- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള് പ്രാര്ഥനയാകുമ്പോള്
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
കേന്ദ്ര സർക്കാരിന്റെ വിശദീകരണം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പൊതുതാൽപര്യ ഹർജിക്ക് പിന്നിൽ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ മറുപടി.
ഭൂകമ്പത്തിൽ അഞ്ഞൂറിലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ക്രൈസ്തവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പുമോ എതിർപ്പോ ഇല്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി കണ്ണൂർ കാസർകോഡ് ജില്ലകളിലെ ഭാരവാഹികൾക്കായി ചെമ്പേരിയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും നരേന്ദ്ര മോഡിയും തമ്മിൽ അസാധാരണ ചർച്ച നടന്നു.
കാണാതായവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് നീതിയ്ക്കായി തെരുവിലിറങ്ങിയത്.
വത്തിക്കാൻ: ഇന്ന് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനം ആഘോഷിക്കുന്നതിൽ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഒന്നിക്കണമെന്ന് പോപ്പ് ലിയോ. ഈ വർഷത്തെ ആചരണം നിക്കിയ കൗൺസിലിന്റെ 1,700-ാം വാർഷികത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് “സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകൾ” എന്ന പ്രമേയമാണ് ഉൾക്കൊള്ളുന്നത് . 2015 ൽ ലോക സൃഷ്ടികൾക്കായുള്ള പ്രാർത്ഥനാ ദിനം സ്ഥാപിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഈ ആഘോഷം സ്ഥാപിച്ചതായി ഞായറാഴ്ച ആഞ്ചലസിൽ സംസാരിച്ച പോപ്പ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. സൃഷ്ടികൾക്കായുള്ള പ്രാർത്ഥന “ഇപ്പോൾ എക്കാലത്തേക്കാളും അടിയന്തിരവും പ്രധാനവുമാണ്” എന്ന് അദ്ദേഹം പ്റഞ്ഞു.
പട്‌ന: ബിഹാറിൽ ജനാധികാരത്തിന്റെ പുതുവെട്ടം പകർന്ന് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര ഇന്ന് പട്‌നയിൽ സമാപിക്കും. ഇൻഡ്യ സഖ്യത്തിന്റെ മഹാശക്തിപ്രകടനമായി സമാപന ചടങ്ങ് മാറും. പത്ത് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ . രാവിലെ 11ന് പട്‌നയിലെ ഗാന്ധി മൈതാനിയിൽ നിന്നും അംബേദ്കർ പാർക്കിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര ആരംഭിക്കും. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഇൻഡ്യ സഖ്യകക്ഷികളിലെ പ്രധാന നേതാക്കൾ അണിനിരക്കും . ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നും ആരംഭിച്ച വോട്ട് അധികാർ യാത്ര, ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോയി 1300 ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് പട്‌നയിൽ സമാപിക്കുന്നത് .ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ…
കോഴിക്കോട്: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച രണ്ടു പേര് മരിച്ചു . മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മലപ്പുറം കണ്ണമംഗലം കാപ്പിൽ റംല (52) ആണ് മരിച്ച വീട്ടമ്മ. ഒരു മാസത്തിനിടെ മൂന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലബാറിൽ മരിച്ചത്. ജൂലൈ എട്ടിനാണ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് റംല ചികിത്സ ആരംഭിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന് രോഗം ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞ് കഴിഞ്ഞ കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിൽ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ്…
ഹരിപ്പാട്: ആലപ്പുഴ മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് ദാരുണമായി മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് ഇടഞ്ഞത് . ഈ ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു. മാർച്ച് മുതൽ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദർശനം നടത്തി. തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിൽ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാംപാപ്പാൻ പ്രദീപിനെ ആന തട്ടിവീഴ്ത്തി. സുനിൽകുമാർ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ആനപ്പുറത്തിരുന്നു. ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചുതാഴെയിട്ടശേഷം ചവിട്ടുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
