- അമേരിക്ക -ഇറാൻ സമാധാന കരാർ ;സ്വാഗതം ചെയ്ത് പാപ്പ
- അക്ഷരങ്ങളിൽ നിന്ന് അറിവിലേക്ക്; ഡിജിറ്റൽ യുഗത്തിലെ വായന
- ശിശുക്കടത്ത് കേസിൽ നിർണായക വിധി
- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
Author: admin
ലെയോ പതിനാലാമന്‍ പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന.
വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്ത ശേഷം ചങ്ങനാശേരിയിൽ വിശ്രമജീവിതം നയിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂ ബിലി
ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്.
കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതി ഇനിമുതൽ അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിൻ കീഴിലായിരിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശി. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയെത്തിയത്. വ്യാജമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേർ ചികിത്സ തേടി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടമായാതായാണ് വിവരം.
കോഴിക്കോട്: കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിൻ്റെ നിർമാണത്തിനിടെ മധ്യഭാഗത്തെ ബീം തകർന്നുവീണത് വിവാദമാകുന്നു. കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിർമാണ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു . പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. 23.82 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന ഈ പാലത്തിൻ്റെ ചുമതല മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. 2023 ഓഗസ്റ്റ് മൂന്നിനാണ് മന്ത്രി റിയാസ് പാലത്തിൻ്റെ പണി ഉദ്ഘാടനം ചെയ്തത്.
ന്യൂഡല്‍ഹി :രാജ്യത്തിന്റെ അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് – പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരമര്‍പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ്-പ്രധാനമന്ത്രി പറഞ്ഞു . ശത്രുക്കളെ സംഹരിക്കാനും ഇന്ത്യാക്കാരെ സംരക്ഷിക്കാനുമുള്ള മിഷന്‍ സുദര്‍ശന ചക്രയെക്കുറിച്ചും പ്രസംഗത്തില്‍ മോദി പറഞ്ഞു.മെഗാ തൊഴിലവസര പദ്ധതികളുടെ പ്രഖ്യാപനവും മോദി ചെങ്കോട്ടയില്‍ നടത്തി. യുവാക്കൾക്കായുള്ള ഒരുലക്ഷം…
സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിന്‍റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാദേശികവും ഭാഷാപരവും സമുദായികപരവുമായ വൈവിധ്യങ്ങളുടെ കലവറയാണ് ഈ രാജ്യം. മതനിരപേക്ഷതയിലും മൈത്രിയിലും സഹവർത്തിത്വത്തിലും ഊന്നിയ നമ്മുടെ ദേശീയതയെ വക്രീകരിച്ചു ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തെറ്റായ ഭരണനയങ്ങളെ വിമർശിച്ചു തിരുത്താൻ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് മുറവിളി കൂട്ടുകയാണ് ഈ ശക്തികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയപ്രസ്ഥാനത്തിന്‍റെ മഹത്തായ പാരമ്പര്യത്തെ താറടിച്ചു കാണിക്കാനാണ് ഇവർ മുതിരുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണ്. ഉന്നതമായ ജനാധിപത്യ സംസ്കാരം പുലരുന്ന ഒരു രാഷ്ട്രത്തിന് ചേർന്നതാണോ ഈ പ്രവണതകളെന്ന് നാം ആത്മപരിശോധന നടത്തേണ്ട സന്ദർഭം കൂടിയാണ് ഈ സ്വാതന്ത്ര്യദിനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയാണ് നാം. നമ്മുടെ ജനാധിപത്യ സംസ്കാരമെന്നത് മാനവികതയിലും പരസ്പരസ്നേഹത്തിലും അടിയുറച്ചതാണ്. കൂടുതൽ മെച്ചപ്പെട്ട…
ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മകളുമായി രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ്. നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനും ഒരു ഓഗസ്റ്റ് 15 കൂടി . ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയോടെ ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആഘോഷിക്കും . രാജ്യം മുൻപൊന്നും കാണാത്തവിധം ജനാധിപത്യത്തെയും ഭരണഘടനയെയും ആക്രമിക്കുന്ന ശക്തികൾക്കെതിരെ ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇന്നത്തെ ചിന്താവിഷയമാകേണ്ടത് . കവി പാടിയ പോലെ ‘ആണ്ടേക്കൊരിക്കൽ ആഗസ്ത് 15 ന് അരുമയായ് നുണയേണ്ട മധുരമല്ല’ ഭാരതം . ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത് കഴിഞ്ഞ ജനുവരിയിലാണ് .പരിവാരത്തിന്റെ ലക്‌ഷ്യം വ്യക്തമാണ് . രാജ്യമെമ്പാടും അധസ്ഥിതർ,സ്ത്രീകൾ ,മത ന്യൂനപക്ഷങ്ങൾ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
