Author: admin

ജോയ് സി. മാത്യു ന്യൂഡല്‍ഹി വിലക്കയറ്റത്തിന്റെ തീപ്പൊരി അരി, പച്ചക്കറി, എണ്ണ എല്ലാത്തിനും വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. ഓണം സന്തോഷമാണെങ്കില്‍ ഓണച്ചന്ത വിഷമത്തിന്റെ പ്രതീകവുമാണ്. ചന്തയിലെ തിരക്ക് കുറയുന്നില്ലെങ്കിലും, സാധനങ്ങള്‍ വാങ്ങുന്നവരുടെ മുഖത്തുള്ള ആശങ്ക ഓണം കഴിഞ്ഞാല്‍ കടംവീട്ടാന്‍ നടക്കുന്നതിനെ കുറിച്ചോര്‍ത്താകും. കേരളത്തിന്റെ താങ്ങ് തകരുമ്പോള്‍ കേരളത്തിലേക്കെത്തുന്ന വിദേശപണത്തിന് കുടിയേറ്റത്തിന്റെ വലിയ സ്വാധീനം എക്കാലത്തുമുണ്ടായിരുന്നു. ആദ്യകാലത്ത് ഗള്‍ഫ് കുടിയേറ്റമാണ് നിര്‍ണായക സ്വാധീനം ചെലുത്തിയത്. മലയാളികള്‍ ഗള്‍ഫ് കുടിയേറ്റം തുടങ്ങുന്നത് അറുപതുകളിലും എഴുപതുകളിലുമാണെന്ന് കാണാം. അക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ കണ്ടെത്തിയതും രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ വന്‍ കുതിപ്പും മൂലം ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായി വളര്‍ന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളെ വ്യാപാരത്തിന്റെയും തൊഴിലവസരങ്ങളുടെയും കേന്ദ്രമാക്കി. ഇവിടങ്ങളിലെ സാമ്പത്തിക വളര്‍ച്ച മലയാളികളെ ഗള്‍ഫിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. പിന്നീട് ഓയില്‍ ബൂം സാധ്യമാക്കിയ ഗള്‍ഫ് കുടിയേറ്റ ട്രെന്‍ഡ് 1980-കളോടെ ശക്തിപ്പെടുന്നതും കാണാം. ഗള്‍ഫ് കുടിയേറ്റത്തിന്റെ കേരളത്തെ സംബന്ധിച്ച ഏറ്റവും വലിയ സവിശേഷത, അത് സാധാരണക്കാരുടെയും നിരക്ഷരരുടെയും…

Read More

കാലികം / വി. ആര്‍. ജോഷി ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ മാത്രം വരുന്ന സവര്‍ണ സമുദായങ്ങള്‍ എന്തടിസ്ഥാനത്തിലാണ് 10% സാമ്പത്തിക സംവരണം അനുഭവിക്കുന്നത് എന്ന് ആത്മപരിശോധന നടത്തുവാന്‍ അവര്‍ തയ്യാറാവണം. 18% ജനസംഖ്യയുള്ള ക്രൈസ്തവ സഭകളില്‍ പത്തു ശതമാനവും ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരുമാണ്. അതായത് ക്രൈസ്തവരില്‍ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് സാരം. ഉദ്യോഗ മേഖലയില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 40% സംവരണം അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇത് വിവിധ കോഴ്സുകള്‍ക്ക് 20% മുതല്‍ 30% വരെ മാത്രമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ ഉദ്യോഗ മേഖലയില്‍ ലഭ്യമായ 40% സംവരണം അനുവദിക്കാന്‍ തയ്യാറാവണം. ഒപ്പം പാവപ്പെട്ടവരുടെ പേരില്‍ അനുവദിച്ചിരിക്കുന്ന 10 ശതമാനം സംവരണത്തില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ പാവപ്പെട്ടവര്‍ക്കും അവസരം ഉറപ്പാക്കുകയും വേണം. ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പിന്നാക്ക സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികളെക്കാള്‍ താഴ്ന്ന റാങ്ക് ലഭിച്ച മുന്നാക്ക…

