- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
വെടിവയ്പു സംഭവത്തെ കത്തോലിക്കാ വിരുദ്ധ കുറ്റകൃത്യമായും ആഭ്യന്തര തീവ്രവാദമായും പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗമായ എഫ് ബി ഐ ഏജൻസി
പട്ന :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബീഹാറിലെ ‘വോട്ട് അധികാർ യാത്ര’ പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയായി. 16 ദിവസത്തിനുള്ളിൽ 20 ജില്ലകളിലായി 1,300 കിലോമീറ്റർ സഞ്ചരിക്കുന്ന പ്രചാരണം സെപ്റ്റംബർ 1 ന് പട്നയിൽ സമാപിക്കും. ഓഗസ്റ്റ് 27 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മുസാഫർപൂരിൽ രാഹുൽ ഗാന്ധി, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, സിപിഐ-എംഎൽ നേതാവ് ദീപങ്കർ ഭട്ടാചാര്യ എന്നിവർക്കൊപ്പം ചേർന്നു. ഭാരതീയ ജനതാ പാർട്ടി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു പാവയാക്കി മാറ്റുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. എൻ.സി.പി നേതാവ് ശരദ് പവാർ, എസ്.പി നേതാവ് അഖിലേഷ് യാദവ്, ടി.എം.സിയുടെയും ഇടതു പാർട്ടികളുടെയും മുതിർന്ന നേതാക്കൾ എന്നിവർ സമാപന ദിവസം പട്നയിൽ പങ്കെടുക്കും . ഇ.സി.ഐ പദ്ധതി ബിജെപിക്ക് അനുകൂലമാണെന്നും പ്രതിപക്ഷം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ ഇളക്കിമറിച്ചുവെന്നതാണ് യാത്രയുടെ ഗുണഫലം .തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ വശങ്ങൾ സുതാര്യത കുറഞ്ഞതും കൂടുതൽ പക്ഷപാതപരവുമായി മാറിയതായി പ്രതിപക്ഷം വളരെക്കാലമായി പരാതിപ്പെടുന്നുണ്ട് .തെരഞ്ഞെടുപ്പ്…
ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്. അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുന്നതിനിടെ , ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദർശനം.പ്രധാനമന്ത്രി ഇഷിബയുമായുള്ള ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വർധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചർച്ചയാവും. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാൻ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്. അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ ഇന്ത്യ- ജപ്പാൻ ഉച്ചകോടിക്ക് പ്രാധാന്യമുണ്ട് . ജാപ്പനീസ് സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.
ന്യൂഡല്‍ഹി: ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണമെന്ന് ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവത്. മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യവ്യതിയാനം ഉണ്ടാകുന്നത് .ജനസംഖ്യാ സന്തുലനത്തിന് ‘നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്’ എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്നില്‍ താഴെ മാത്രം ജനനനിരക്കുള്ള സമൂഹം ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മൂന്നില്‍ കുടുതലുള്ള ജനനനിരക്ക് നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഛത്തീസ്ഗഡിനു മുകളില്‍ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തൃശ്ശൂര്‍: തൃശ്ശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മരത്തിലും കാറിലും ഇടിച്ച് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് അപകടത്തിൽ പെട്ടത് .
എരൂർ തൈക്കാട്ട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാർ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്‌ച മുതൽ കാണാതായത്
മുംബൈ : മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള വിരാർ ഈസ്റ്റിൽ ഒരു റെസിഡൻഷ്യൽ കെട്ടിടം തകർന്ന് 17 പേർ മരിച്ചു.ബുധനാഴ്ച പുലര്‍ച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്‌മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്. അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്. കെട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.നാലാം നിലയിൽ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണതെന്ന് നാട്ടുകാർ പറഞ്ഞു. അഗ്നിശമന സേന, പോലീസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ആംബുലൻസ് സർവീസുകൾ എന്നിവയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ ഓണാഘോഷങ്ങൾ കഴിഞ്ഞാണ് വിദ്യാലയങ്ങൾ അടയ്ക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് വീണ്ടും സ്‌കൂളുകൾ തുറക്കുക.ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കമെന്ന പ്രചാരണം ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്‌കൂളുകളിൽ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. സ്‌കൂൾ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം വരും .അഞ്ചു മുതൽ 9 വരെ ക്ലാസുകളിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് ലഭിക്കാത്തവർക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷൽ ക്ലാസ് നടത്തും.
സിനിമ / പ്രഫ. ഷാജി ജോസഫ് ‘ഹ്യുവോ ഷിയാൻകി’യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചൈനീസ് ചലച്ചിത്രമായ ‘പോസ്റ്റ്മാൻ ഇൻ ദി മൗണ്ടൻസ്’, പെങ് ഷിയാൻമിങ്ങിന്റെ അതേ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചൈനയുടെ ഹുനാൻ പ്രവിശ്യയിലെ വിദൂര ഗ്രാമത്തിലുള്ള പോസ്റ്റ്മാനും മകനും. ഗ്രാമീണ പർവത സമൂഹങ്ങളുടെ പോസ്റ്റ്മാനായി വർഷങ്ങളോളം സേവനമനുഷ്ഠിച്ച പിതാവ് (ടെങ് റുജുൻ) വിരമിച്ച ശേഷം, തന്റെ ജോലി മകനെ (ലിയു യെ) ഏൽപ്പിക്കുന്നു. മൂന്നു ദിവസങ്ങളായി 230 കിലോമീറ്ററോളം ദൈർഘ്യമുള്ള കാൽനട യാത്രയിൽ ചൈനയുടെ ഗ്രാമഹൃദയത്തിലേക്ക് കത്തുകൾ എത്തിക്കുകയാണ് അവരുടെ ജോലി, ഈ യാത്രയിൽ കണ്ടെത്തുന്ന മനുഷ്യരിൽ നിന്നും മകൻ തനിക്ക് അറിയാത്ത പിതാവിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു. അവർ പരസ്പരം കൂടുതൽ അടുത്തറിയുന്നു, ബന്ധങ്ങൾ കൂടുതൽ മുറുകുന്നു.’പോസ്റ്റ്മെൻ ഇൻ ദി മൗണ്ടൻസ്’ അച്ഛനും മകനും തമ്മിലുള്ള ബന്ധം, സമർപ്പണ മനോഭാവം, പർവതപ്രദേശമായ ചൈനയിലെ ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ സൗന്ദര്യം എന്നിവ ചർച്ച ചെയ്യുന്നു. പാരമ്പര്യം, ഉത്തരവാദിത്തം, തലമുറകൾ തമ്മിലുള്ള മാറ്റം എന്നിവഅന്വേഷിക്കുന്ന…
Subscribe to Updates
Get the latest creative news from FooBar about art, design and business.
