കൊച്ചി :ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കുകയും “തൂഫാൻ” ലഹരിവിരുദ്ധ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കെ.സി.വൈ.എം മുണ്ടംവേലി യൂണിറ്റിന്റെ നേതൃത്വത്തിൽ “തൂഫാൻ മാരത്തോൺ” സംഘടിപ്പിച്ചു.
കെ.സി.വൈ.എം മുണ്ടംവേലി യൂണിറ്റ് പ്രസിഡന്റ് ജോവാഷ് പുളിയനത്ത് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ . മുഹമ്മദ് ഷിയാസ് എം.എൽ.എ. റാലി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ഡിവിഷൻ കൗൺസിലർ ലിസി സുമി ആശംസാപ്രസംഗം നടത്തി.
തോപ്പുംപടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രിജു കെ. എൽ. ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുകയും ലഹരിക്കെതിരെയുള്ള പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് വികാരി ഫാ ജോൺസൺ ചിറമേൽ, രൂപതാ ഡയറക്ടർ ഫാ സനീഷ് പുളിക്ക പറമ്പിൽ എന്നിവർ സംസാരിച്ചു.
മാരത്തോണിൽ പങ്കെടുത്തവർക്ക് കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
മാരത്തോണിൽ യൂണിറ്റ് സെക്രട്ടറി റെക്സി, യൂണിറ്റ് ട്രഷറർ അജിനൽ, ജോയിൻ സെക്രട്ടറി ഷാരോൺ, മറ്റ് കെസിവൈഎം പ്രവർത്തകരും സന്നിഹിതരായിരുന്നു.
മാരത്തോണിൽ പ്രായ ഭേദമന്യേ ,സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ മാരത്തോണിൽ പങ്കെടുത്ത് ലഹരിക്കെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

