- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന അംപയർ കരിയറിൽ 66 ടെസ്റ്റും 76 ഏകദിനവും നിയന്ത്രിച്ചു.
സെപ്റ്റംബർ 10ന് വൈകുന്നേരം തെക്കൻ ഫ്രാൻസിലെ ലിയോണിൽ കൊല്ലപ്പെട്ട അഷുർ സർനയ
സെന്റ് ചാൾസ് ഇടവക വികാരിയായിരുന്ന ഫാ. മാത്യു ഇയ എന്ന് വൈദികന് വെടിയേറ്റത്.
കൊച്ചി :ലോക ഫുട്ബോളിന്റെ മിശിഹയും ലോക ചാംപ്യന്മാരായ അർജന്റീന ടീമും നടത്തുന്ന കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് മണിക്ക് കൊച്ചിയിലെത്തും.ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അർജന്റീന ടീം മാനേജർ വിലയിരുത്തും. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും. ടീമിന്റെ മത്സരങ്ങളിലും അന്തിമ തീരുമാനമുണ്ടാകും. താമസിക്കുന്ന ഹോട്ടൽ, ഭക്ഷണം, യാത്രകൾ മറ്റ് സൗകര്യങ്ങൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയാകും. നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല . തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചരുന്നത് . ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കൊച്ചി . മുമ്പ് അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തിയത്.…
കൊച്ചി: സിനിമാ താരങ്ങളായ പൃഥ്വിരാജിൻറെയും ദുൽഖർ റഹ്‌മാന്റേയും വീടുകളിലുൾപ്പടെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നുംകൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പരിശോധന . കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നുംകൂർ. നുംകൂർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ്. പൃഥ്വിരാജിൻറെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിൻറെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിൻറെ വീട്ടിലും പരിശോധന തുടരുകയാണ്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി എന്നും ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്നുമുള്ള വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ്…
ന്യൂഡൽഹി : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ഇന്ന് സ്വീകരിക്കും .ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് . 2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദ സാഹിബ് ഫാൽ കെ പുരസ്കാരം കേരളമണ്ണിലെത്തുന്നത്. വൈകിട്ട് 4 മണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം കൈമാറും. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവും ഇന്ന് നടക്കും . അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമയ്ക്കുള്ളത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം നടൻ വിജയരാഘവൻ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങും. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ഇതേ സിനിമയിലെ എഡിറ്റർ മിഥുൻ മുരളിയും ഏറ്റുവാങ്ങും. ന്യൂഡൽഹി വിഗ്യാൻ ഭവനിൽ വൈകീട്ട് 4 മണിക്കാണ് ചടങ്ങ്. ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവൊരുക്കുന്ന അത്താഴ വിരുന്നിലും പുരസ്കാര ജേതാക്കൾ പങ്കെടുക്കും. ഉള്ളൊഴുക്ക് മികച്ച…
മുംബൈ: ഔറംഗാബാദ് ബിഷപ്പ് എമറിറ്റസ് ബിഷപ്പ് എഡ്വിൻ കൊളാക്കോ 2025 സെപ്റ്റംബർ 22 ന് ഉച്ചകഴിഞ്ഞ് 3:30 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. ശവസംസ്കാര വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.അഞ്ച് പതിറ്റാണ്ടിലേറെയായി ബിഷപ്പ് കൊളാക്കോ സഭയെ മികച്ച രീതിയിൽ സേവിച്ചു. 1995 മുതൽ 2006 വരെ അമരാവതി ബിഷപ്പായിരുന്നു അദ്ദേഹം, പിന്നീട് 2006 മുതൽ 2015 ൽ വിരമിക്കുന്നതുവരെ ഔറംഗാബാദ് രൂപതയെ അദ്ദേഹം നയിച്ചു. 2008 മുതൽ 2015 വരെ അദ്ദേഹം സിസിബിഐ കമ്മീഷൻ ഫോർ ഫാമിലിയുടെ അധ്യക്ഷനായിരുന്നു. 1937 ഒക്ടോബർ 2 ന് ബോംബെ അതിരൂപതയിലെ ഉട്ടാനിൽ ജനിച്ച അദ്ദേഹം മേരിയുടെയും ഇസിഡോർ കൊളാക്കോയുടെയും ഒമ്പത് മക്കളിൽ മൂന്നാമനായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1955 ൽ ബോംബെ രൂപതാ സെമിനാരിയിൽ ചേർന്നു, പിന്നീട് 1960 ൽ സെന്റ് പയസ് എക്സ് കോളേജ് ആയി. 1964 ൽ ബോംബെ അതിരൂപതയ്ക്കായി അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി, അക്കാലത്ത് ഇന്നത്തെ…
പാരീസ് : ഔസ്മാൻ ഡെംബെലെ 2025 ലെ ബാലൺ ഡി ഓർ ജേതാവായി കിരീടം ചൂടി. ഫ്രഞ്ച് ക്ലബ്ബിന് ഏറെക്കാലമായി കാത്തിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത സീസണാണിത്. ബാഴ്‌സലോണയുടെ ലാമിൻ യമലിനെയും പിഎസ്ജി സഹതാരം വിറ്റിൻഹയെയും മറികടന്ന് 28 കാരനായ ഫ്രഞ്ച്കാരൻ ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത ബഹുമതി നേടി.പിഎസ്ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക സംഭാവന നൽകിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണിൽ പിഎസ്ജിക്കായി ഡെംബലെയുടെ ബൂട്ടിൽനിന്നും പിറന്നത്. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഈ അവാർഡ് കളിക്കാരനും ക്ലബ്ബിനും ഒരു സുപ്രധാന വഴിത്തിരിവായി മാറുന്നു. വ്യക്തമായ കഴിവ് ഉണ്ടായിരുന്നിട്ടും പരിക്ക് മൂലവും മറ്റും പ്രശ്‌നങ്ങൾ നേരിട്ട ഡെംബെലെ ഒടുവിൽ, വളരെക്കാലമായി അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന സുസ്ഥിരമായ മികവ് പുറത്തെടുത്തു. ഈ വർഷം ആദ്യം നൽകിയ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി…
ടാറ്റാനഗർ റെയിൽവേ സ്റ്റേഷനില്‍ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ രണ്ട സ്റ്റാഫംഗങ്ങളെയും 19 കുട്ടികളെയും തീവ്രഹിന്ദുത്വവാദികള്‍ തടഞ്ഞുവച്ചു.
, 75 വർഷങ്ങളായി തുടരുന്ന വത്തിക്കാൻ-ഇന്തോനേഷ്യ നയതന്ത്ര ബന്ധത്തിന്റെ സന്തോഷവും അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്തോനേഷ്യൻ സമൂഹത്തിനു, സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, അവർക്ക് ഹ്രസ്വ സന്ദേശം നൽകുകയും ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
