- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
കൊച്ചി: കേരള ലേബർ മൂവ്മെൻ്റ് കൊച്ചിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിൻ്റെ സഹകരണത്തോടെ സ്വയംതൊഴിൽ സംരംഭത്തിൻ്റെ ഭാഗമായി സ്ത്രീ തൊഴിലാളികൾക്ക് 15 മോട്ടോറൈസ്ഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. തോപ്പുംപടി സെൻ്റ്. ജോസഫ്സ് കാത്തലിക്ക് സെൻ്ററിൽ കൂടിയ കൊച്ചി രൂപത തയ്യൽ തൊഴിലാളി സംഘമത്തിൽ കെ.എൽ.എം. ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, എസ്.എൻ.റ്റി.യു സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, രൂപത പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ്, ജനറൽ സെക്രട്ടറി റോണി റിബല്ലോ,വനിത ഫോറം രൂപത പ്രസിഡൻ്റ് ശോഭ ആൻ്റെണി എന്നിവർ പ്രസംഗിച്ചു.
ന്യൂഡല്‍ഹി: അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താന്‍ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചര്‍ച്ച തുടങ്ങി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഈജിപ്ഷ്യന്‍ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയത്. നിരവധി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുന്ന ഒരു കൈമാറ്റ കരാറിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പലസ്തീനിയന്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു . സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവര്‍ അംഗീകരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോർമുല അനുസരിച്ച് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍ സമ്മതിച്ചതായി ഹമാസ് അറിയിച്ചു .നിരായുധീകരണവും ഗാസയുടെ ഭാവി ഉള്‍പ്പെടെ നിരവധി പ്രധാന തര്‍ക്ക വിഷയങ്ങള്‍ചർച്ചയ്ക്ക് വന്നിട്ടില്ല . വരും ദിവസങ്ങളില്‍ ബന്ദികളുടെ മോചനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഹമാസിനെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ഗാസയില്‍ 67,160…
സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയാണ് മുന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇസ്രയേൽ ഉപരോധം ലംഘിച്ചതിന് പിടികൂടിയ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ വിട്ടയച്ചതായി ഇസ്രയേൽ അധികൃതർ അറിയിച്ചു.
സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്
ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന “അവകാശ സംരക്ഷണ യാത്ര”യുടെ പാലാ രൂപതയിലെ സ്വീകരണത്തിനും ജാഥാ വിജയത്തിനുമായി സ്വാഗത സംഘം രൂപീകരിച്ചു.
വത്തിക്കാൻ ചത്വരത്തിൽ വച്ച് നടന്ന ചടങ്ങിൽ, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുൻപാണ് പാപ്പാ, പ്രത്യാശയുടെ ഈ വാക്കുകൾ വിശ്വാസികളുമായി പങ്കുവച്ചത്
സ്വിസ് സൈന്യത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഉപസംഹാരത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ആശംസകൾ അർപ്പിച്ചുകൊണ്ട്, അഭിവാദ്യം ചെയ്തു
കൊച്ചി :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ മേരിക്കുന്ന് യൂണിറ്റ് രൂപീകരണവും, മെമ്പർഷിപ്പ് കാമ്പയിനും മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയ അങ്കണത്തിൽ നടന്നു. ആദ്യ മെമ്പർഷിപ്പ് വിതരണം ഇടവക വികാരി ഫാദർ ഡെന്നി മോസസ്സ് നിർവ്വഹിച്ചു. രൂപത KLCA പ്രസിഡണ്ട് ബിനു എഡ്വേർഡ്, മേഘല സെക്രട്ടറി മാക്സ് വെൽ ടൈറ്റസ് , പാരീഷ് കൗൺസിൽ സെക്രട്ടറി ജോസഫ് റിബല്ലോ, രൂപത കൗൺസൽ മെമ്പർ പി.ജെസേവ്യർ,ലോറൻസ് ബാബുഎന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട് ആയി ശ്രീ.കെ.വി.വിൻസൻ്റിനേയും, സെക്രടറിയായിശ്രീ ഡേവിഡ്ഫ്രാൻസീസിനേയും ട്രഷറർ ആയി ശ്രീ പി.ജെ. പാട്രിക്കിനേയും തിരഞ്ഞെടുത്തു.
ന്യൂഡൽഹി: സിഎംആർഎൽ- എക്‌സാലോജിക് കരാർ കേസിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സ്ഥാപനമായ എക്‌സാലോജിക് സൊലൂഷ്യൻസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജി സുപ്രീംകോടതി തള്ളി.നേരത്തെ കീഴ്കോടതികൾ തള്ളിയ കേസാണിത് . കോടതിയെ രാഷ്ട്രീയതർക്കങ്ങൾക്കുള്ള വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.രാഷ്ട്രീയ പോരാട്ടങ്ങൾ വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് മുന്നിൽ നടത്തുക. അല്ലാതെ കോടതി മുറിയിൽ അല്ല വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു
Subscribe to Updates
Get the latest creative news from FooBar about art, design and business.
