Author: admin

കൊച്ചി :അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ശാക്തികരണത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർദ്ധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെൻ്റ് നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . തയ്യൽ മേഖലയിൽ സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന സ്ത്രി തൊഴിലാളികൾക്ക് യന്ത്രവത്കരണതയ്യൽ മെഷിനുകൾ വിതരണം ചെയ്തു. പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെ പറ്റി കെ എൽ എം സംസ്ഥാന അസോയിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് വിശദികരികരിച്ചു. കെ എൽ എം വരാപ്പുഴ ഡയറക്ടർ ഫാ. ഡോ. സിജൻ മണുവേലിപറമ്പിൽ, കേരള ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്, ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ പാലയ്ക്കപറമ്പിൽ ജോസഫ് TG തുടങ്ങിയവർ സംസാരിച്ചു.

Read More

കൊടുങ്ങല്ലൂർ : ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സംവരണം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ഉദ്യോഗസ്ഥ സംവരണം, ഭവന നിർമ്മാണ പെർമിറ്റ് തടസ്സങ്ങൾ, പുനരധിവാസ വിഷയങ്ങൾ, ഭൂമി തരം മാറ്റൽ തടസ്സങ്ങൾ, പൊതുവായ അവകാശനിഷേധങ്ങൾ, ഉയർത്തിക്കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(KLCA) സംസ്ഥാന വ്യാപകമായി 12 രൂപതകളിലും നടത്തുന്ന സമുദായ സമ്പർക്ക പരിപാടി കോട്ടപ്പുറം രൂപതയിൽ ആഗസ്റ്റ് 31 തീയതി പറവൂർ ഡോൺ ബോസ്കോ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ രൂപതാ അധ്യക്ഷൻ ബിഷപ്പ്.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ഉദ്ഘാടനം നിർവഹിച്ചു കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ്‌ അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് വിഷയാവതരണം നടത്തി. കെആർഎൽസിസി വൈസ് പ്രസിഡന്റ്‌ സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി ശ്രീ യേശുദാസ് പറപ്പിള്ളി വിശിഷ്ടാതിഥിയായിരുന്നു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു…

Read More

കോഴിക്കോട് : ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ആർ. എൽ.സി. സി. പ്രസിഡണ്ടും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കെ. ആർ. എൽ. സി.സി. ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. കെ. ആർ.എൽ.സി.സി.യുടെ പേരിൽ മുഖ്യമന്ത്രിക്ക് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ഓണാശംസകൾ നേരുകയും ചെയ്തു.

Read More

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും ക്വസ്റ്റ് അലയൻസും സംയുക്തമായി യുവജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന പരിപാടിയിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രോഗ്രാം കോ-ഓഡിനേറ്റർ ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ ഉത്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ മൈക്കിൾ, വിശ്വനാഥൻ, സുജിത വിനോദ്, റോജ, സുജിത രാജ്, ജീന എന്നിവർ ഓണസന്ദേശം നൽകി. കലാപരിപാടികൾ ഓണാഘോഷത്തെ വർണാഭമാക്കി. പ്രോജക്ട് ടീം അംഗങ്ങളായ ജയരാജ്, കവിത, സോന, അഞ്ചന എന്നിവർ നേതൃത്വം നൽകി.

Read More

കൊല്ലം : കേരളാ റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ(KRLCBC) വിമൺസ് കമ്മീഷൻ്റെ കൊല്ലം രൂപതാ സെക്രട്ടറിയായി ജെയിൻ ആൻസിൽ ഫ്രാൻസിസിനെ , കൊല്ലം രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി നിയമിച്ചു. വിമൺസ് കമ്മീഷൻ്റെ കേരളാ റീജിയൻ ചെയർമാൻ കോഴിക്കോട് രൂപതാ മെത്രാൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. വർഗ്ഗീസ് ചക്കാലക്കൽ പിതാവ് ആണ്. കമ്മീഷൻ്റെ രൂപതയിലെ മറ്റംഗങ്ങൾ ഇവരാണ് – സ്പിരിച്വൽ ഡയറക്ടർ. Fr. ജോളി എബ്രഹാം, ആനിമേറ്റർ Sr. സെൽമാ മേരി , ജോയിൻ്റ് സെക്രട്ടറി പ്രീതാ ജോസ്, ട്രഷറർ സുനിതാ തങ്കച്ചൻ.മൂന്നുവർഷത്തേക്കാണ് കമ്മീഷൻ്റെ നിയമന കാലാവധി.

