- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
എഡിറ്റോറിയൽ / ജെക്കോബി ആഴക്കടല്‍ മത്സ്യസമ്പത്ത് പരമാവധി സമാഹരിക്കാനുള്ള ‘നീല വിപ്ലവ’ പദ്ധതിയില്‍, വന്‍കിട കമ്പനികള്‍ക്ക് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി തീറെഴുതുകയാണ്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) സംസ്ഥാനത്തിന്റെ അധികാരപരിധിക്കുവെളിയില്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കിലോമീറ്റര്‍) വരുന്ന രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ (എക്സ്‌ക്ലുസീവ് ഇക്കണോമിക് സോണ്‍) ആഴക്കടല്‍ മത്സ്യബന്ധനത്തിന് 50 മീറ്റര്‍ വരെ നീളമുള്ള വലിയ യാനങ്ങള്‍ ഇറക്കുന്നതിന് വ്യവസായസംരംഭകര്‍ക്ക് 50 ശതമാനം സബ്സിഡി അനുവദിക്കാനുള്ള പദ്ധതി കേന്ദ്ര ഫിഷറീസ് മന്ത്രാലയം നടപ്പാക്കുന്നത് നാം അറിയുന്നത് അതിനുള്ള അപേക്ഷകര്‍ക്കായി കേന്ദ്ര വകുപ്പ് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ നിന്നാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കോര്‍പറേറ്റ് പ്രതിനിധികളുടെ കൂട്ടത്തില്‍ കേരളത്തിലെ ട്രോളിങ് ബോട്ട് ഉടമകളില്‍ ഒരാളും ആ യോഗത്തിലുണ്ടായിരുന്നു.പത്തു കൊല്ലം മുന്‍പ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെ അതിശക്തമായ ചെറുത്തുനില്പും പ്രക്ഷോഭവും നയിച്ചതിനെ തുടര്‍ന്ന്, ഡോ.…
അമരാവതി: ക്രിസ്ത്യൻ പള്ളിയിലെ പ്രാർഥനയിൽപങ്കെടുത്തതിന് തിരുമല തിരുപ്പതിക്ഷേത്ര ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം അഡ്മിനിസ്ട്രേറ്റീവ് ബോഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എ. രാജശേഖർ ബാബുവിനെയാണ് പള്ളിയിലെ പ്രാർഥനയിൽ പങ്കെടുത്തതിന് സസ്പെൻഡ് ചെയ്തത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ പള്ളിയിൽ രാജശേഖർ പ്രാർഥന നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. എല്ലാ ഞായറാഴ്ചയും രാജശേഖർ പള്ളിയിൽ പോയിരുന്നുവെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടെന്നും ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്. അഹിന്ദു മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിന്റെഭാഗമായാണ് സസ്പെൻഡ് ചെയ്തെന്നാണ്ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. നേരത്തെ സമാനമായ കാരണങ്ങളാൽ 18 ജീവക്കാരെ സ്ഥലം മാറ്റിയിരുന്നു. രാജശേഖർ ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ജീവനക്കാരനാണ്. എന്നാൽ പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും തിരുപ്പതി ദേവസ്ഥാനത്തിന്റെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നും ഭാരവാഹികൾ പറയുന്നു.
കൊച്ചി: ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ . പേരിനൊപ്പം ഇനീഷ്യൽ കൂടി ചേർത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്നാണ് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചത് . നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. സിനിമയുടെ രണ്ടു ഭാഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധന നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു.കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് മാറ്റി.
ന്യൂഡൽഹി :കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ്‌യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിൽ രാജ്യം സ്തംഭിച്ചു . ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും ഉൾപ്പെടെ 30 കോടിയിലധികം പേർ ദേശീയ പണിമുടക്കിന്റെ ഭാഗമായെന്ന് നേതാക്കൾ അവകാശപ്പെട്ടു . ദില്ലിയിൽ ജന്തർ മന്തറിലും രാജ്യതലസ്ഥാനത്തെ വ്യവസായ മേഖലകളിലും വൻ പ്രതിഷേധമാണുയർന്നത്.തൊഴിലാളികൾ, ജീവനക്കാർ, അസംഘടിത മേഖലയിലുളളവർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാ വിഭാഗവും അണിനിരന്നു . രാജ്യതലസ്ഥാനത്തെ സമരവേദിയായ ജന്തർ മന്ദർ 10 ഓളം ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ സംഗമയിടമായി മാറി.അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമായി മാറിയെന്നും നരേന്ദ്രമോദി സർക്കാരിനുളള താക്കീതാണിതെന്നും കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പറഞ്ഞു.ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ ഉൾപ്പെടെ വ്യവസായ മേഖലകൾ പൂർണമായും സ്തംഭിച്ചു. കേരളം , ബംഗാൾ, ഒഡിഷ, യുപി, മഹാരാഷ്ട്ര, തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും കർഷക-തൊഴിലാളി കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നതായി മാറി അഖിലേന്ത്യാ പണിമുടക്ക്.
