- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
സമ്പാളൂർ: കൊടുങ്ങല്ലൂർ – കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ, വി. ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ, INSPIRE 2025 യുവജനദിനമായ ഇന്നലെ രാവിലെ 8:30 ന്റെ ദിവ്യബലിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ഫ്ലാഷ് മോബ്, പതാക ഉയർത്തൽ ശേഷം ഔദ്യോഗിക യോഗം നടത്തപ്പെട്ടു. സമ്പാളൂർ ഇടവക വികാരി ഡോ. ജോൺസൺ പങ്കേത്തിൻ്റെ അധ്യക്ഷതയിൽ, മോൺ. ജോളി വടക്കൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് പ്രശസ്ത സംഗീതസംവിധായകൻ അൽഫോൺസ് ജോസഫിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രോഗ്രാമും, മാള സർക്കിൾ ഇൻസ്പെക്ടർ ജയപ്രദീപ് കെ.ജിയുടെ നേതൃത്വത്തിൽ ലഹരിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തപ്പെട്ടു. കോട്ടപ്പുറം രൂപത യൂത്ത് ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, ചേതന മ്യൂസിക്കൽ അക്കാഡമിയുടെ ഡയറക്ടറായ ഫാ. തോമസ് ചക്കാലക്കൽ ആശംസകൾ അർപ്പിച്ച സംസാരിച്ചു. . സമ്പാളൂർ സഹവികാരി റെക്സൻ പങ്കേത്ത്, കൈക്കാരന്മാരായ ഫ്രാൻസിസ് സിമേതി , ആഷ്‌ലി ഡി റോസായോ, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈൻ…
ആലപ്പുഴ :കെ.സി.വൈ.എം. കൊച്ചി രൂപത സുവർണ്ണ ജൂബിലി വർഷം ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും തങ്കി സെൻ്റ് മേരിസ് ഫെറോന പള്ളിയിൽ വച്ച് നടന്നു. ആലപ്പുഴ ജില്ല ഡെപ്യൂട്ടി കളക്ടർ ബിജു എസ്. സുവർണ്ണ ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു. ഒരു യുവജനപ്രസ്ഥാനം എന്ന നിലയിൽ കെ.സി.വൈ.എം അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്നത് വളരെ അഭിമാനകരമാണെന്നും ഓരോ കാലത്തിനനുസരിച്ചുള്ള വെല്ലുവിളികളെ അതിജീവിച്ച് മാത്രമേ ഇപ്രകാരം ഒരു യുവജന പ്രസ്ഥാനത്തിന് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നും പൊതു നന്മയ്ക്കായി ക്രൈസ്തവസഭയും പ്രസ്ഥാനങ്ങളും നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു . കെ.സി.വൈ.എം കൊച്ചി പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. സഭയോടും സമൂഹത്തോടും യുവജനങ്ങളെ ചേർത്തുനിർത്തുന്ന വ്യത്യസ്തതയാർന്ന കർമ്മപരിപാടികളാണ് സുവർണ്ണ ജൂബിലി വർഷം കെ.സി.വൈ.എം കൊച്ചി രൂപത ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് കെ.ആർ.എൽ.സി.സി. മതബോധന ഡയറക്ടർ ഫാ. മാത്യു പുതിയാത്ത് ജൂബിലിവർഷ കർമ്മപദ്ധതി പ്രകാശനം ചെയ്തു. കൊച്ചി രൂപത അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി…
കണ്ണൂർ : ലത്തീൻ കത്തോലിക്കരുടെ താൽപര്യങ്ങൾ അവഗണിക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ നേടിയെടുവാൻ സാധിക്കുകയുള്ളുവെന്നും സമുദായ ശാക്തീകരണ ശ്രമങ്ങൾ പരമപ്രധാനമാണെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ ഡെന്നീസ് കുറുപ്പശ്ശേരി. കേരള ലാറ്റിൻ അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപതതല അംഗത്വ കാംപെയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയാായിരുന്നു അദ്ദേഹം. ആകെയുള്ള പ്രതീക്ഷ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടാണ്. എന്നാൽ ആ റിപ്പോർട്ട് യഥാവിധി പുറത്തു വരികയോ നടപ്പാക്കുകയോ ചെയ്തിിട്ടില്ല. കുറെ കാര്യങ്ങൾ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സർക്കാർ എന്ത് നടപ്പിലാക്കിയെന്ന് പറയുന്ന ധവളപ്പാത്രം പുറത്തിിറക്കാൻ തയ്യാറാവണം. കെ.