Read More

കൃപയിലേക്കൊരു തിരിച്ചുവരവ് / ഡോ. സോളമന്‍ എ. ജോസഫ് ഇടതുകവിളിലെ മുഴ കാണിക്കാനായി 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ഒരു കൊല്ലം മുന്‍പ് ഒപിയില്‍ വന്നിരുന്നു. പരോറ്റിഡ് എന്ന ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നുള്ള മുഴയായിരുന്നു അത്. മുഷിഞ്ഞ വസ്ത്രധാരണവും ആരെയും കൂസാത്ത തരത്തിലുള്ള സംസാരശൈലിയും. പരിശോധനയില്‍ മുഴ അല്പം ഗൗരവസ്വഭാവമുള്ളതായി തോന്നി. അത് മനസിലാക്കാന്‍ കഴിയുന്ന മാനസികസ്ഥിതി അയാള്‍ക്ക് ഉണ്ടായിരുന്നില്ല. വായുവില്‍ മദ്യത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞിരുന്നു. ‘കൂടെ ആരും ഇല്ലേ?’ എന്ന് ഞാന്‍ തിരക്കി. ‘ഇല്ല’ എന്ന് ഒറ്റവാക്കില്‍ മറുപടി.”സ്‌കാന്‍ എടുക്കണം; രക്തവും പരിശോധിക്കണം. ചിലപ്പോള്‍ ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം,” എന്നു പറഞ്ഞപ്പോള്‍ ഒരു ഭാവവ്യത്യാസവും കൂടാതെ ഒപി ചീട്ടുമായി അയാള്‍ പോയി. ഇനി ഇങ്ങോട്ടേക്ക് വരില്ല എന്ന മട്ടിലായിരുന്നു പോക്ക്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ആ ഒപി ചീട്ടുമായി അയാളുടെ അമ്മ എന്റെ അടുക്കല്‍ വന്ന് ഇരുന്നു. ”ഡോക്ടറേ, ഈ ടെസ്റ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വഴക്ക് പറയരുത്. അതിനുള്ള…

Read More

പുസ്തകം / ബിജോ സില്‍വേരി കാലം എപ്പോഴും ഒരുപോലിരിക്കില്ല. ഒരാളെ കണ്ടുമുട്ടുമ്പോള്‍ അയാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കാലം കൊണ്ടുവരുമെന്നു പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. കാലമെന്ന പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെങ്കിലും അതിനെ മെരുക്കാന്‍ കഴിയുന്ന ചിലരുണ്ട്. അത് അവരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും ചേര്‍ന്ന് നേടിക്കൊടുക്കുന്ന അസാധാരണ കഴിവാണ്. അമ്മയും മക്കളും തമ്മിലുള്ള ബന്ധമല്ല അച്ഛനും മക്കളും തമ്മില്‍ സാധാരണ ഉണ്ടാകാറുള്ളത്. ആദ്യത്തേതിന്റെ ഊഷ്മളത പലപ്പോഴും രണ്ടാമത്തേതില്‍ ഉണ്ടാകാറില്ല, ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ കുറവായിരിക്കും. പക്ഷേ ഓരോ കാലഘട്ടം കഴിയുമ്പോഴും ഇത്തരം വിചാരവികാരങ്ങള്‍ക്കൊക്കെ മാറ്റം സംഭവിക്കുന്നുമുണ്ട്.മുരളീധരന്‍ എന്നു പേരായ ഒരു സഹപാഠി എനിക്കുണ്ടായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഞങ്ങളൊരുമിച്ചാണ് പഠിച്ചത്. മുരളീധരന് ആരോ, എപ്പോഴോ മുരന്‍ എന്നു പേരിട്ടു. മുരന്‍ ഒരു അസുരന്റെ പേരാണ്. മുരനെ വധിച്ചതിനാലാണല്ലോ മഹാവിഷ്ണുവിന് മുരാരി എന്ന പേര് സിദ്ധിച്ചത്. അതുകൊണ്ടു തന്നെ മുരളിക്ക് ഈ പേരു വിളിയില്‍ വലിയ ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. മുരളിയുടെ അച്ഛന്‍ കണിശക്കാരനായിരുന്നു. വീട്ടില്‍ അച്ചടക്കം നിര്‍ബന്ധം.…

