Author: admin

കൊച്ചി :കേരള ലേബർ മൂവ്മെൻ്റ് – കൊച്ചിയുടെ ആഭിമുഖ്യത്തിൽ, കൊച്ചി രൂപതയിലെ എല്ലാ ഇടവകകളിലെയും സാമൂഹ്യശുശ്രൂഷ സമിതിയിൽ നിന്നും പാസ്റ്ററൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി നേതൃത്വ പരിശീലന ക്യാമ്പ് തോപ്പുംപടി സെ. ജോസഫ്സ് കാത്തലിക്ക് സെൻ്ററിൽ സംഘടിപ്പിച്ചു. പ്രസ്തുത സംഘമം മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ് അദ്ധ്യക്ഷതവഹിച്ചു. കെ.എൽ.എം.ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണവും, അസി. ഡയറക്ടർ ഫാ. അനീഷ് ആൻ്റെണി ബാവക്കാട്ട് സ്വാഗതവും ആശംസിച്ചു. കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, എസ്.എൻ.റ്റി.യു. സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, വനിത ഫോറം രൂപത പ്രസിഡൻ്റ് ശോഭ ആൻ്റെണി, ജനറൽ സെക്രട്ടറി റോണി റിബല്ലോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 51 ഇടവകകളിൽ നിന്നായി 100 ൽ അധികം പ്രതിനിധികൾ പ്രസ്തുത സംഗമത്തിൽ പങ്കാളികളായി. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ പുതുതായി അംഗത്വം ലഭിച്ച…

Read More

കൊച്ചി: ലത്തീൻസമുദായത്തിന്റെ അവകാശ സംരക്ഷണത്തിന്ന് KCLA നേതൃത്വം നൽകുമെന്ന് KLCA സംസ്ഥാന പ്രസിഡന്റ്അഡ്വ. ഷെറി ജെ. തോമസ് പ്രഖ്യാപിച്ചു. കൊച്ചി രൂപത സമിതിയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ നടന്ന സമുദായ സംമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സർക്കാർ വകുപ്പുകളിൽ അർഹതയുണ്ടായിട്ടും തീർപ്പുകൽപിക്കാതെ കിടക്കുന്ന വിവിധ വിഷയങ്ങളിൽ പരിഹാരം ഉറപ്പാക്കുന്നതിന് വകുപ്പുതലത്തിലും നിയമതലത്തിലുമുള്ള വിവിധ വഴികൾ നിർദ്ദേശിക്കുന്നതിന് വിളിച്ചു ചേർത്ത സമുദായ സമ്പർക്ക പരിപാടിയിൽ വിവിധ ഇടവകകളിൽ നിന്നുള്ള അപേക്ഷകർ പങ്കെടുത്തു. തീരപരിപാലന നയമത്തിന്റെ പേരിൽ വിടുകൾക്ക് നമ്പർ ലഭിക്കാത്തവർ, ഭൂമി തരംമാറ്റൽ, പട്ടയം ലഭിക്കാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളാണ് സമുദായ സമ്പർക്ക പരിപാടികളിൽ ലഭിച്ചത്. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ KLCA കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു.മോൺ. ഷൈജു പര്യത്തുശ്ശേരി, ബിജു ജോസി കരുമാഞ്ചേരി, രതീഷ് ആന്റണി, ഫാ. ആന്റെണി കുഴിവേലിൽ, ടി.എ. ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സാബു കാനക്കാപ്പള്ളി , ജോസഫ് ആന്റെണി…

Read More

തിരുവനന്തപുരം :ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങൾ സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന അവിശ്വസനീയമായ വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട് . ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നതെന്നും അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നുമാണ് 2019ലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊഴി നല്‍കിയത്. വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട് . സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയേക്കില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്ദപദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശബരിമലയില്‍ നിന്ന് കിട്ടിയത് ചെമ്പു പാളി എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. യഥാര്‍ഥ പാളി ഉണ്ണികൃഷ്ണന്‍ പോറ്റി എന്തു ചെയ്‌തെന്നും തിരികെ കൊണ്ടുവന്നത് യഥാര്‍ഥ പാളിയാണോ എന്നതില്‍ വ്യക്തതയില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

Read More

തിരുവനന്തപുരം: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ ഉജ്ജ്വലമായി . മലയാളത്തിന്റെ മഹാനടന് ആദരമര്‍പ്പിച്ചത് സംസ്ഥാന സർക്കാരാണ്.ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറിയ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അതിന് പലകാരണങ്ങളുണ്ട്. ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. തന്റെ അമ്മയും അച്ഛനും ജേഷ്ഠ്യനും ജീവിച്ച മണ്ണാണ്. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഒന്നുമറിയാതെ അവര്‍ക്കൊപ്പം ഞാന്‍ പാര്‍ത്ത നാടാണ്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്.എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഇന്നീ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല- അദ്ദേഹം പറഞ്ഞു. ’48…

Read More

തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക. പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി.രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.

