- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള് പ്രാര്ഥനയാകുമ്പോള്
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
കാസർകോട്: ഏറെ നാൾ കാത്തിരുന്ന വയനാട്, കാസർകോട് ജില്ലകളിലെ ഗവൺമെൻ്റ് മെഡിക്കൽ കോളജ് പ്രവേശനം യാഥാർഥ്യമാവുന്നു. ഇരു ജില്ലകളിലെയും മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി ലഭിച്ചു. ആരോഗ്യരംഗത്ത് കേരളത്തിന് ഇത് ചരിത്രപരമായ നേട്ടമാണ് ഇത് . സംസ്ഥാനത്തെ 14 ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജുകളായി. പുതിയ മെഡിക്കൽ കോളജുകൾക്ക് പ്രവേശനാനുമതി ആയതോടെ എംബിബിഎസിന് സർക്കാർ മേഖലയിൽ 100 സീറ്റുകൾ കൂടി വർധിച്ചു. വർഷങ്ങളായി ചികിത്സ സൗകര്യക്കുറവ് കാരണം കാസർകോട്, വയനാട് ജില്ലകളിലെ രോഗികൾക്ക് കോഴിക്കോട്, മംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അധ്യാപക നിയമനങ്ങളും പൂർത്തിയാക്കിയതു കൊണ്ട്, 2025 – 26 അധ്യയന വർഷം തന്നെ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . ആദ്യ ബാച്ച് വിദ്യാർഥികളുടെ പ്രവേശനം ഉടൻ ആരംഭിക്കും. വയനാടും കാസർകോടും 50 വീതം വിദ്യാർഥികൾക്കാണ് പ്രവേശനം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മെഡിക്കൽ…
ഹോളിവുഡ് സിനിമകളായ സൂപ്പർമാൻ, ഓപ്പൺഹൈമർ എന്നീ സിനിമകൾക്ക് ഇന്ത്യയിൽ സെൻസറിങ് നേരിടേണ്ടി വന്നിരുന്നു.
രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും.
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിൽ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ ഉദ്ദേശ്യമെന്നും കോടതി . ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ദേവസ്വം ബോർഡിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻറെ ഭാഗമെന്നും കോടതിയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്നായിരുന്നുസർക്കാർ മറുപടി നൽകി. സ്പോൺസർഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹരജി ഫയിലിൽ സ്വീകരിച്ച കോടതി സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും സർക്കാരിനോടും നിർദേശിച്ചിട്ടുണ്ട് .
കൊച്ചി :അയ്യപ്പസംഗമത്തിൽ വ്യക്തമല്ലാത്ത നിലപാടുമായി യുഡിഎഫ് . അയ്യപ്പസംഗമം ബഹിഷ്കരിക്കില്ല, എന്നാൽ പിന്തുണയ്ക്കുകയുമില്ലെന്ന അഴകുഴമ്പൻ നിലപാടിലാണ് നേതൃത്വം. ബഹിഷ്കരിക്കാൻ ഇത് രാഷ്ട്രീയ സമ്മേളനമല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മുതലെടുപ്പിന് ശ്രമം നടക്കുന്നു. യുവതി പ്രവേശ അനുകൂല സത്യവാങ്മൂലം പിൻവലിക്കുമോ?’. നാമജപ ഘോഷയാത്ര കേസുകൾ പിൻവലിക്കുമോ?, ശബരിമലയ്ക്കായി ഒന്നും ചെയ്യാത്തവരാണ് ഈ സർക്കാർ. ഒൻപതുവർഷമില്ലാത്ത അയ്യപ്പ സ്നേഹം ഇപ്പോൾ എങ്ങനെ വന്നു? സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു . ദേവസ്വം ബോർഡ് പ്രസിഡന്റ് പി. പ്രശാന്ത് തന്നെ കാണാൻ വന്നത് അനുമതി ചോദിക്കാതെയാണ്. താൻ കാണാൻ കൂട്ടാക്കിയില്ലെന്ന് വ്യാജവാർത്ത നൽകുകയായിരുന്നു. പ്രശാന്തിന്റെ നടപടി മര്യാദകേടാണ് . കാണാൻ താൻ തയാറാണ്. നവകേരള സദസിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. വികസനസദസ് രാഷ്ട്രീയ സദസെന്നും സഹകരിക്കില്ലെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഓക്‌സിജന്‍ ആവശ്യമാണെന്നും പറഞ്ഞ് സ്ത്രീയിൽ നിന്ന് ഇയാൾ ഓക്സിജൻ വാങ്ങാനെന്ന വ്യാജേന പണം തട്ടിയെന്നും പൊലീസ് പറയുന്നു
രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് പതിനായിരം സൈനികർ പങ്കെടുക്കുന്ന പരേഡ്.
അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച എണ്ണൂറോളം പേരുടെ ജീവൻ അപഹരിച്ച വൻ ഭൂകമ്പദുരന്തത്തിൽ ലിയൊ പതിനാലാമൻ പാപ്പാ ദുഃഖം രേഖപ്പെടുത്തി.
റോം രൂപതയുടെ അജപാലനം വർഷം രൂപതാമെത്രാൻ കൂടിയായ ലിയൊ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്യുമെന്ന് റോം വികാരിയാത്ത് വെളിപ്പെടുത്തി.
പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരും പുനർനിർമ്മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും വിശ്വാസികളും പങ്കെടുത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
