Author: admin

കൊച്ചി : ടെട്രാ പോഡ് കടൽ ഭിത്തി ഇനിയും പൂർത്തീകരിക്കാനുള്ള കണ്ണമാലി മുതൽ മാനാശ്ശേരി വരെയുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ എന്ന് പൂർത്തിയാക്കുമെന്നതിനെ സംബന്ധിച്ചസമയക്രമം അറിയിക്കാൻ ഹൈകോടതി പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനെ തുടർന്ന് ഇറിഗേഷൻ ഉദ്ദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും ബന്ധപ്പെട്ട ഫയലുകളുമായി നേരിട്ട് ഹാജരാകാൻ ഹൈകോടതി ഇടക്കാല ഉത്തരവിട്ടു. കണ്ണമാലി, ചെറിയ കടവ്, മാനാശ്ശേരി പ്രദേശങ്ങളിൽ കടൽകയറ്റം ശക്തിപ്പെട്ട പശ്ചാതലത്തിൽ, ചെല്ലാനം മുതൽ ഫോർട്ടു കൊച്ചിവരെയുള്ള പ്രദേശങ്ങളിലെ കാലാക്രമണത്തിന് പരിഹാരമാവശ്യപ്പെട്ട് നൽകിയിട്ടുള്ള റിട്ട് ഹർജി തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഉത്തരവിട്ടത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ടി.എ.ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജിൻസൺ വെളുത്ത മണ്ണുങ്കൽ തുടങിയവർ നൽകിയ റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്വാദികൾക്കുവേണ്ടി അഡ്വ. ഷെറി ജെ. തോമസ് ഹാജരായി. കോടതി ഉത്തരവിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തു പ്രസി ഡന്റിനെ നേരിൽ കാണുകയും, സ്ഥിതിഗതികൾ കോടതിയെ ബോധ്യപ്പെടുത്താൻ പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.…

Read More

കൊല്ലം: ഫ്രണ്ട്സ് ഓഫ് റിന്യൂവൽ ഇന്ത്യ സ്നേഹതീരത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വി.കോൾബേ കർമ്മ ശ്രേഷ്ട പുരസ്കാരം കൊല്ലം രൂപതയിലെ ജെയിൻ ആൻസിൽ ഫ്രാൻസിസ് ഏറ്റുവാങ്ങി. സംസ്ഥാനതലത്തിൽ വനിതാ ക്ഷേമ രംഗത്തെ സമഗ്രസംഭാവനക്കായാണ് അവാർഡ്. ആലപ്പുഴ എം.പി. കെ.സി വേണുഗോപാൽ ഉപഹാരം നൽകി. പ്രസിഡൻ്റ് ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, കൃപാസനം ഡയറക്ടർ ഫാ.വി.പി ജോസഫ് ,വിനോദ് കുമാർ DIG പ്രിസൺ ഹെഡ്ക്വാർട്ടേഴ്സ് , IMS ഡയറക്ടർ ഫാ പ്രശാന്ത് , ഡോ. ഉഷാ , പ്രിൻസിപ്പാൾ സെൻ്റ് ജോസഫ്സ് വിമൺസ് കോളേജ് സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സാമൂഹിക ,സാംസകാരിക, വിദ്യാഭ്വാസ , കാർഷിക, വ്യാവസായിക , സഭാ സേവന ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിച്ചു.

Read More

സംവരണമേ എന്തോ മോശമെന്നും, അതൊക്കെ “താഴ്ന്ന ജാതിക്കാർക്ക് ” വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്ന “പുശ്ചത്തോടു്” കണ്ട ആശാന്മാരാണ്, പാവപ്പെട്ട വൻ്റെ കലത്തിൽ കൈയിട്ടുവാരി നക്കി കൊണ്ടിരിക്കുന്നത് ഇതാണ് ചരിത്രപരമായ വിരോധാഭാസം എന്ന് പറയുന്നത്. 

