Author: admin

മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശന പ്രക്രിയയുടെ പേരാണ് വര്‍ഗീയതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

Read More

ഒക്ടോബർ മാസത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്ന വിവിധ ആരാധനക്രമ ആഘോഷങ്ങൾ

Read More

റവ. ഡോ. അഗസ്റ്റിൻ വള്ളൂരാൻ വി.സി, റവ. ​​ഡോ. ആന്റണി പറങ്കിമാലിൽ വി.സി, റവ. ​​ഡോ. മൈക്കൽ പയ്യപ്പിള്ളി വി.സി, റവ. ​​ഫാ. ജോസഫ് എടാട്ട് വി.സി എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകും.

Read More

ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി വലിയ ഇടപെടലുമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പഴ്സ്

Read More

ഏകദേശം 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്കയാണ് ആഗോള ജനസംഖ്യയില്‍ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യമെന്ന് വിഷ്വൽ ക്യാപിറ്റലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഉടനീളം കാർഷിക വകുപ്പിന്റെ കർഷക ചന്തകൾ ഒരുങ്ങി . 2000 ത്തോളം കർഷക ചന്തകളാണ് സംസ്ഥാനത്ത് ഒരുങ്ങിയിരിക്കുന്നത്. ചന്തകളുടെ ഉദ്‌ഘാടനം കൃഷി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണമെന്നും, ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെപ്പാകണമെന്നും കൃഷി മന്ത്രി .കർഷകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഓണസമൃധി 2025 എന്ന പേരിൽ കൃഷിവകുപ്പ് കർഷകചന്തകൾ സംഘടിപ്പിച്ചിരിക്കുന്നത്. കൃഷിഭവനുകൾ,വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ , ഹോർട്ടികോർപ് എന്നിവയാണ് സഹകാരികൾ .ഓണക്കാലത്ത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ലാഭകരമായ രീതിയിൽ വിറ്റഴിക്കാനുള്ള അവസരമാണ് ചന്തകളിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ വിവിധ പഴം പച്ചക്കറി ഉൽപന്നങ്ങൾ, ഭൗമസൂചിക ഉൽപന്നങ്ങൾ, കേരളഗ്രോ ഉൽപന്നങ്ങൾ, പുഷ്പകൃഷി ഉൽപന്നങ്ങൾ എന്നിവ ഏറ്റുവാങ്ങി.കർഷകരായ കെ. അബ്ദുൽ റസാക്ക്,കെ. കെ. ഷാജി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

Read More

തൊടുപുഴ: കോപ്പിയടിച്ചത് പിടികൂടിയ അധ്യാപകനെതിരെ വ്യാജ പീഡന പരാതി ഉന്നയിച്ച് വിദ്യാർഥിനികൾ കുടുക്കിയ കോളജ് അധ്യാപകന് അര വ്യാഴവട്ടത്തോടടുക്കുമ്പോൾ നീതി. മൂന്നാർ ​ഗവ. കോളജിലെ എക്കണോമിക്സ് വിഭാ​ഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കി.അഡീഷണൽ ചീഫ് എക്സാമിനറായിരിക്കെയാണ് കോപ്പിയടിച്ചതിന് വിദ്യാർഥിനികളെ പിടികൂടിയത്. ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നായിരുന്നു ആനന്ദിന്റെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ആനന്ദ് നീതിക്കായി പോരാടിയത്. 2014 ഓ​ഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികൾ ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്തു. 3 വർഷം ജയിലിൽ കിടന്നു.

Read More

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ നാളെ മുതൽ കേരളത്തിൽ മഴ വീണ്ടും സജീവമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5.30ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപംകൊണ്ടത് . 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി രൂപപ്പെട്ടത്. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More

ന്യൂ​ഡ​ൽ​ഹി: രണ്ടുവർഷം പിന്നിടുന്ന വം​ശീ​യ ക​ലാ​പ​ത്തിനൊടുവിൽ മ​ണി​പ്പു​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഈ ​മാ​സം 13ന് ​മ​ണി​പ്പു​രി​ലും മി​സോ​റാ​മി​ലും മോ​ദി എ​ത്തു​മെ​ന്നാണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തത് . ഇതുവരെ മണിപ്പൂർ കലാപത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതിലും അവിടം സന്ദർശിക്കാത്തതിലും പ്രധാനമന്ത്രി പരക്കെ വിമര്ശിക്കപ്പെട്ടിരുന്നു .2023ൽ ​മ​ണി​പ്പൂ​ർ ക​ലാ​പം സം​ഘ​ർ​ഷം ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ മ​ണി​പ്പു​ർ സ​ന്ദ​ർ​ശ​ന​മാ​കും ഇ​ത്. എ​ന്നാ​ൽ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ണി​പ്പു​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മി​സോ​റാ​മി​ൽ 51.38 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ബൈ​റാ​ബി-​സൈ​രം​ഗ് റെ​യി​ൽ​വേ ലൈ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഉ​ദ്ഘാ​ട​നം ശേഷം അ​ദ്ദേ​ഹം മ​ണി​പ്പു​രി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി മി​സോ​റാം ചീ​ഫ് സെ​ക്ര​ട്ട​റി ഖി​ല്ലി റാം ​മീ​ണ തി​ങ്ക​ളാ​ഴ്ച വി​വി​ധ വ​കു​പ്പു​ക​ളു​മാ​യും നി​യ​മ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ളു​മാ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. 2023 മേ​യ് മൂ​ന്ന് മു​ത​ൽ മ​ണി​പ്പൂ​രി​ൽ മെ​യ്‌​തേ​യ്-​കു​ക്കി സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന രൂ​ക്ഷ​മാ​യ വം​ശീ​യ ഏ​റ്റു​മു​ട്ട​ലി​ൽ 260 ലേ​റെ…

Read More