Read More

പുരാണം / ജെയിംസ് അഗസ്റ്റിന്‍ ഇന്ത്യന്‍ സംഗീതത്തെ പ്രണയിച്ച് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തി കര്‍ണാടിക് സംഗീതം പഠിച്ച് കച്ചേരികള്‍ അവതരിപ്പിച്ച് നാല്പത്തിയഞ്ചാം വയസില്‍ വാഹനാപകടത്തില്‍ മരിച്ച സംഗീതജ്ഞനാണ് ജോണ്‍ ബി. ഹിഗിന്‍സ്.1939 സെപ്റ്റംബര്‍ 18 ന് യു.എസ്.എ.യിലെ മസാച്ചുസെറ്റ്സിലാണ് ജോണ്‍ ഹിഗിന്‍സ് ജനിച്ചത്. അദ്ദേഹത്തെ പിതാവ് ഇംഗ്ലീഷും അമ്മ സംഗീതവും പഠിപ്പിച്ചു. ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം അദ്ദേഹം സംഗീതത്തില്‍ രണ്ടു ബിരുദങ്ങളും കരസ്ഥമാക്കി. സംഗീതശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടിയ അദ്ദേഹം വ്യത്യസ്ത സംസ്‌കാരങ്ങളിലെ സംഗീതപാരമ്പര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റും സ്വന്തമാക്കി. പഠനത്തെത്തുടര്‍ന്ന് കാനഡയിലെ ടോറോന്റോയില്‍ വച്ച് ട്രിച്ചി ശങ്കരന്‍ എന്ന ഇന്ത്യന്‍ സംഗീതജ്ഞനെ ജോണ്‍ ഹിഗിന്‍സ് പരിചയപ്പെടുന്നു. മൃദംഗം എന്ന സംഗീതോപകരണത്തെ ലോകസംഗീതവേദിയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ട്രിച്ചി ശങ്കരന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ടോറോന്റോയിലെ യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സംഗീതവിഭാഗം പ്രൊഫസറായിരുന്ന ട്രിച്ചി ശങ്കരനുമായുള്ള സൗഹൃദം ജോണ്‍ ഹിഗിന്‍സിന്റെ ഇന്ത്യന്‍ സംഗീതപ്രണയത്തെ കൂടുതല്‍ ശക്തമാക്കി. 1978-ല്‍ യു.എസ്.എ.യിലെ വെസ്ലിയന്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായും സംഗീതവിഭാഗം…

