- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
Author: admin
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ചർച്ചകൾക്കെന്ന പേരിൽ കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചതിന് സർക്കാർ ചെലവാക്കിയത് 13.04 ലക്ഷം രൂപ
നിരീക്ഷണം / ബോബന്‍ വരാപ്പുഴ ഇന്ത്യയിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം സാധ്യമാക്കിയെന്നതാണ് ക്രൈസ്തവമിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രചോദിതമായ ഭാഗം. വിദ്യാഭ്യാസം പ്രചരിപ്പിക്കാനും അടിമത്തം ഇല്ലാതാക്കാനും വനിതാവിമോചന പോരാട്ടത്തിനും ജാതിവിവേചനവും അയിത്തവും ഉന്മൂലനം ചെയ്യാനുമുള്ള പോരാട്ടങ്ങളിലേക്ക് ജനതകളെ അവര്‍ സജ്ജരാക്കി. മൃഗതുല്യമായ ജീവിതം നയിച്ചിരുന്നവരുടെ ഇടയിലാണ് മിഷനറിമാര്‍ പ്രധാനമായും തങ്ങളുടെ ദൗത്യം നിര്‍വഹിച്ചത്. ജീവിതപരിവര്‍ത്തനം അവരുടെ ലക്ഷ്യമായിരുന്നു; മനുഷ്യസത്തയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെയാണ് അവരത് സാധ്യമാക്കിയിരുന്നത്. മതംമാറ്റം നടത്താതെതന്നെ മനുഷ്യത്മാവിനെ വീണ്ടെടുക്കാന്‍ കഴിയുമെന്ന ബോധ്യമുണ്ടായിരുന്ന ധാരാളം മിഷനറിമാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു, ഇന്നുമുണ്ട്. ഇന്ത്യയിലിപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉറച്ച ഉത്തരം. അന്യായമായ ഈ ആരോപണം തെളിയിക്കുന്നതിനാവശ്യമായതൊന്നും ഇതുവരെ ആരും മുന്നോട്ടുവച്ചിട്ടില്ല. എന്നിട്ടും നവീനഭാരതത്തിന്റെ തെരുവോരങ്ങളില്‍, താമസിക്കുന്ന വീടുകളില്‍, പ്രേഷിത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കര്‍മ്മമണ്ഡലങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ ആക്രമിക്കപ്പെടുന്നു, ചുട്ടെരിക്കപ്പെടുന്നു, അന്യായമായി തടങ്കലില്‍ അടയ്ക്കപ്പെടുന്നു. എന്താണിതിന്റെ കാരണം? തീവ്രഹിന്ദുത്വവാദികളുടെ വര്‍ഗീയപരമായ അസഹിഷ്ണുതയും ന്യൂനപക്ഷങ്ങളോടുള്ള അന്ധമായ വിരോധവും തന്നെ.…
(ഒരു ആതുരശുശ്രൂഷകന്റെ ആത്മനിമന്ത്രണങ്ങള്‍) ഡോ. സോളമന്‍ എ. ജോസഫ് പ്രത്യാശയുടെ പാഠം സര്‍ജറി ഒപി നോക്കുന്നതിന്റെ ഇടയിലായിരുന്നു സ്‌ട്രെച്ചറില്‍ കിടത്തിയിരുന്ന ആ അപ്പച്ചന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ സ്‌ട്രെച്ചറിന്റെ അരികിലായി നന്നേ ക്ഷീണിച്ച് അവശതയോടെ നില്‍ക്കുന്ന ഒരമ്മച്ചിയും. അവരോടൊപ്പം ആരുമില്ലതാനും. ക്യുവിന്റെ ഇടയില്‍ നിന്ന അമ്മച്ചിയെ അകത്തേക്കു വിളിച്ചു കാര്യം തിരക്കി. അവര്‍ ബെഡ് സോര്‍ കാണിക്കാന്‍ വേണ്ടി വന്നതായിരുന്നു. അപ്പച്ചന്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഡ്രസിങ് റൂമിലേക്ക് ഞാന്‍ അവരെ കൂട്ടിക്കൊണ്ടുപോയി. നട്ടെല്ലിന്റെ കീഴ്ഭാഗത്ത്, പൃഷ്ഠത്തിന്റെ നടുവിലും ഇടുപ്പുകളുടെ വശത്തുമുള്ള