മലപ്പുറം: മലപ്പുറം മങ്കടയിൽ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി സമ്പർക്കമുണ്ടായിരുന്ന സ്ത്രീ കോട്ടക്കലിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.രണ്ടുപേരും ഒരുമിച്ച് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്‌ക്ക് സമ്പർക്കപ്പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണിവർ മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേ സമയം പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
പാലിയേക്കര ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശം കൊച്ചി :പാലിയേക്കരയിലെ ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. റോഡിലൂടെയുള്ള യാത്ര ദുഷ്കരമെങ്കിൽ എന്തിനാണ് ജനങ്ങൾ ടോൾ നൽകുന്നത് – ഹൈക്കോടതി ചോദിച്ചു. ടോൾ പിരിക്കുന്നവർക്ക് മികച്ച റോഡ് ഉറപ്പാക്കാൻ ഉത്തരവാദിത്വമുണ്ട് .പ്രശനം ഉടൻ പരിഹരിക്കാമെന്ന് എൻഎച്ച് എ ഐ അറിയിച്ചു. ഒരാഴ്ച കൂടി ദേശീയപാത അതോറിറ്റി സമയം തേടിയിട്ടുണ്ട്. അതിനകം പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരിഹരിച്ചില്ലെങ്കിൽ ടോൾ നിർത്തലാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും കോടതി നിർദേശം നൽകി. വിഷയം 16ന് പരിഗണിക്കാൻ മാറ്റി.
കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ജൂലൈ 11 മുതല്‍ 13 വരെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. 11 ന് വെള്ളിയാഴ്ച രാവിലെ 09:45ന് കെആര്‍എല്‍സിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആമുഖസന്ദേശം നല്‍കും. കേരള സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്‍റണി മുഖ്യപ്രഭാഷണം നടത്തും. 11:30 ന് സമ്മേളനത്തില്‍ അവലംബിക്കുന്ന ആത്മീയ സംഭാഷണ രീതിശാസ്ത്രത്തെക്കുറിച്ചു കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ വിശദീകരിക്കും. ഉച്ചയ്ക്ക് 12:00 ന് ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരിക്കും. കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷക്ഷേമ മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര രൂപത സഹമെത്രാന്‍ ഡോ. സെല്‍വരാജന്‍ ഡി.യെ ചടങ്ങില്‍…
അഹമ്മദാബാദ്: പദ്ര താലൂക്കിലെ മുജ്പുറിന് സമീപം മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകർന്നു വീണു. ഒൻപത് പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. നാല് വാഹനങ്ങൾ മഹിസാഗർ നദിയിലേയ്ക്ക് വീണു. നദിയിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്താനായി .സൂയിസൈഡ് പോയിന്റ് എന്ന രീതിയിൽ ഈ പാലം പ്രശസ്തമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നീ പ്രദേശങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും നദിയിൽ വീണിട്ടുണ്ട് . അപകടം നടക്കുമ്പോൾ പാലത്തിൽ നല്ല രീതിയിൽ തിരക്കായിരുന്നു . വാഹനങ്ങൾ നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും, ലോക്കൽ പോലീസും, വഡോദര ജില്ലാ ഭരണകൂടത്തിലെ അംഗങ്ങളും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ” പാലം അപകടം നടന്നു എന്ന നിലയിൽ മാത്രമല്ല, ആത്മഹത്യാ കേന്ദ്രം എന്ന നിലയിലും കുപ്രസിദ്ധമായി മാറിയിരിക്കുന്നു ,ഇവിടം . അതിന്റെ അവസ്ഥയെക്കുറിച്ച്…
ഗുജറാത്ത്: ഗുജറാത്തിലെ ആനന്ദ് വഡോദര ഹൈവെയിലെ ഗംഭീര പാലം തകർന്ന് 9 പേർ മരിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഹൈവെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പാലം തകർന്നു വാഹനങ്ങൾ നദിയിലേക്ക് വീണതാണ് കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കിയതെന്നു ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാഘവി മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക് ദുരന്തം നിവാരണ സേനയെ അയച്ചിട്ടുണ്ട്. മരണ സംഖ്യ ഉയരാനും സാധ്യത ഉണ്ടെന്നു മന്ത്രി അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
