- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
ഹിസോർ: കാഫ നേഷൻസ് ഫുട്ബോളിൽ തജിക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ആദ്യ മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ ഇന്ത്യയുടെ അൻവർ അലിയാണ് വലകുലുക്കിയത്.തുടർന്ന് ആക്രമിച്ച് കളിച്ച ഇന്ത്യ 13-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി . ഇത്തവണ സന്ദേശ് ജിംഗാനാണ് ലക്ഷ്യം കണ്ടത്. പത്ത് മിനിറ്റുകൾക്കിപ്പുറം താജിക്കിസ്താന്റെ തിരിച്ചടി. ഷെഹ്റോം സമീവാണ് ഗോളടിച്ചത്. ആദ്യപകുതി 2-1 ന് മുന്നിട്ടുനിന്ന ഇന്ത്യ രണ്ടാം പകുതിയിൽ താജിക്കിസ്താൻറെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ജയം സ്വന്തമാക്കി. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിൻറെ സേവുകളാണ് ടീമിനെ രക്ഷപെടുത്തിയത് .ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു നായകൻ.
കണ്ണൂർ : പ്രവർത്തന നിരതരായ നല്ല യുവത്വങ്ങളെ വാർത്തെടുക്കുവാൻ അവർക്കൊപ്പം താങ്ങും തണലുമായി നിൽക്കുന്ന ആനിമേറ്റേഴ്‌സിനായി ആനിമ 2K25 ആനിമേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി മാർട്ടിൻ സ്വാഗതമർപ്പിച്ച മീറ്റിംഗിന് കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡൻ്റ് റോജൻ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ. ജെസ്റ്റിൻ എടത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ഫാ.ബെന്നി പൂത്തറ ക്ലാസ് നയിക്കുകയും ചെയ്തു. കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി ആൻസി നന്ദിപറഞ്ഞു
മിനിയാപ്പൊളിസിൽ വെടിവയ്പ്പ് നടന്ന അനൺസിയേഷൻ സ്കൂളിൽ ഒരു പെൺകുട്ടിയെ ആശ്വസിപ്പിക്കുന്ന വൈദികൻ (ANSA)
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, കർദ്ദിനാൾ പിയെത്രോ പരൊളീൻ,
ന്യൂഡൽഹി: ഗവർണർ ആറുമാസം ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നിരീക്ഷണം. ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് കേസിൽ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതിൽ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് റിട്ട് ഹർജി നൽകാനാവില്ലെന്നാണ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. വിഷയത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയിൽ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. കർത്തവ്യം നിർവഹിച്ചില്ലെന്ന കാരണത്താൽ ഒരു ഭരണഘടനാസ്ഥാപനത്തിന് നിർദേശം നൽകാൻ മറ്റൊരു ഭരണഘടനാ സ്ഥാപനമായ കോടതിക്ക് അവകാശമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു.
കേരള-കർണാടക അതിർത്തിപ്രദേശമായ തലപ്പാടിയിൽ നിയന്ത്രണംവിട്ട കർണാടക കെഎസ്ആർടിസി ബസിടിച്ച് ഓട്ടോറിക്ഷ യാത്ര ക്കാരായ ഒരു കുടുംബത്തിലെ അഞ്ചു സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്കു ദാ രുണാന്ത്യം
തിരുവനന്തപുരം: ആത്മീയ ആചാര്യന്‍മാരുടെ സാമൂഹിക ഇടപെടലുകളാണ് ആധുനിക കേരളത്തിന് മാനസികമായ അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി . ആത്മീയ ആചാര്യന്‍മാര്‍ക്ക് സമൂഹത്തെ ഭൗതികമായി പരിവര്‍ത്തനപ്പെടുത്താനും പുരോഗമനത്തിലേക്ക് നയിക്കാനും കഴിയും എന്നതാണ് ചരിത്രം. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ ‘നവപൂജിതം’ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലോ, ആത്മീയ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നതിലോ ഒതുങ്ങാതെ ഒരു സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാനാണ് ആത്മീയ ഗുരുക്കന്‍മാര്‍ പരിശ്രമിച്ചത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും പൊയ്കയില്‍ അപ്പച്ചനും മക്തി തങ്ങളുമൊക്കെ സ്വീകരിച്ച പുരോഗമനപരാമായ നിലപാടുകള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് ഈ ആചാര്യന്‍മാര്‍ നമുക്ക് കാണിച്ചു തന്നു. ഈ നിലയിലാണ് ശ്രീകരുണാകരഗുരുവിന്റെയും സ്ഥാനം. ആത്മീയതയുടെയും മാനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച മഹാപ്രതിഭയാണ് ശ്രീകരുണാകരഗുരു. നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു.…
കണ്ണൂർ : ‘യുവത്വത്തിൻ്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിൻ്റെ വികസനം’ എന്ന ആപ്തവാക്യവുമായി കെ.സി. വൈ. എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജാഥ ക്യാപ്റ്റനും സംസ്ഥാന പ്രസിഡണ്ടുമായ എബിൻ കണിവയലിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി. ലഹരിക്കെതിരെയുള്ള പോരാട്ടം, യുവജന മുന്നേറ്റം, വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഢനങ്ങൾക്കെതിരെ, മലയോര തീരദേശ – ദളിത് ജനതയുടെ അവകാശ സംരക്ഷണം, വർഗ്ഗീയതയ്ക്കെതിരെ ബഹുസ്വരതയുടെ ശബ്ദമാകുവാൻ, ഭരണഘടന അവകാശം ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ ലക്ഷ്യങ്ങൾ . കേരള നവീകരണ യാത്രയ്ക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നൽകിയ സ്വീകരണ പരിപാടിയിൽ കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡണ്ട് എൻ.റോജൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ മുസ്ലിഹ് മ0ത്തിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എൽ.സി എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ,രൂപത പ്രസിഡണ്ട് ഗോഡ്സൺ…
ലക്ഷകണക്കിന് തീർത്ഥാടകർ ഒരുമിച്ച് കൂടുന്ന ദൈവമാതാവിന്റെ തിരുനാളിന് വേളാങ്കണ്ണി ബസിലിക്കയിൽ കൊടിയേറി
ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ, ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.