Read More

പക്ഷം / കെ.ജെ. സാബു നിങ്ങള്‍ കരുതുംപോലല്ല കാര്യങ്ങള്‍. ഷഷ്ഠിപൂര്‍ത്തിയും നവതിയും പിന്നിട്ട ‘യുവ നേതാക്കള്‍ ‘കരുതുംപോലല്ല കാര്യങ്ങള്‍. ഇവിടെ കുറെ തലയ്ക്ക് വെളിവുള്ള ചെറുപ്പക്കാരുണ്ട്. വെളിവില്ലാത്ത നേതാക്കളുടെ മാലിന്യമനോനിലയെക്കുറിച്ച് നല്ല ധാരണയുള്ള പിള്ളേര്‍. അവര്‍ നിങ്ങളെ വഴിയിലിട്ട് കൂകിവിളിക്കുന്ന കാലം വരുന്നു. സക്കേവൂസ്, സിക്കമോര്‍ മരത്തില്‍ കയറി ജീസസിനെ കാത്തിരുന്നത്, അദ്ദേഹത്തെ പൊതിഞ്ഞ് കുറെ പ്രമാണിമാര്‍ ഏതുനേരവും ഉണ്ടായിരുന്നതിനാല്‍ ആവണം. രാഹുല്‍ ഗാന്ധിയുടെ ചുറ്റിലും നില്‍ക്കുന്ന മാലിന്യങ്ങളെ മറികടക്കാന്‍ പിള്ളേര്‍ സിക്കമോര്‍ മരത്തിന്റെ കൊമ്പില്‍ കയറിയിരുന്ന് അദ്ദേഹത്തെ കാണും ! ‘വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാകാനായി ബിഹാറിലെത്തി. ബഹുമാന്യനായ ലാലു പ്രസാദ് ജിയുടെ നാട് എന്നെ തീക്ഷ്ണമായ കണ്ണുകളാല്‍ സ്വാഗതം ചെയ്യുന്നു. ഏറെ വോട്ടകള്‍ മോഷ്ടിക്കപ്പെട്ട മണ്ണാണിത്. എന്റെ സഹോദരന്മാരായ രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, സഹോദരി പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ ചേര്‍ന്ന് ജനങ്ങളുടെ വേദനയെ തടയാനാവാത്ത ശക്തിയാക്കി മാറ്റുകയാണ് ‘വോട്ടര്‍ അധികാര്‍ യാത്ര’യിലൂടെ ചെയ്യുന്നത്’-ഈ വാക്കുകള്‍ മുത്തുവേല്‍…

Read More

എഡിറ്റോറിയൽ / ജെക്കോബി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളും ഒഴികെ സാമ്പത്തികമായി ദുര്‍ബലരായ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും പത്തു ശതമാനം വരെ സംവരണം അനുവദിക്കാനുളള മോദി സര്‍ക്കാരിന്റെ ഭരണഘടനാ ഭേദഗതി ബില്ലിനെ 2019 ജനുവരിയില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും സിപിഎമ്മും പിന്താങ്ങിയപ്പോഴും അതിനെ പരസ്യമായി എതിര്‍ത്തുകൊണ്ട് രംഗത്തുവന്ന രാഷ്ട്രീയ നേതാവാണ് തൃത്താല എംഎല്‍എ ആയിരുന്ന വി.ടി ബല്‍റാം. ”ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്! അധഃസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്വത്തിനു പകരം സവര്‍ണരുടെ നഷ് ടപ്രതാപത്തെക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദം!” എന്നാണ് അന്ന് ബല്‍റാം കുറിച്ചത്.ജാതി വിവേചനത്തിന്റെ പേരില്‍ സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ നീതിയും മൗലികാവകാശങ്ങളും തൊഴിലവസരങ്ങളും അധികാരപങ്കാളിത്തവും നിഷേധിക്കപ്പെട്ട പിന്നാക്ക സമുദായങ്ങളുടെ സമുദ്ധരണത്തിനായി ഭരണഘടന നിര്‍ദേശിച്ച സംവരണ തത്വങ്ങളില്‍ നിന്നു വ്യതിചലിച്ച്, സാമ്പത്തിക മാനദണ്ഡം മുന്‍നിര്‍ത്തി പുതിയൊരു സംവരണ…

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് . നാളെയും തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Read More

സ്കൂളില്‍ പ്രഭാത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.

Read More

ക്രിസ്തുരാജന്റെ ദൈവാലയം തകർക്കപ്പെട്ടെങ്കിലും, പ്രാദേശിക കത്തോലിക്കാ സമൂഹം തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നുവെന്ന് ഹഖാ രൂപതയുടെ ബിഷപ്പ് മോൺസിഞ്ഞോർ ലൂസിയസ് ഹ്‌റേ കുങ്

Read More