എൽ.സി.എ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചുരൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ , കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നെറോണ , കെ.എൽ.സി.ഡബ്യു.എ സംസ്ഥാന പ്രസിഡണ്ട് ഷെർളി സ്റ്റാൻലി,സംസ്ഥാന സെക്രട്ടറി ജോൺ ബാബു , രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,…
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായുള്ള മതാന്തര സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി (മിഷ്) കോഴിക്കോട് അതിരൂപതയുടെ പ്രധമ മെത്രാപ്പോലീത്ത ആയി ഉയർത്തപ്പെട്ട ഡോ. വര്ഗീസ് ചക്കാലക്കലിനെ ആദരിച്ചു. വൈഎംസിഎ ക്രോസ് റോഡിലെ മറീന റെസിഡൻസിയിൽ നടന്ന പരിപാടി “വൈവിധ്യത്തെ ബഹുമാനിക്കുക, ഐക്യം പ്രോത്സാഹിപ്പിക്കുക” എന്ന മിഷന്റെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടി. ചടങ്ങിൽ ആദരണീയരായ ആത്മീയനേതാവ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകമർദ്ദനന്ദ പുരി എന്നിവർ അധ്യക്ഷത വഹിച്ചു, ഇരുവരും സമാധാനത്തിനും അനുകമ്പയ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമുള്ള ആർച്ച് ബിഷപ്പ് ചക്കാലക്കലിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അഭിനന്ദനം അർപ്പിച്ചു. പുഞ്ചിരിക്കുകയും ഹൃദയത്തോടെ സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നമ്മുടെ ബിഷപ്പെന്നും അവർ കൂട്ടിച്ചേർത്തു. കത്തോലിക്കാ സഭയ്ക്കുള്ളിൽ മാത്രമല്ല, കോഴിക്കോട്ടെ നാഗരികവും വിദ്യാഭ്യാസപരവുമായ മേഖലയിൽ ആർച്ച് ബിഷപ്പിന്റെ സ്വാധീനത്തെക്കുറിച്ച് ഹൃദയസ്പർശിയായ പ്രസംഗം നടത്തിയ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. M.K രാഘവൻ ചടങ്ങിൽ മുഖ്യപ്രഭാഷണം…
: സി.ആർ.പി.എഫ് (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്) ജവാനെ ആക്രമിച്ച കൻവാർ യാത്രികർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം
കൊച്ചി: സിദ്ധി സദൻ ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് ഫെഡറൽ ബാങ്കിൻ്റെ സഹകരണത്തോടെ നഴ്സിംഗ് വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘റിസർച്ച് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ ഉദ്ഘാടനം ചെയ്തു. അമൃത കോളേജ് ഓഫ് നഴ്സിംഗ് ചൈൽഡ് ഹെൽത്ത് വിഭാഗം പ്രൊഫസർ ഡോ. സുനിൽ മൂത്തേടത്ത് ക്വിസ് മാസ്റ്റർ ആയി മത്സരത്തിന് നേതൃത്വം നൽകി .ലൂർദ് കോളേജ് നഴ്സിംഗ് മെഡിക്കൽ സർജിക്കൽ നഴ്സിംഗ് വിഭാഗം മേധാവി പ്രൊഫ. സാനിയ ജോസ്, ലൂർദ് സ്കൂൾ ഓഫ് നേഴ്സിംഗ് പ്രിൻസിപ്പാൾ സിസ്റ്റർ റെയ്‌ച്ചൽ തോമസ്, ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൾ പ്രൊ. ജോസി എ മാത്യു, അസോസിയേറ്റ് പ്രൊഫസർ ശ്രീമതി. നീന ഡേവിസ് എന്നിവർ സംസാരിച്ചു. കോതമംഗലം ധർമ്മഗിരി സെൻ്റ് ജോസഫ് കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാർഥികളായ അനില ജോൺ, ആൻസി എം.പി.…
