- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കോഴിക്കോട്: ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. മന്ത്രി കെ.ബി.ഗണേഷ്കുമാർ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . വിദ്യാർഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച് 29ന് വിദ്യാർഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്തും. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് നിയമപരമായി തടസമില്ലെങ്കിൽ നിലവിലെ സ്ഥിതി തുടരാനും തീരുമാനമായി. വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽവരും. ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ഗതാഗത കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.
ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
കൊച്ചി : വല്ലാർപാടം ഐസിറ്റിറ്റി കണ്ടെയ്നർ ടെർമിനൽ റോഡ് – റെയിൽ കണക്ടിവിറ്റിയ്ക്കു വേണ്ടി 2008-ൽ സർക്കാർ ഏഴു വില്ലേജുകളിൽ നിന്നായി 316 കുടുംബങ്ങളുടെ വീടും സ്ഥലവും ഏറ്റെടുത്തതിനെ തുടർന്ന് മൂലംമ്പിള്ളി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭം ഉയർന്നു വന്നിരുന്നു . സമരത്തെ തുടർന്ന് 2008 മാർച്ച് 19 ന് സർക്കാർ വിജ്ഞാപനം ചെയ്ത മൂലംമ്പിള്ളി പുനരധിവാസ പാക്കേജ് ഇതുവരെ പൂർത്തികരിക്കാതെ അനന്തമായി നീളുകയാണ്. ഈ പശ്ചാത്തലത്തിൽ 170 കുടുംബങ്ങൾക്ക് തുതിയൂരിൽ അനുവദിച്ച പുനരധിവാസ പ്ലോട്ടുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃക്കാക്കര എം എൽ എ ഉമാതോമസ് ഇടപെട്ടു കൊണ്ട് ഏറെക്കാലമായി മുടങ്ങിക്കിടന്ന ജില്ലാ കളക്ടർ അദ്ധ്യക്ഷനായ പുനരധിവാസ മേൽനോട്ട സമിതിയുടെ യോഗം വിളിച്ചത്. അവശേഷിക്കുന്ന പുനരധിവാസ വിഷയങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും എന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ് ഉറപ്പു നൽകി. ഉമ്മാ തോമസ്സ് എം.എൽഎ,…
തിരുവനന്തപുരം : അന്തരിച്ച വി എസ് അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലെ വീട്ടിലേക്കും മൃതദേഹം കൊണ്ടുപോകും. വൈകുന്നേരം ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചു. 1923 ഒക്ടോബർ 20-ാം തീയതി ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വി എസ് ജനിച്ചത്. നാലാം വയസ്സിൽ അമ്മയും 11-ാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സിൽ പഠനം നിറുത്തേണ്ടിവന്നു. തുടർന്ന് മൂത്ത സഹോദരനെ സഹായിക്കാൻ ഗ്രാമത്തിലെ തുന്നൽക്കടയിൽ ജോലിക്കു നിന്നു. അതിനുശേഷം കയർ ഫാക്ടറിയിലും…
സമചിത്തതയോടെയും സഹിഷ്തയോടെയും സംസാരിക്കേണ്ട സമുദായ നേതാക്കൾ വിദ്വേഷ പരാമർശങ്ങളിലൂടെ കളം നിറയുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്
ലഹരിക്കെതിരെ കൂട്ടുകാട് യുവതീയുവാക്കൾ ഒന്നിച്ചു. ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ബൈക്ക് റാലി കൂട്ടുകാട് പള്ളിയങ്കണത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവും ആയ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസ്സായിരുന്നു
ഹൈദരാബാദ്: പറന്നുയർന്ന് മിനിറ്റുകൾക്കകം സാങ്കേതിക തകരാറുമൂലം യാത്രാവിമാനം തിരിച്ചിറക്കി. ഇൻഡിഗോയുടെ എയർബസ് എ321 നിയോ മോഡലിലുള്ള വിമാനമാണ് ഞായറാഴ്ച രാത്രി 7:42ന് തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. സാങ്കേതിക പ്രശ്നം ശ്രദ്ധയിൽ പെട്ടതോടെ വെങ്കടഗിരി പട്ടണം വരെ എത്തിയ ശേഷം വിമാനം തിരികെ തിരുപ്പതിയിലേക്ക് മടങ്ങി .തിരിച്ചെത്തിയെങ്കിലും വിമാനത്താവളത്തിലിറങ്ങാനുള്ള അനുമതി കിട്ടുന്നത് വരെ ഏകദേശം 40 മിനിറ്റ് വിമാനത്താവളത്തിന് സമീപം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് ലാൻഡ് ചെയ്യാനായത് . വിമാനം രാത്രി 7:20ന് തിരുപ്പതിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8:30ന് ഹൈദരാബാദിൽ എത്തേണ്ടതായിരുന്നു വിമാനം. അന്നേ ദിവസത്തെ ഹൈദരാബാദിലേക്ക് പോകേണ്ട അവസാന ഷെഡ്യൂൾ വിമാനം ആയിരുന്നു ഇത്.സംഭവത്തിൽ ഇൻഡിഗോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
കൊച്ചി: ആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടനിലയിൽ. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) ആണ് കൊലചെയ്യപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് കൊല നടന്നത്. തുടര്‍ന്ന് പ്രതി സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് കാണിച്ചു.സുഹൃത്തുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രി ബിനുവായിരുന്നു മുറിയെടുത്തത്. പിന്നാലെ അഖില മുറിയിലെത്തുകയായിരുന്നു. ഇരുവരും ഇവിടെ സ്ഥിരം മുറിയെടുക്കുന്നവരാണ്. തന്നെ വിവാഹം ചെയ്യണമെന്ന് അഖില ബിനുവിനോട് ആവശ്യപ്പെട്ടിരുന്നുവത്രേ . എന്നാല്‍ ഇത് ബിനു നിരസിച്ചുവെന്നും പിന്നീടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക വിവരം.
ജോസഫ് റാറ്റ്സിംഗർ–ബെനഡിക്ട് പതിനാറാമൻ ഫൗണ്ടേഷൻ (ഫോണ്ടാസിയോൺ വത്തിക്കാന ജോസഫ് റാറ്റ്സിംഗർ–ബെനഡെറ്റോ പതിനാറാമൻ) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലെ അംഗമായി ദൈവശാസ്ത്രജ്ഞനും മലയാളി വൈദികനുമായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