Read More

വത്തിക്കാൻ: എല്ലാ വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ 1 ന് വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ ഡോക്ടറായി പ്രഖ്യാപിക്കുമെന്ന് ലിയോ പാപ്പാ അറിയിച്ചു . “വിദ്യാഭ്യാസ ലോകത്തിന്റെ ജൂബിലിയുടെ പശ്ചാത്തലത്തിൽ, ദൈവശാസ്ത്രത്തിന്റെ നവീകരണത്തിനും ക്രിസ്തീയ സിദ്ധാന്തത്തിന്റെ വികസനത്തിൽ അതിന്റെ വികാസത്തിനും നിർണായക സംഭാവന നൽകിയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന് സഭയുടെ ഡോക്ടർ പദവി നൽകും,” സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ മതബോധന വിദഗ്ധരുടെ ജൂബിലി ആഘോഷിച്ച ശേഷം പാപ്പാ പറഞ്ഞു. പ്രഖ്യാപനത്തോടെ, കത്തോലിക്കാ ദൈവശാസ്ത്രത്തിനും ആത്മീയതയ്ക്കും നൽകിയ ശാശ്വത സംഭാവനകൾക്ക് അംഗീകരിക്കപ്പെട്ട തിരഞ്ഞെടുത്ത വിശുദ്ധരുടെ ഒരു കൂട്ടത്തിൽ ചേരുന്ന ന്യൂമാൻ സഭയുടെ 38-ാമത്തെ ഡോക്ടറാകും. സിദ്ധാന്തത്തിന്റെ വികാസത്തെയും മനസ്സാക്ഷിയുടെ പങ്കിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾക്ക് അദ്ദേഹം ശ്രദ്ധേയനാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനായിരുന്ന ന്യൂമാൻ, 1845-ൽ വാഴ്ത്തപ്പെട്ട ഡൊമിനിക് ബാർബറിയുടെ മാർഗനിർദേശപ്രകാരം കത്തോലിക്കാ സഭയിൽ ചേരുന്നതിന് മുമ്പ് ഒരു പ്രശസ്ത ആംഗ്ലിക്കൻ പുരോഹിതനായിരുന്നു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം…

Read More

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും . ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് ചോദ്യം ചെയ്യലുണ്ടാകുമെന്നറിയുന്നു . പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദ്യം ചെയ്യും . ഇന്നലെ നൽകിയ മൊഴികളിൽ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.പോറ്റിയുടെ സഹായികളായ വാസുദേവൻ, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. അന്വേഷണം തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുകയാണ് ദേവസ്വം വിജിലൻസ്.

Read More

ചിന്ദ്വാര: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതൽ മരണങ്ങൾ . കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു . കഫ് സിറപ്പ് മെഡിക്കൽ പ്രിസ്‌ക്രിപ്ഷനിൽ എഴുതിയത് ഡോക്ടർ പ്രവീൺ സോണിയാണ്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്. കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട് സർക്കാരുകളും കോൾഡ്രിഫ് മരുന്നിന്റെ വിൽപ്പന വിലക്കിയിട്ടുണ്ട്. മധ്യപ്രദേശ് സർക്കാർ കോൾഡ്രിഫ് മരുന്നുകളുടെ വിൽപ്പനയ്‌ക്കൊപ്പം കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും വിലക്കി . മരുന്നിൽ 48 ശതമാനം വിഷാംശമുള്ള വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു . രാജസ്ഥാനിൽ കോൾഡ്രിഫ്…

Read More

മുനമ്പം: മുനമ്പം തീര ജനതയ്ക്ക് നീതി ലഭിക്കാതെ വന്നാൽ കേരളത്തിലെ 12 രൂപതകളിലെയും സ്ത്രീകളെ സംഘടിപ്പിച്ച് ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് കെആർഎൽ സിബിസി വനിതാ കമ്മീഷൻ സെക്രട്ടറിയും, KLCWA സംസ്ഥാന ആനിമേറ്ററുമായ സിസ്റ്റർ നിരഞ്ജന സി എസ് എസ് ടി. കോട്ടപ്പുറം, വരാപ്പുഴ,കൊച്ചി രൂപതകളിലെ കേരള ലാറ്റിൽ കാത്തലിക് വുമൺസ് അസോസിയേഷൻ അംഗങ്ങൾ മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി എത്തിയപ്പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സിസ്റ്റർ നിരഞ്ജന. കെ എൽ സി ഡബ്ലിയു എ സ്റ്റേറ്റ് സെക്രട്ടറി മെറ്റിൽഡ, സ്റ്റേറ്റ് ട്രഷറർ റാണി പ്രദീപ്, വരാപ്പുഴ രൂപത പ്രസിഡന്റ് മേരി ഗ്രേസ്, കോട്ടപ്പുറം രൂപത ആനിമേറ്റർ അഡ്വക്കേറ്റ് അഞ്ജലി സൈറസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എൽസി ജോർജ്, ഫാദർ ആന്റണി സേവ്യർ തറയിൽ ജോസഫ് ബെന്നി കുറുപ്പശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Read More

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മൈം തടസപ്പെടുത്തിയത് സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവർ.

Read More