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സൊസൈറ്റിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ നേതൃത്വത്തിൽ സ്വയം തൊഴിൽ, വിദ്യാഭ്യാസം, ബിസിനസ്, ഭവന നിർമ്മാണം, വിവാഹം, ചികിത്സ, പ്രവാസി, മൈക്രോഫിനാൻസ് വനിതകൾക്കായി ഓട്ടോറിക്ഷ പദ്ധതി തുടങ്ങിയ വായ്പകളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും, കിഡ്സ് നാഷണൽ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ജർമൻ ഭാഷാ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കിഡ്സ് ക്യാമ്പസിൽ വച്ച് നടത്തി. പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു, കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷനായിരുന്ന യോഗത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡിന്റെ എറണാകുളം ഡെപ്യൂട്ടി മാനേജർ റിജാസ് ഹരിത് സെമിനാർ നയിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, കിഡ്സ് അസിസ്റ്റന്റ് ഡയറക്ടമാരായഫാ. ബിയോൺ തോമസ് കോണത്ത്, ഫാ. എബിനേസർ ആന്റണി കാട്ടിപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. കർക്കിടകമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നോർത്ത്…
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിത മന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയും, തിരുവനന്തപുരത്ത് നിന്നുള്ള ലോകസഭാംഗവും, നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പുവച്ച വനിത കൂടിയായ ആനി മസ്ക്രീൻ്റെ ചരിത്രം ഇന്നത്തെ തലമുറ മറക്കുകയാണെന്നും, ആനി മസ്ക്രീനെ പോലുള്ള നിരവധി വനിതകൾ വളർന്നു വരുന്നത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ബിഷപ്പ്. ഡോ. ക്രിസ്തുദാസ് .തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.എൽ.സി.എ. സംഘടിപ്പിച്ച 62 മത് അനുസ്മരണ പരിപാടി അദ്ദേഹം ഉത്‌ഘാടനം ചെയ്തു. HB കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസ്സീസി, ഫാ. ബീഡ് മനോജ് അമാദോ, സുരേഷ് സേവ്യർ, ഫാ. സെബാസ്റ്റ്യൻ, ആന്റണി ഗ്രേഷ്യസ്, ജോർജ് എസ് പള്ളിത്തറ, ടി. എസ്. ജോയി, മേരി പുഷ്പം, ഡോളി ഫ്രാൻസിസ്, യേശു രാജ് തുടങ്ങിയവർ സംസാരിച്ചു
ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യം കൊച്ചി : വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന അവകാശ നിഷേധങ്ങൾക്കെതിരെ ജനകീയ ബോധവൽക്കരണത്തിൻ്റെയും പ്രശ്ന പരിഹാര നടപടികളുടെയും ഭാഗമായി കെ എൽ സി എ സമുദായ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. നിരവധി വിഷയങ്ങൾക്ക് പരിഹാരം ആയേക്കാവുന്ന ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചു കൊണ്ടാണ് സമുദായ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുന്നത്. സമുദായ സമ്പർക്ക പരിപാടിയുടെ രജിസ്ട്രേഷൻ ഫോം വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ഡോ ആന്റണി വാലുങ്കൽ സമുദായ വക്താവ് ജോസഫ് ജൂഡിന് നൽകി പ്രകാശനം ചെയ്തു. കെ ആർ എൽ സി സി ജനറൽ സെക്രട്ടറി റവ ഡോ. ജിജു അറക്കത്തറ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന തല ഉദ്ഘാടനം ആഗസ്ത് 16 ന് കോഴിക്കോട് നടക്കും. ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉത്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