Read More

കൊച്ചി :ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ആർ. എൽ. സി.സി. പ്രസിഡണ്ട് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ കെ. ആർ. എൽ.സി. സി. പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള അവ്യക്തതകൾ പരിഹരിച്ചുകൊണ്ട് 2016 ഫെബ്രുവരി 27ന് പിന്നാക്ക സമുദായ വികസന വകുപ്പ് സ്പഷ്‌ടീകരണ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ലത്തീൻ കത്തോലിക്ക വിഭാഗത്തിന് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് അവർ 1947 ന് മുമ്പ് ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണെന്ന് തെളിയിക്കുന്ന രേഖകൾ ഒഴിവാക്കി, ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റിന്റെയും റവന്യൂ അധികാരികൾ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൽ വെളിവാകുന്ന വസ്തുതകളുടെയും അടിസ്ഥാനത്തിൽ ലത്തീൻ കത്തോലിക്കാ സമുദായ അംഗങ്ങൾക്ക് അവരുടെ ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഈ സർക്കുലർ വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട് . എല്ലാ ജില്ലാ കളക്ടർമാരും വകുപ്പ് മേധാവികളും ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്നും…

Read More

കൊച്ചി: വത്തിക്കാന്റെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മോൺ . ജെയിൻ മെൻ്റസ് നിയമിതനായി 2025 സെപ്റ്റംബർ 1-ന് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ,മോൺ. ജെയിൻ മെൻ്റസിനെ വത്തിക്കാനിലെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസം (WOT) – ത്തിന്റെ സ്ഥിരം നിരീക്ഷകനായി നിയമിച്ചു.നിലവിൽ അദ്ദേഹം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ കൗൺസിലറായി സേവനമനുഷ്ഠിക്കുന്നു. സ്ഥിരം നിരീക്ഷകന്റെ ഓഫീസ് സ്പെയിനിലെ മാഡ്രിഡിലാണെങ്കിലും, അദ്ദേഹം വത്തിക്കാനിലെ വസിതിയിലായിരിക്കും താമസം. WOTയുടെ സ്ഥിരം നിരീക്ഷകൻ എന്ന നിലയിൽ , അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന WOT-യിലെ എല്ലാ സമ്മേളനങ്ങളിലും യോഗങ്ങളിലും പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിക്കും. മോൺ. ജെയിൻ മേൻഡസ് 1992 ജനുവരി 29 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽൻ്റെ പക്കൽ നിന്ന് , എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വെച്ച് പുരോഹിതനായി അഭിഷിക്തനായി. പൗരോഹിത്യ സ്വീകരണത്തിനു ശേഷം പാലാരിവട്ടം സെൻറ്. ജോൺ ദി…

Read More

മണ്ണാർക്കാട് : സംസ്ഥാനത്ത് വേതനമില്ലാതെ തൊഴിൽ ചെയ്യുന്ന എയ്ഡഡ് മേഖലയിലെ അധ്യാപകരെ സർക്കാർ രണ്ടാംകിട പൗരന്മാരായി കാണുന്നു എന്ന് കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്ട് എബിൻ കണിവയലിൽ. കെ.സി.വൈ.എം സംസ്ഥാന കമ്മിറ്റി കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണയാത്രക്ക് പാലക്കാട് രൂപത മണ്ണാർക്കാട് ടൗണിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓണം പടിവാതിൽക്കൽ എത്തി നിൽക്കുന്ന സമയത്ത് വാഗ്ദനങ്ങളിൽ ഒതുക്കാതെ നിയമനങ്ങൾ അംഗീകരിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ നിയമനഗീകരം ലഭിക്കാത്ത അധ്യപകരെ അണി നിരത്തി കെ.സി.വൈ.എം തെരുവിൽ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള നവീകരണ യാത്രയ്ക്ക് കെ.സി.വൈ.എം പാലക്കാട് രൂപതയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിൽ നൽകിയ സ്വീകരണം പാലക്കാട് രൂപത ബിഷപ്പ് ഡോ. പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ അരാഷ്ട്രീയവാദികളാകാതെ രാഷ്ട്രീയത്തെ സാമൂഹിക സേവന മാർഗ്ഗമായി കണ്ട് ഇടപെടലുകൾ നടത്തണമെന്ന് ബിഷപ്പ് പറഞ്ഞു. കെ.സി.വൈ.എം രൂപത പ്രസിഡൻ്റ് അഭിഷേക് പുന്നാംതടത്തിൽ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ…

Read More

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ചർച്ച് മീഡിയ മിനിസ്ട്രി 31.08.25 ഞായറാഴ്ച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് നടത്തി. ഇടവക വികാരി ഫാ. രാജേഷ് ട കുറിച്ചിയിൽ പ്രാർത്ഥനയോടെ ഉത്ഘാടനം ചെയ്തു. 3 വിഭാഗങ്ങളായി തിരിച്ച് നടത്തിയ ബൈബിൾ ക്വിസ് വിജയികൾക്ക് ഒന്നാം സ്ഥാനം1000/- രൂപ മെമ്മോന്റോ, രണ്ടാം സ്ഥാനം 750/- രൂപ മെമ്മോന്റോ, മൂന്നാം സ്ഥാനം 500/- രൂപ മെമ്മോന്റോ നല്കുന്നതാണ്.ഇടവക ബിസിസി കോഡിനേറ്റർ പി.ജെ.ജപ രാജ്, മീഡിയ സെക്ക്രട്ടറി എ.ആർ. ജോസ്, മതബോധന HM പി. അനീഷ്, മീഡിയ അംഗം ഡോ. ഡെയ്സിൻ എന്നിവർ നേതൃത്യം നല്കി.

Read More