ഉണങ്ങാത്ത വ്രണങ്ങള്‍. നട്ടെല്ലിന്റെ കീഴ്ഭാഗത്തുള്ള വ്രണം എല്ലിന്റെ അടുത്തായി എത്തിയിരുന്നു. സമ്മതപത്രം എടുത്തതിനു ശേഷം വ്രണങ്ങള്‍ മരവിപ്പിച്ചു കീറി ഉള്ളിലെ പഴുപ്പ് നീക്കം ചെയ്ത് വൃത്തിയാക്കി. പിന്നെ, കയ്യിലൊരു മുഷിഞ്ഞ ബാഗുമായി സ്‌ട്രെച്ചറിന്റെ ഒരറ്റംചേര്‍ന്ന് വാര്‍ഡിനെ ലക്ഷ്യമാക്കി ഉന്തിക്കൊണ്ട് അവര്‍ നടന്നുനീങ്ങുന്നതു കണ്ടു. ഒപി കഴിഞ്ഞ് വാര്‍ഡില്‍ എത്തിയപ്പോള്‍, ആ അമ്മ റൈല്‍സ് ട്യൂബിലൂടെ ആഹാരം കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്.…
സിനിമ / പ്രഫ. ഷാജി ജോസഫ് ‘ഗുഡ് ബൈ ലെനിന്‍!’ എന്ന സിനിമ ജര്‍മ്മന്‍ എഴുത്തുകാരനും സംവിധായകനുമായ വോള്‍ഫ്ഗാങ് ബെക്കര്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പരിവര്‍ത്തനങ്ങളിലൊന്നായ ബെര്‍ലിന്‍ മതിലിന്റെ പതനത്തിന്റെയും ജര്‍മ്മനിയുടെ പുനരേകീകരണത്തിന്റെയും പശ്ചാത്തലത്തിലുള്ള സിനിമയാണ് ഇത്. സമാധാനപരമായ വിപ്ലവത്തെയും ജര്‍മ്മന്‍ പുനരേകീകരണത്തെയും ചുറ്റിപ്പറ്റിയുള്ള പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെയുള്ള ഒരു കുടുംബത്തിന്റെ വ്യക്തിപരവും വൈകാരികവുമായ യാത്രയെ ചിത്രീകരിക്കുന്നു ഈ സിനിമ. കിഴക്കന്‍ ബെര്‍ലിനില്‍ താമസിക്കുന്ന അലക്‌സ് കെര്‍ണര്‍ (ഡാനിയേല്‍ ബ്രൂള്‍) എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് കഥ.അദ്ദേഹത്തിന്റെ അമ്മ ക്രിസ്റ്റ്യന്‍ കെര്‍ണര്‍ (കാറ്റിന് സാസ്സ്), സോഷ്യലിസ്റ്റ് യൂണിറ്റി പാര്‍ട്ടിയുടെയും (എസ് ഇ ഡി) ജര്‍മ്മന്‍ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെയും (ജിഡിആര്‍) ഉറച്ച പിന്തുണക്കാരിയാണ്. കിഴക്കന്‍ ജര്‍മ്മനിയോട് അവര്‍ക്ക് ആഴമായപ്രതിബദ്ധതയുണ്ട്, പ്രത്യേകിച്ച് ഭര്‍ത്താവ് അവരെ വിട്ട് പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് പോയതിനുശേഷം. കിഴക്കന്‍ ജര്‍മ്മനിയുടെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ഒളിച്ചോടിയതാണ് അയാള്‍. 1989 ഒക്ടോബറില്‍ ബെര്‍ലിന്‍ മതില്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാരുടെ കൂട്ടത്തിനിടയില്‍…
പുടിൻ ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ നടത്തിയ സന്ദർശനത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്
പക്ഷം / ഡോ. മാര്‍ട്ടിന്‍ എന്‍ ആന്റണി ഒ. ഡി എം പ്രതീക്ഷയെ മറയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ ജീവിക്കുന്നത്. സാമൂഹികവും മതാത്മകവുമായ സംഘര്‍ഷങ്ങള്‍ അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നത് തുടരുന്നു. അവരുടെ ഭാവിയെയും അതിജീവനത്തെയും വേരോടെ പിഴുതെറിയാന്‍ ചിലര്‍ കോപ്പുകൂട്ടുന്നു. ഭാരതസംസ്‌കാരത്തിന്റെ തനിമയായ ആതിഥ്യമര്യാദയുടെ വാതിലുകള്‍ ആരൊക്കെയോ മണിച്ചിത്രത്താഴു കൊണ്ടു പൂട്ടാന്‍ ശ്രമിക്കുന്നു. പ്രത്യാശ എന്നത് ആഗ്രഹിക്കുന്നതിനെക്കുറിച്ചുള്ള ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയെ സൂചിപ്പിക്കുന്ന പദമാണ്. ‘ഒരു ലക്ഷ്യത്തിലേക്ക് പരിശ്രമിക്കുക’ എന്നര്‍ത്ഥമുള്ള ‘ആശ’ എന്ന സംസ്‌കൃത പദവുമായാണ് അതു ബന്ധപ്പെട്ടിരിക്കുന്നത്. വിശുദ്ധഗ്രന്ഥത്തില്‍, പ്രത്യാശ എന്നത് ശുഭാപ്തിവിശ്വാസമുള്ള ഒരു വികാരം മാത്രമല്ല, മറിച്ച് ഒരാളാണ്. ദൈവത്തെ സ്തുതിച്ചുകൊണ്ട് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഉദ്ഘോഷിക്കുന്നതുപോലെ: ‘നീ ഞങ്ങളുടെ പ്രത്യാശയാണ്’. ഇരുണ്ടതും അനിശ്ചിതവുമായ നിമിഷങ്ങളില്‍ സ്വയം രാജിയാകാതെ ഒരു പടയാളിയെപോലെ പോരാടാനായി ഉള്ളില്‍ ഉണരുന്ന ആര്‍ജ്ജവത്തിന്റെയും പ്രേരണയുടെയും കൂടി പര്യായമാണത്. വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയാണത്. ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്.…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ സങ്കീര്‍ത്തനങ്ങളില്‍ത്തന്നെ സംഗീതമുണ്ട്. സങ്കീര്‍ത്തനങ്ങള്‍ക്കു ഗാനരൂപം നല്‍കി ജെറി അമല്‍ദേവിന്റെ ഈണത്തില്‍ കേള്‍ക്കണമെങ്കില്‍ നിര്‍ഝരിയുടേ യൂട്യൂബ് ചാനലില്‍ ഒന്ന് കയറി നോക്കാം. ഫാ. മാത്യു മുളവനയാണ് മലയാളത്തിലും ഹിന്ദിയിലും മനോഹരമായ കവിതാരചന നിര്‍വഹിച്ചിട്ടുള്ളത്. ജയിംസ് എടേഴത്താണ് നിര്‍ഝരിയുടെ സ്ഥാപകന്‍. ലോകബാങ്കിന്റെ വാഷിംഗ്ടണ്‍ ആസ്ഥാനത്തു ജോലി ചെയ്തിരുന്ന കൊച്ചി രൂപതയിലെ കുമ്പളങ്ങി തിരുഹൃദയ ഇടവകാംഗമായ ജെയിംസ് എടേഴത്ത് ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ജെറി അമല്‍ദേവ് മാസ്റ്ററെ നേരില്‍ കണ്ടു. ഭക്തിഗാനങ്ങളെക്കുറിച്ചു ശരിയായ കാഴ്ചപ്പാട് ഉണ്ടായിരുന്ന ജയിംസ് എടേഴത്ത്, ജെറിമാഷിനോട് പരിഭവം പറഞ്ഞു;’മുന്‍പൊക്കെ പള്ളിയില്‍ പാടുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമുക്കെല്ലാം ഭക്തിയും ശാന്തിയും ആശ്വാസവുമെല്ലാം തോന്നിയിരുന്നു. ഇപ്പോള്‍ പള്ളിയില്‍ പാടുന്ന ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് ഉള്ളില്‍ വരുന്നത്.’ ജെറിമാഷും അതിനോടു യോജിച്ചു. നമുക്ക് കുറച്ചു നല്ല പാട്ടുകള്‍ ഒരുക്കാം എന്ന തീരുമാനത്തോടെയായിരുന്നു അവരന്ന് പിരിഞ്ഞത്. ഫാ.മാത്യു മുളവനയും ജെറി അമല്‍ദേവും യാതൊരു പ്രതിഫലവുമില്ലാതെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാം…
