വത്തിക്കാൻ സിറ്റി: ഇസ്രായേലിൻറെ ആക്രമണം തുടരുന്ന ഗാസയിൽ സംജാതമായിരിക്കുന്ന ദുരിതത്തിൽ നിന്ന് ജനങ്ങളെ കരകയറ്റുന്നതിന് ഒരു മാനവികസഹായ പദ്ധതി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ ഇറ്റാലിയൻ ഘടകം – “കാരിത്താസ് ഇത്തലിയാന” (CARITAS ITALIANA) ആവിഷ്കരിച്ചിരിക്കുന്നു.2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന ഈ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ലിയൊ പതിനാലാമൻ പാപ്പായും വിവിധ സംഘടനകളും ഗാസയിലെ യുദ്ധദുരന്തബാധിതർക്കായി നടത്തിയ അഭ്യർത്ഥനയുടെ വെളിച്ചത്തിലാണ് ഈ സഹായ പദ്ധതിയുമായി ഈ സംഘടന മുന്നോട്ടു വന്നിരിക്കുന്നത്.ഗാസയിലും ജോർദ്ദാൻറെ പശ്ചിമതീരത്തും അടിയന്തിര മാനവികസഹായം എത്തിക്കുക, തൊഴിൽ നഷ്ടപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക പുനരധിവാസം, സ്ഥായിയായ സമാധാനം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഭാഷണത്തിനു വഴിയൊരുക്കുക എന്നിവയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്.അതിൻറെ സാക്ഷാത്കാരത്തിൻറെ ആദ്യ ഘട്ടം പശ്ചിമതീരത്തെ കുടുംബങ്ങളുടെയും വ്യക്തികളുടെയും സാമൂഹ്യ-സാമ്പത്തിക ശാക്തീകരണമാണ്. രണ്ടാം ഘട്ടം ഗാസയിലെ ഇടവകയ്ക്കുള്ള അടിയന്തിര സഹായമാണ്. മൂന്നാമത്തേത് സർവ്വകലാശാലകളിൽ ഇസ്രായേൽ-പലസ്തീൻ സംഭാഷണത്തിനും സാമധാനത്തിനും വേണ്ടിയുള്ള പരിശീലനപരിപാടികൾ തുടരുകയെന്നതാണ്
Trending
- പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണം: കെ.എൽ.സി.എ.കൊച്ചി രൂപത
- ‘സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ’ ചവിട്ടുനാടക ചുവടി പ്രകാശനം ചെയ്തു
- ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് തുടക്കം; വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു
- വരാപ്പുഴ അതിരൂപതയിൽ ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- ഫിഫ ലോകകപ്പ് 2026ആവേശം കൊടിയിറങ്ങി; വിവാദങ്ങളും വിസ്മയങ്ങളും നിറഞ്ഞ കാല്പന്താട്ടം
- ആനി മസ്ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണം: കെഎൽസിഎ
- തൂഫാൻ മാരത്തോൺ സംഘടിപ്പിച്ചു
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാചരണം ; ഫ്രാൻസിസ്കൻ ആത്മീയസദസ് ഇന്ന്
