- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കണ്ണൂർ: ബിപിഎൽ കാർഡുള്ളവർക്ക് ഓണത്തോടനുബന്ധിച്ച് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ്. ഉടൻ സർക്കാർ അനുമതിയാകുമെന്നും കേരഫെഡ് ചെയർമാൻ വി ചാമുണ്ണി. സബ്‌സിഡി എത്രയെന്ന് പിന്നീട് തീരുമാനിക്കും. കണ്ണൂരിലേതുപോലെ കർഷകരിൽ നിന്ന് നേരിട്ടുള്ള പച്ചതേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും ആരംഭിക്കും. തൃശൂരിൽ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളിൽ ഇസാഫുമായി സഹകരിച്ചുമാകും സംഭരണം നടത്തുക. തേങ്ങയ്ക്ക് വിപണി വിലയേക്കാൾ കിലോഗ്രാമിന് ഒരു രൂപ അധികം നൽകും. വിപണിയിൽ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്തുന്നതിന് 4500 ക്വിന്റൽ കൊപ്രയ്ക്ക് ഓർഡർ നൽകി. കേര ഫെഡിന്റെ പ്ലാന്റിൽ നിത്യേന 80,000 കിലോഗ്രാം കൊപ്രയെത്തുന്നുണ്ട്. ആവശ്യത്തിന് കൊപ്ര ലഭിക്കാത്തതുകൊണ്ടാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയതെന്നും വി ചാമുണ്ണി പറഞ്ഞു.
കൊച്ചി: ജാനകിക്ക് തുടരാമെന്ന് ഒടുവിൽ സെൻസർബോർഡ് ! ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകിയെന്ന പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടാണ് പിൻവലിച്ചത് .പേര് മാറ്റുന്നതിന് പുറമെ 96 കട്ട് ആണ് ആദ്യം നിർദ്ദേശിച്ചതെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ അത്രയും മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സെൻസർ ബോർഡ് ഇപ്പോൾ നിലപാടെടുത്തു. ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡ് കോടതിയിൽ അറിയിച്ചത്. കോടതിയിലെ വിസ്താര സീനിൽ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും മാറ്റണം, ജാനകി വിദ്യാധരൻ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നുമാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ പ്രദർശനാനുമതി നൽകാൻ തയ്യാറാണെന്ന് സെൻസർ ബോർഡ് അറിയിച്ചു. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി.സെൻസർ ബോർഡിന്റെ നിർദ്ദേശത്തിൽ ഹൈക്കോടതി നിർമ്മാതാക്കളുടെ നിലപാട് തേടിയിട്ടുണ്ട്. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന്…
ആലപ്പുഴ: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുകയറുമ്പോൾ സാധാരണക്കാരന്റെ അടുക്കള മുതൽ ചെറുകിട ഹോട്ടൽ വ്യവസായം വരെ പ്രതിസന്ധിയിലായിരിക്കുകയാണ് .ചെറിയ തട്ടുകടകൾ മുതൽ ചെറുകിട, വൻകിട ഹോട്ടലുകളെ വരെ വിലക്കയറ്റം ബാധിക്കുന്നുണ്ട്. വൻകിടക്കാർക്ക് വെളിച്ചെണ്ണ വില വർദ്ധനയ്ക്കനുസരിച്ച് ആഹാരസാധനങ്ങൾക്ക് വില ഉയർത്താമെന്ന സൗകര്യമുണ്ട് എന്നുമാത്രം . കിലോയ്ക്ക് 30 മുതൽ 40 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോൾ 80 മുതൽ 85വരെയാണ് വില.വെളിച്ചെണ്ണ വില 500ലേക്ക് അടുത്തുകഴിഞ്ഞു. ആലപ്പുഴ സ്‌പെഷ്യൽ മീൻകറിയുൾപ്പടെയുള്ള കേരളീയ വിഭവങ്ങൾക്ക് തേങ്ങയും വെളിച്ചെണ്ണയും ഒഴിവാക്കാനാവില്ല.മറ്റുള്ള ഓയിലുകൾ ഉപയോഗിച്ചാൽ രുചി വ്യത്യാസമുണ്ടാകും. ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടയാക്കും. ഇതോടെ വെളിച്ചെണ്ണയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഹോട്ടലുകാർ. ജില്ലയിലെ തട്ടുകടകളിൽ ഉൾപ്പെടെ വലിയ തോതിലാണ് തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത്. ദിവസേന ഇരുപത് തേങ്ങകൾ വരെ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളുണ്ട്. ഇവർക്ക് നഷ്ടത്തിന്റെ പേരിൽ വിഭവങ്ങൾക്ക് വില കൂട്ടാനും കഴിയില്ല. നാലുമണി പലഹാരങ്ങൾക്ക് മിക്കവരും പാമോയിലിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയോളം രുചി…
സങ്കീർത്തനം 34:18 ഉദ്ധരിച്ച് അമേരിക്കന്‍ സമൂഹത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസ്താവന പുറത്തിറക്കുകയായിരിന്നു.
25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കു ചേരുന്നു എന്നാണ് സമരത്തെ അനുകൂലിക്കുന്ന യൂണിയൻ നേതാക്കൾ അറിയിക്കുക. ബാങ്കിംഗ്, പോസ്റ്റൽ, ഗതാഗത വാണിജ്യ മേഖലകളെ സമരം ബാധിക്കും.
