- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളാണ്. കാമം, കോപം, ആര്‍ത്തി. ഇത് മൂന്നും വിജയനുണ്ട്’, മുഖ്യ മന്ത്രിക്കെതിരെ അണ്ണാമലൈ പറഞ്ഞു.
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി ഇന്നും അനുമതി നൽകിയില്ല. നേരത്തെ ടോൾപിരിവിന് വ്യവസ്ഥകളോടെ തിങ്കളാഴ്ച മുതൽ അനുമതി നൽകാമെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്. ഇപ്പോൾ മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് കോടതി അനുമതി നിഷേധിച്ചത്. കേസ് പരിഗണിച്ചപ്പോൾ തന്നെ മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞ സംഭവം കോടതി ഉന്നയിച്ചു. മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടർന്ന് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി മുരിങ്ങൂരിലെ പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിച്ച നടപടി ജില്ലാ കളക്ടറെ അറിയിക്കണമെന്ന് നിർദേശിച്ചു. ഇതു കൂടി പരിഗണിച്ചാവും ടോൾ പിരിവിന് കോടതി അന്തിമ അനുമതി നൽകുന്നത് .
റാഞ്ചി: കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം. ജാർഖണ്ഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അക്രമം. ജംഷഡ്പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും പത്തൊൻപത് കുട്ടികളെയും സംഘപരിവാർ സംഘടനകൾ തടഞ്ഞുവച്ചു . വിശ്വഹിന്ദു പരിഷത്ത് , ബജ്‌റംഗ്ദൾ പ്രവർത്തകരാണ് പ്രകോപനമുണ്ടാക്കിയത്. മതപരിവർത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്‌റംഗ്ദൾ പ്രവർത്തകർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽപങ്കിട്ടതോടെ പ്രകോപനവുമായി കൂടുതൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും പൊലീസും വിഷയത്തിൽ ഇടപെട്ടു. കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുർ രൂപതയുടെ കീഴിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതാണെന്ന് കന്യാസ്ത്രീകൾ അറിയിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ന്യൂഡൽഹി: പരിശുദ്ധ ലിയോ പതിനാലാമൻ പിതാവിന്റെ അനുമതിയോടെ സീറോ-മലങ്കര മേജർ ആർക്കി എപ്പിസ്കോപ്പൽ കത്തോലിക്കാ സഭയുടെ സിനഡ്, തിരുവല്ല ആർക്കിപാർക്കിയുടെ വൈദികനായ ഫാ. കുര്യാക്കോസ് തോമസ് തടത്തിലിനെ (63) യൂറോപ്പിൽ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്ററായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തി. തിരുവനന്തപുരം ആർക്കിപാർക്കിയുടെ വൈദികനായ ഫാ. ജോൺ കുറ്റിയിലിനെ (43) തിരുവനന്തപുരം സഹായ മെത്രാനായി സിനഡ് തിരഞ്ഞെടുത്തു, 2025 സെപ്റ്റംബർ 19 ന് തിരഞ്ഞെടുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.നിയുക്ത ബിഷപ്പ് കുര്യാക്കോസ് തോമസ് തടത്തിൽ 1962 മാർച്ച് 27 ന് കോട്ടയത്ത് ജനിച്ചു. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രപരവുമായ പഠനം പൂർത്തിയാക്കി, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഈസ്റ്റേൺ എക്ലെസിയാസ്റ്റിക്കൽ സയൻസസ് ഫാക്കൽറ്റിയിൽ നിന്ന് ആരാധനക്രമത്തിൽ ഡോക്ടറേറ്റ് നേടി. 1987 ഡിസംബർ 30-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തിരുവല്ല ആർക്കിപാർക്കിയുടെ നിരവധി സമൂഹങ്ങളിൽ ഇടവക…
ലത്തീൻ കത്തോലിക്ക സമുദായ സമ്പർക്ക പരിപാടി ഒക്ടോ – 19 ന് കണ്ണൂരിൽ കണ്ണൂർ : കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ട് കൊണ്ടായിരിക്കണം സമുദായ പ്രവർത്തനങ്ങളെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല , കെ.എൽ.സി.എ കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19-ന് കണ്ണൂരിൽ വെച്ച് നടക്കുന്ന സമുദായ സമ്പർക്ക പരിപാടിയുടെ മുന്നൊരുക്ക യോഗം ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഹാളിൽഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.സാമൂഹിക ഇടപ്പെടലുകളാണ് കെ.എൽ.സി.എയുടെ നേതൃത്വത്തിൽ ലത്തീൻ സമുദായം നടത്തേണ്ടത്. പ്രയോഗികമല്ലാത്ത പഴയ പ്രവർത്തന രീതികൾ ഉപേക്ഷിച്ച് പുതിയ പ്രവർത്തന രീതി ആവിഷ്ക്കരിച്ച് മുന്നേറമെന്ന് ബിഷപ്പ് തുടർന്ന് പറഞ്ഞു. സമുദായ സമ്പർക്ക പരിപാടികൾക്കുള്ള വിവിധ കമ്മിറ്റികൾ യോഗത്തിൽ രൂപം നൽകി.കെ.എൽ.സി. എ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പ്രവർത്തനങ്ങളെക്കുറിച്ചു ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിനെക്കുറിച്ചു സംസാരിച്ചുകണ്ണൂർ…
3.63 കിലോഗ്രാം കഞ്ചാവാണ് ബാഗില്‍ നിന്ന് ലഭിച്ചത്. ബെല്ലാരിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് പിടിയിലായ സുമന്‍ ജട്ടര്‍.
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ വഴി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച് കിര്‍ക്കിന് വിദ്വേഷപരമായ നിലപാടാണ് ഉണ്ടായിരുന്നത്.
മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നേട്ടത്തെ ആശ്രയിച്ചല്ലായെന്നും മറിച്ച് സ്നേഹത്തെ മാത്രം ആശ്രയിച്ചാണെന്നു പാപ്പാ പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും വേണ്ടി ഓപ്പൺ ഡോർസ് വേൾഡ് വാച്ച് സംഘടന ആണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