Read More

പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി

Read More

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കോ​വി​ഡ് കേ​സു​ക​ൾ വർദ്ദിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാർ നി​ർ​ദേ​ശം. ഓ​ക്സി​ജ​ൻ ല​ഭ്യ​ത​ക്ക് പു​റ​മെ, രോ​ഗി​ക​ളെ സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ചി​കി​ത്സി​ക്കാ​നു​ള്ള കി​ട​ക്ക​ക​ൾ, വെ​ന്റി​ലേ​റ്റ​റു​ക​ൾ, അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ന്നി​വ ക​രു​ത​ണം. കേ​ന്ദ്ര ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​സു​നി​ത ശ​ർ​മ​യു​ടെ അധ്യക്ഷതയിൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു. സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ രം​ഗ​ത്തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്‍ഥ​രും പ​​ങ്കെ​ടു​ത്തു. രാജ്യത്ത് ജ​നു​വ​രി ഒ​ന്നു മു​ത​ൽ കോ​വി​ഡ് ബാ​ധി​ച്ച് 44 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജൂ​ൺ നാ​ലി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്ത് 4,032 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ട്.

Read More

ഗ​സ്സ : ഒന്നും ചെയ്യാനില്ല ,കരയാനല്ലാതെ. ഗ​സ്സ​യി​ൽ കിരാതവേട്ട തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. ലോകം മൗനവ്രതത്തിലാണ് .ഗ​സ്സ​യിലെമ്പാടും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 100 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഖാ​ൻ യൂ​നു​സി​ൽ പല​സ്തീ​നി​ക​ൾ താമസിച്ചിരുന്ന സ്കൂ​ളി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം 18 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. റ​ഫ​യി​ൽ ഭ​ക്ഷ്യ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​വ​ർ​ക്കു​നേ​രെ ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലും 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

Read More

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇന്നലെ നേടിയ ഐപിഎൽ കിരീടം കണ്ണീരിൽ കുതിർന്നു . ഏറെ ആഹ്ലാദം നിറഞ്ഞ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. അതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആണ് അപകടം. 2–3 ലക്ഷം ജനങ്ങൾ 35,000-കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞതാണ് അപകടകാരണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞു . 18 വർഷത്തെ കാത്തിരിപ്പിനുശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി വിധാൻ സൗധയിൽ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. പ്രവേശന കവാടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത് . സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോൾ, തിക്കിലും തിരക്കിലും പെട്ട ആരാധകരെ നിയന്ത്രിക്കാൻ പോലീസ് നേരിയ ബലപ്രയോഗം നടത്തിയിരുന്നു. പോലീസ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നു.ആഘോഷങ്ങൾ ദുരന്തമായതിൽ ആരാധകർക്ക് നിരാശയുണ്ട് . ഗുരുതരമായി പരിക്കേറ്റവരുടെ നില ആശങ്കാജനകമാണെന്നും റിപ്പോർട്ടുണ്ട് .

Read More

ന്യൂഡൽഹി: നിർമ്മാണത്തിലെ അപാകം മൂലം തകർന്ന് ദേശീയപാത 66ന്റെ പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് . ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ഈ വർഷം ഡിസംബറിൽ തന്നെ ദേശീയപാത നിർമാണം പൂർത്തികരിക്കാനാകുമെന്ന് ഗഡ്കരി ഉറപ്പുനൽകിയതായും മന്ത്രി ഡൽഹിയിൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സമയബന്ധിതമായി പണി പൂർത്തിയാക്കുകയാണ് നാടാകെ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതയുടെ അലൈൻമെന്റ് മുതൽ നിർമാണ പ്രവർത്തനങ്ങളെല്ലാം ദേശീയപാത അതോറിറ്റിയാണ് നടത്തുന്നത്. ചില പ്രദേശങ്ങളിൽ ചില പ്രശ്‌നങ്ങളുണ്ടെന്നല്ലാതെ പൊതുവെ നല്ലരീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. അതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യും.ദേശീയപാതയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം നേരത്തതന്നെ ദേശീയപാത അതോറിറ്റിയെയും കേന്ദ്രസർക്കാരിനെയും അറിയിച്ചിരുന്നു. ഇന്നത്തെ യോഗത്തിലും വിശദമായി ചർച്ച ചെയ്തു. നിർമാണവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നുള്ള കേരളത്തിന്റെ അഭിപ്രായം കേന്ദ്രമന്ത്രി ശരിവച്ചു . വീഴ്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി…

Read More