സനാ: മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കും യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുകയാണ് നിമിഷ . ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചുകഴിഞ്ഞു . നിമിഷപ്രിയയുടെ മോചനത്തിന് തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരമാണ് ഒടുവിൽ യെമനിൽ നിന്ന് അറിയുന്നത്. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലെ മഹ്ദിയുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു . നാളെ മഹ്ദിയുടെ കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017 ൽ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽകണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉൾപ്പെടുന്ന ഗോത്രത്തിന്റെ…
കൊച്ചി:കപ്പൽ അപകടങ്ങളെ സംബന്ധിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിൽ ഒരു വിദഗ്ധസമിതി അന്വേഷിക്കുക ,അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള,നഷ്ടപരിഹാരം മത്സ്യ മേഖലയ്ക്ക് ലഭ്യമാക്കുക, കടൽ മേഖലയെ കുത്തക കമ്പനികൾക്ക്തീറെഴുതരുത് എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഫിഷറീസ് കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സി. എം. എഫ് . ആർ .ഐക്ക് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ നടത്തി. ശ്രദ്ധ ക്ഷണിക്കൽ സമരം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.അങ്ങേയറ്റം ദുരൂഹമായ ഉറവിടങ്ങൾ ഉള്ള ഒരു കമ്പനിയുടെ കപ്പലാണ് കേരളത്തിൽ മുങ്ങിയത് എന്നതിനാൽ അതിനെ സംബന്ധിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. കടൽ മേഖലയെ കുത്തക കമ്പനികൾക്ക് പണയപ്പെടുത്തുന്നത് ഇന്ത്യയുടെ ദേശീയതാ സങ്കൽപ്പത്തിനും പരമാധികാരത്തിനും എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെഉപജീവന അവകാശം തടസ്സപ്പെടുത്തുന്ന ഒന്നാണ് ഈ നടപടികൾ . ഈ മാസം 21ന് ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ കേരളത്തിലെപാർലമെൻറ് പ്രതിനിധികൾ ഒറ്റക്കെട്ടായി ഈ നയത്തിനെതിരെ പ്രതിഷേധിക്കും എന്നും അദ്ദേഹം…
കൊടുങ്ങല്ലൂർ: യുവജനദിനത്തോടനുബന്ധിച്ച് കോട്ടപ്പുറം രൂപതയിലെ എറിയാട് ഫാത്തിമ മാത ഇടവകയിൽ കെ.സി.വൈ.എം – ജീസസ് യൂത്ത് നേതൃത്വം നല്കിയ തെയ്സെപ്രയർ നടന്നു .പ്രാർത്ഥന ജീസസ് യൂത്ത് സെയ്സെ മിനിസ്റ്ററി യാണ് കോർഡിനേറ്റ് ചെയ്തത് – യുവജനദിനത്തോടനുബന്ധിച്ച് രാവിലെ ദിവ്യബലിക്ക് നേതൃത്വം നല്കിയത് ഇടവകയിലെ യുവതി യുവാക്കളായിരുന്നു, തുടർന്ന് ഇടവക വികാരി ഫാ. ആൽബർട്ട് കോണത്ത് പതാക ഉയർത്തി. യുവജനങ്ങളിൽ ഒത്തിരി പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷയ്ക്കൊപ്പം ഉയരുവാൻ ഓരോ യുവജനങ്ങളും പരിശ്രമിക്കണമെന്നും അച്ചൻ ഓർമ്മപ്പെടുത്തി. തുടർന്ന്യുവജനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായിഇടവകയിൽ നടന്ന യുവജനദിനാഘോഷങ്ങൾക്ക് സൗരവ് , ഹെൽന്ന എന്നിവർ നേതൃത്വം നല്കി. “തെയ്സെ” ഒരു വിശ്വാസതീര്‍ത്ഥാടനമാണ്. ബ്രദര്‍ റോജര്‍ 72 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫ്രാന്‍സിന്‍റെ വടക്കെ അതിര്‍ത്തിയിലെ തെയ്സ്സെ (Taize) ഗ്രാമത്തില്‍ ഈ പ്രാര്‍ത്ഥനാസമൂഹത്തിന് രൂപംനല്കിയത്. ഇപ്പോള്‍ തെയ്സെ സ്വിറ്റ്സര്‍ലണ്ടിന്‍റെ ഭാഗമാണ്. ജീവിതത്തില്‍ അര്‍ത്ഥം തേടുന്ന ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് തെയ്സെ മാര്‍ഗ്ഗദീപമാവുകയും അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലേയ്ക്കുള്ള യുവജനങ്ങളുടെ ആത്മീയയാത്രയെ തുണയ്ക്കുവാനാണ്…
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആർ എസ് എസ് താൽപ്പര്യങ്ങൾ നടപ്പാക്കുന്ന വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറി പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിച്ച്ച്ചുവൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് അത്ര പെട്ടെന്ന് സർവകലാശാലയിലേക്ക് വരാനാകില്ലെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ശക്തമായ പ്രതിഷേധം തുടരും. ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനം. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാൾ അദ്ദേഹം ഒളിച്ചോടുമെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ചോദിച്ചു . നിരവധി പൊലീസുകാർ സർവകലാശാലയ്ക്ക് അകത്തേയ്ക്ക് എത്തിയിട്ടുണ്ട്. നേതാക്കളെയും പ്രവർത്തകരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി . എന്നാൽ അറസ്റ്റ് ചെയ്ത് നീക്കത്തിനെതിരെ കനത്ത ചെറുത്ത് നിൽപ്പ് നടത്തിയാണ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.
തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിച്ചാൽ അത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന ഭീഷണിയുമായി ഇറാൻ.’
Subscribe to Updates
Get the latest creative news from FooBar about art, design and business.
