- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
തിരുവനന്തപുരം: നാളെ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ഓണം ദിവസങ്ങളിൽ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് . എന്നാൽ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ദിവസങ്ങൾക്ക് മുൻപ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മറ്റൊരു ന്യൂനമർദ്ദം ദുർബലമായതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കുറഞ്ഞതെന്നാണ് റിപ്പോർട്ട് . ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത് . ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . വടക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ…
ന്യൂഡൽഹി: വോട്ട് അധികാർ യാത്രക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്ക് മിഠായി നൽകി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ ആരായിൽ നടന്ന റാലിക്കിടയിലാണ് യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ കരിങ്കൊടി കാണിച്ചത് . പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന കാര്യങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ ചിലർ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രതിഷേധം. വാഹനം നിർത്തി പ്രവർത്തകർക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുൽ.രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വോട്ടർ പട്ടിക പുതുക്കൽ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ വിമർശിച്ചു. ബിജെപിയും ആർഎസ്എസും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്ത് ‘വോട്ട് ചോരി’യിൽ ഏർപ്പെടുകയാണ് -രാഹുൽ പറഞ്ഞു .
തിരുവനന്തപുരം: കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകര്‍പ്പന്‍ ജയം. തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി സീസണിലെ അഞ്ചാം ജയമാണ് ടൈഗേഴ്സ് സ്വന്തമാക്കിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊച്ചി തരണം ചെയ്തു . കൊച്ചിയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി സെമി ഫൈനല്‍ പ്രവേശം ഏകദേശം ഉറപ്പാക്കിയിരിക്കുകയാണ് കൊച്ചി.
കോഴിക്കോട്: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉത്‌ഘാടനം ഇന്ന് . വൈകിട്ട് നാലിന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളം വരുന്ന കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് നിർദ്ദിഷ്ട തുരങ്കപാത. കോഴിക്കോട് മറിപ്പുഴ മുതൽ വയനാട്മീനാക്ഷി പാലം വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും പദ്ധതിയിൽ ഉൾപ്പെടും. ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും ആറ് വളവുകളും ഉണ്ടാവും. പദ്ധതിയുടെ ആകെ ചെലവ് 2134.50 കോടി രൂപയാണ്. കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ കോർപറേഷൻ…
കൊച്ചി: ഓണാഘോഷ തിരക്കിന്റെ സാഹചര്യത്തിൽ കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. സെപ്തംബർ രണ്ടുമുതൽ നാലുവരെ ആലുവയിൽനിന്നും തൃപ്പൂണിത്തുറയിൽനിന്നും രാത്രി 10.40 വരെ സർവീസുണ്ടാകും . തിരക്കുള്ള സമയങ്ങളിൽ ആറ് സർവീസുകൾ അധികമായി നടത്തും.ജലമെട്രോയും തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ടുസർവീസുണ്ടാകും. രണ്ടുമുതൽ ഏഴുവരെ തീയതികളിൽ ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോടതിയിലേക്ക് രാത്രി ഒമ്പതുവരെ സർവീസ് ഉണ്ടാകും.
അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും രൂക്ഷമായതാണ് വ്യാഴാഴ്ച രാത്രിയുണ്ടായതെന്നും വെള്ളിയാഴ്ച ഉക്രൈൻ അറിയിച്ചു.
ചെമ്പന്തൊട്ടിയിൽ നിര്‍മ്മിച്ച ബിഷപ്പ് വള്ളോപ്പിള്ളി സ്‌മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയ്‌തു.
പാലക്കാട്: ഓണവിപണിയിലേക്കെത്തുന്ന മായം കലർന്ന ഭക്ഷണസാധനങ്ങൾ പിടികൂടാൻ അതിർത്തിയിൽ ഇന്ന് രാവിലെ ആറുമണി മുതൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന . മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റുകളിലാണ് വാഹന പരിശോധന. പച്ചക്കറി, വെളിച്ചെണ്ണ, കറിപ്പൊടികൾ, പലഹാരങ്ങൾ, ശർക്കര വരട്ടി, ഇൻസ്റ്റന്റ് പായസം പാക്കറ്റുകൾ, പാല് എന്നിവയാണ് പരിശോധിക്കുക . 24 മണിക്കൂറും പരിശോധന ഉണ്ടാകും. മീനാക്ഷിപുരം അതിർത്തിയിൽ പാലക്കാട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വാളയാറിൽ മറ്റുള്ള ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഉണ്ടാകും. മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധന. ഇതിനുപുറമെ കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ വ്യാപകമായ സാഹചര്യത്തിൽ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഷവർമ, എണ്ണക്കടികൾ തുടങ്ങിയവ പരിശോധിക്കാൻ ഈവനിങ് സ്‌ക്വാഡും ഉണ്ട്.
കൊച്ചി :ലൂർദ് ആശുപത്രിയിൽ 2025 ഓഗസ്റ്റ് 30നു ആഘോഷപൂർണമായ ഓണാഘോഷ പരിപാടി ഓളം 2025 സംഘടിപ്പിച്ചു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ് സെക്വീരയും മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ , ഡെപ്യൂട്ടി ഡയക്ടർ ഡോ. അനൂഷ വർഗ്ഗീസ് എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ.ൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര ഓണ സന്ദേശം നൽകി. ആഘോഷമായ ഘോഷയാത്രയോടെ ആരംഭിച്ച ഓണഘോഷത്തിൽ ആശുപത്രി അധികൃതരും, ആശുപത്രി ജീവനക്കാരും, രോഗികളും സജീവമായി പങ്കുചേർന്നു. ഓണാഘോഷത്തിന്റ ഭാഗമായി തിരുവാതിര, മലയാളി ശ്രീമാൻ -ശ്രീമതി റാംപ് വാക്ക്, വടംവലി, ഉറിയടി ‘എന്നിങ്ങനെ വിവിധതരം മത്സരങ്ങൾ ആഘോഷങ്ങൾക്കു മാറ്റു കൂട്ടി. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ വിമൽ ഫ്രാൻസീസ് നന്ദി പറഞ്ഞു.
പ്രസാദം നൽകാത്തതിൻ്റെ പേരിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ക്ഷേത്രജീവനകാരനെ തല്ലിക്കൊന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