പുസ്തകം / ബി എസ് ഇത് യാത്രകളെപറ്റിയുള്ള പുസ്തകമാണോ എന്ന് ചോദിച്ചാല്‍ അതെ എന്നാണ് ഉത്തരം. എന്നാല്‍ വായിച്ച പുസ്തകങ്ങളിലൂടെയുള്ള യാത്രകളാണോ എന്നാണെങ്കില്‍ ആ വിശേഷണവും ഈ പുസ്തകത്തിനു യോജിക്കും. മറ്റൊന്ന് പ്രതിഭാശാലികളായ മനുഷ്യരുടെ ജീവിതത്തിലൂടെയുള്ള യാത്രകളും ഈ പുസ്തകത്തിലുണ്ട്. അതായത് സഞ്ചാര സാഹിത്യവും പുസ്തക നിരൂപണവും ആത്മകഥനങ്ങളും അഭിമുഖങ്ങളും ഒക്കെ കോര്‍ത്തിണക്കിയ ഒരു ഗ്രന്ഥരചനയാണ് ശ്രീകാന്ത് കോട്ടക്കലിന്റെ ‘അത്രമേല്‍ അപൂര്‍ണ്ണം’ എന്ന ഈ പുസ്തകം. പൂര്‍ണ്ണത തേടിയുള്ള ഒരു യാത്രയാണിത്. സല്‍മാന്‍ റുഷ്ദിയുടെ ‘ദി നൈഫ്’ എന്ന പുസ്തകത്തിന്റെ വായനാക്കുറിപ്പ് ആ പുസ്തകം വായിപ്പിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. 2022 ഓഗസ്റ്റ് 12 സല്‍മാന്‍ റുഷ്ദിയുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവമുണ്ടായി. ലോകത്തെ മാധ്യമങ്ങള്‍ അത് ഏറെ പ്രധാന്യത്തോടെ റിപ്പോട്ടുചെയ്തു. അന്നാണ് പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റിയൂഷന്റെ ഓഡിറ്റോറിയത്തില്‍ റുഷ്ദി പ്രഭാഷണത്തിനായി എത്തിയത്. എഴുത്തുകാര്‍ നേരിടുന്ന ഭീഷണി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന് സംസാരിക്കേണ്ടിയിരുന്നത്. ആ പ്രഭാഷണം നടത്താന്‍ അദ്ദേഹം പോഡിയത്തിനരികിലേക്ക്…
ജെക്കോബി / എഡിറ്റോറിയൽ ഛത്തീസ്ഗഡിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ നിന്ന് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നീ മലയാളി പ്രേഷിത സന്ന്യാസിനിമാരെ കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി തന്റെ വാഹനത്തില്‍ കയറ്റി ദുര്‍ഗിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ വിശ്വദീപ് കോണ്‍വെന്റിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം മനംകുളിര്‍പ്പിക്കുന്നതായിരുന്നു, ഒപ്പം ആശ്ചര്യഭരിതവും. ‘കൂടെയുണ്ട് ഞങ്ങള്‍’ എന്ന ഹാഷ് ടാഗുമായി അദ്ദേഹം ‘ഭൂമുഖത്ത് എവിടെയുമുള്ള മലയാളികളെ ആപല്‍സന്ധിയില്‍ സഹായിക്കാനായി’ ആരംഭിച്ചിട്ടുള്ള പാര്‍ട്ടി ഹെല്‍പ് ഡെസ്‌ക് രക്ഷാദൗത്യത്തിന്റെ മറ്റൊരു സുകൃതസാഫല്യമായാണ് സംഭവത്തെ കാണേണ്ടതെന്ന് സംസ്ഥാന പാര്‍ട്ടിഘടകത്തില്‍ പുതിയ പ്രസിഡന്റിനു പ്രതിരോധം തീര്‍ക്കുന്നവര്‍ വിശദീകരിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഹിന്ദുരാഷ്ട്ര അജണ്ട നടപ്പാക്കാനുള്ള ബൃഹദ്പദ്ധതിയില്‍ മുസ് ലിംകള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ വിദ്വേഷപ്രചാരണത്തിനും ആള്‍ക്കൂട്ട ഭീകരതയ്ക്കും ഭരണഘടനാവിരുദ്ധ തടങ്കലിനും ‘എക്സ്ട്രാ ജുഡീഷ്യല്‍’ ധര്‍മവിധികള്‍ക്കും കളമൊരുക്കുന്ന മോദി ഭരണകാലത്തെ ‘മതസ്വാതന്ത്ര്യ’ നിയമനിര്‍മാണങ്ങളുടെ പേരില്‍ അന്യായമായി കുറ്റംചുമത്തപ്പെട്ട് അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്ന നിസ്സഹായരായ മനുഷ്യര്‍ക്കുവേണ്ടി രാഷ്ട്രീയ…
എഴുപതോളം വരുന്ന ബജ്‌റങ്‌ദൾ പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റ മലയാളി സിസ്‌റ്റർ എലേസ മാധ്യമങ്ങളോട് പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
