- തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലി പതാക ഉയർത്തി
- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
Author: admin
തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിച്ചാൽ അത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന ഭീഷണിയുമായി ഇറാൻ.’
കോതമംഗലം: കൽദായ സുറിയാനി സഭയുടെ മുതിർന്ന മെത്രാപ്പൊലീത്ത ഡോക്ടർ മാർ അപ്രേമിൻറെ സംസ്കാരം മറ്റന്നാൾ നടക്കും. ഇന്നും നാളെയും മാർത്ത് മറിയം വലിയ പള്ളിയിൽ പൊതുദർശനം നടക്കും. ഡോക്ടർ മാർ അപ്രേം കൽദായ സുറിയാനിസഭയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത് നീണ്ട അൻപത്തിയേഴു വർഷമാണ് .64 വർഷത്തെ പൗരോഹിത്യ ജീവിതം. ആത്മീയ സഞ്ചാരിയെന്ന പേരിൽ ആത്മകഥ പുറത്തിറക്കിയത് കഴിഞ്ഞ മാർച്ചിലായിരുന്നു. മത സാംസ്കാരിക സാമൂഹിക മേഖലകളിൽ സുസമ്മതനായിരുന്നു മാർ അപ്രേം. മാർ ഔഗിൻ കുര്യാക്കോസിനെ ചുമതല ഏൽപിച്ചാണ് വിരമിച്ചത് . അദ്ദേഹത്തിന് ഓരോ ജന്മദിനത്തിലും ഒരു പുസ്തകം വീതം പ്രസിദ്ധീകരിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെ, എഴുപത്തിയെട്ടു പുസ്തകങ്ങൾ രചിക്കപ്പെട്ടു .ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ് . “കാൽവരി ക്രൂശേ നോക്കി ഞാൻ” എന്ന ഗാനം 101 ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.
ചെന്നൈ : സ്കൂൾ വാനിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു . മരിച്ചതിൽ രണ്ട് വിദ്യാർഥികളാണെന്നാണ് ആദ്യ വിവരം. തമിഴ്‌നാട് ചെന്നൈയിലെ കടലൂരിലാണ് അപകടം. പത്ത് പേർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട് . ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയ്ക്കായി കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറന്നിട്ട ലെവൽ ക്രോസിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ചാണ് അപകടമുണ്ടായത് .അടച്ചിരുന്ന ലെവൽക്രോസ് സ്കൂൾ ബസ് ഡ്രൈവറുടെ നിർബന്ധത്തിനു വഴങ്ങി തുറന്നുകൊടുക്കുകയായിരുന്നു .ഗുരുതരമായ വീഴ്ച വരുത്തിയ ഗേറ്റ് മാനെ ഉടൻ ദക്ഷിണ റയിൽവേ സസ്പെൻഡ് ചെയ്തു. ഇയാളെ പിരിച്ചുവിടാൻ നടപടി തുടങ്ങിയതായും റയിൽവേ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു റയിൽവേയും തമിഴ്നാട് സർക്കാരും 5 ലക്ഷം രൂപ വീതം നൽകും. പരുക്കേറ്റവർക്കു റയിൽവേ 2.5 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. സാരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മെറിലേക്കു മാറ്റുമെന്നും റയിൽവേ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധന വർദ്ധിപ്പിക്കുക , പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചു. എന്നാൽ സ്വകാര്യ ബസുകളോടുന്ന മുഴുവൻ റൂട്ടുകളിലും സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് കമ്മീഷണർ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചർച്ചയിലും പ്രശനം പരിഹരിക്കാനായില്ല . പണിമുടക്കിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ചില സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും കോഴിക്കോട് പണിമുടക്ക് പൂർണമാണ്.
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു . സമ്മർ ക്യാംപിലുണ്ടായിരുന്ന 27 പെൺകുട്ടികളും ജീവനക്കാരിയുമുൾപ്പെടെ 28 പേരും മരിച്ചു . 10 പെൺകുട്ടികളെയും ക്യാംപ് കൗൺസിലറെയും കാണാതായിട്ടുണ്ട് . ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മാത്രം 84 പേരാണ് മരിച്ചത്. ഇവരിൽ 22 മുതിർന്നവരുടെയും 10 കുട്ടികളുടെയും മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ടെക്സസിൽ മിന്നൽ പ്രളയമുണ്ടായത്.ഗ്വാഡലൂപ്പെ നദീതീരത്ത് ഹെലികോപ്റ്ററുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഡൊണാൾഡ് ട്രമ്പ് അധികാരത്തിൽ വന്നതിന് ശേഷം ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടൽ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചിട്ടുണ്ടെന്ന വിമർശനമുയർന്നുകഴിഞ്ഞു . പ്രകൃതിദുരന്തങ്ങൾ അതത് സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് ട്രംപിന്റെ നയം. ഈ നയത്തിനെതിരെയും വിമർശനമുണ്ട്.
വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയിലെ എറണാകുളം – അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ വിഷയങ്ങളിൽ പൊന്തിഫിക്കൽ പ്രതിനിധിയായി നിയമിതനായ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ തന്റെ ചുമതലകളിൽ നിന്നും വിരമിച്ചു. ഇന്നു ജൂലൈ ഏഴാം തീയതി, ലെയോ പതിനാലാമൻ പാപ്പ, ആർച്ച് ബിഷപ്പിന്റെ സേവന ചുമതലയിൽ നിന്നും സ്വതന്ത്രമാക്കി. ആർച്ച് ബിഷപ്പ് തന്റെ സേവന കാലയളവിൽ ചെയ്ത എല്ലാ സേവനങ്ങൾക്കും പാപ്പ അഗാധമായ നന്ദി പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്. 1965ൽ സ്ലോവാക്യയിലെ കൊസിഷെയിൽ ജനിച്ച ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി 1987ൽ വൈദികനായി. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി…
കൊച്ചി: തേവര സെൻ്റ് ജോസഫ് ആൻ്റ് സെൻറ് ജൂഡ് ഷ്രൈൻ ദേവാലയത്തിലെ വിശ്വാസ പരിശീലന വിഭാഗം അധ്യാപക- രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പാരൻ്റിംഗ് സെമിനാർ നടത്തി. ട്രെയിനറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം കമ്മീഷൻ ഫോർ ഫെയ്ത്ത് ഫോർമേഷൻ ഫൊറോന ഡയറക്ടർ ഫാ.ലിതിൻ ജോസ് നെടുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ . ജൂഡിസ് പനക്കൽ അധ്യക്ഷത വഹിച്ചു. പി.റ്റി.എ സെക്രട്ടറി കെ. സുബി റിപ്പോർട്ടും ട്രഷറർ ജെയ്മോൾ ജോസഫ് കണക്കും അവതരിപ്പിച്ചു. ഫാ. ഗോഡ്സൺ ആൻ്റണി, ഹെഡ്മാസ്റ്റർ ജോർജ് തദ്ദേവൂസ്, ലാക്റ്റസ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
സെയിൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് റാങ്കും ഡിസ്റ്റിംഗ്ഷനോടും (9.03 CGPA) പാസായ ഹർഷാ ക്യാഷ്കിൻ.2021-2025 ബാച്ചിലാണ് ഉന്നത വിജയം കരസ്ഥമാക്കിയത്
കൊച്ചി: എംഎസ്‌സി എൽസ-3 കപ്പലപകടത്തിൽ കേരളത്തിന് 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്‌സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എംഎസ്‌സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞിരിക്കയാണ് . പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എംഎ അബ്ദുൽ ഹക്കിം അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഈ സുപ്രധാന ഉത്തരവ്. കപ്പൽ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി – ജൈവ ആവാസ വ്യവസ്ഥയിൽ കനത്ത നാശനഷ്ടമുണ്ടായി. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ ആക്ഷേപം ഇതാണ് . സാമ്പത്തിക – മത്സ്യബന്ധന മേഖലകളെയും ഈ അപകടം ബാധിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ പറയുന്നു. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. കഴിഞ്ഞ മെയ്…
ഇടക്കൊച്ചി: കെ.സി.വൈ.എം ഇടക്കൊച്ചി ഫൊറോനയുടെ നേതൃത്വത്തിൽ യുവജന ദിനത്തോടനുബന്ധിച്ച് തോപ്പുംപടി ബി.ഒ.ടി ജംഗ്ഷനിൽ ലഹരിവിരുദ്ധ ക്യാംപയിൻ- “ലഹരിക്കെതിരെ യുവത”നടത്തി. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ഇടക്കൊച്ചി ഫെറോന എക്സിക്യൂട്ടീവ് അംഗം ബേയ്സിൽ റിച്ചാർഡ് അധ്യക്ഷത വഹിച്ചു. കെ.സി. വൈ.എം ഇടക്കൊച്ചി ഫെറോന ആനിമേറ്റർ ബിജു അറക്കപ്പാടത്ത് , രൂപതാ സെക്രട്ടറി സനൂപ് ദാസ്, കൊച്ചി രൂപത യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ടോസി പൂപ്പന, അഡ്രിയാനോ ലോറൻസ്, കെസിവൈഎം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന എന്നിവർ സംസാരിച്ചു. ക്യാംപയിൻ്റെ ഭാഗമായി ലഹരിക്കെതിരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
