- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
Author: admin
ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്. അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുന്നതിനിടെ , ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദർശനം.പ്രധാനമന്ത്രി ഇഷിബയുമായുള്ള ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വർധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചർച്ചയാവും. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാൻ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്. അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ ഇന്ത്യ- ജപ്പാൻ ഉച്ചകോടിക്ക് പ്രാധാന്യമുണ്ട് . ജാപ്പനീസ് സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.
ന്യൂഡല്‍ഹി: ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണമെന്ന് ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവത്. മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യവ്യതിയാനം ഉണ്ടാകുന്നത് .ജനസംഖ്യാ സന്തുലനത്തിന് ‘നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്’ എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്നില്‍ താഴെ മാത്രം ജനനനിരക്കുള്ള സമൂഹം ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മൂന്നില്‍ കുടുതലുള്ള ജനനനിരക്ക് നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഛത്തീസ്ഗഡിനു മുകളില്‍ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തൃശ്ശൂര്‍: തൃശ്ശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മരത്തിലും കാറിലും ഇടിച്ച് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് അപകടത്തിൽ പെട്ടത് .
എരൂർ തൈക്കാട്ട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാർ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്‌ച മുതൽ കാണാതായത്
മുംബൈ : മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള വിരാർ ഈസ്റ്റിൽ ഒരു റെസിഡൻഷ്യൽ കെട്ടിടം തകർന്ന് 17 പേർ മരിച്ചു.ബുധനാഴ്ച പുലര്‍ച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്‌മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്. അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്. കെട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.നാലാം നിലയിൽ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണതെന്ന് നാട്ടുകാർ പറഞ്ഞു. അഗ്നിശമന സേന, പോലീസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ആംബുലൻസ് സർവീസുകൾ എന്നിവയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ ഓണാഘോഷങ്ങൾ കഴിഞ്ഞാണ് വിദ്യാലയങ്ങൾ അടയ്ക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് വീണ്ടും സ്‌കൂളുകൾ തുറക്കുക.ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കമെന്ന പ്രചാരണം ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്‌കൂളുകളിൽ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. സ്‌കൂൾ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം വരും .അഞ്ചു മുതൽ 9 വരെ ക്ലാസുകളിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് ലഭിക്കാത്തവർക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷൽ ക്ലാസ് നടത്തും.
സിനിമ / പ്രഫ. ഷാജി ജോസഫ് ‘ഹ്യുവോ ഷിയാൻകി’യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചൈനീസ് ചലച്ചിത്രമായ ‘പോസ്റ്റ്മാൻ ഇൻ ദി മൗണ്ടൻസ്’, പെങ് ഷിയാൻമിങ്ങിന്റെ അതേ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചൈനയുടെ ഹുനാൻ പ്രവിശ്യയിലെ വിദൂര ഗ്രാമത്തിലുള്ള പോസ്റ്റ്മാനും മകനും. ഗ്രാമീണ പർവത സമൂഹങ്ങളുടെ പോസ്റ്റ്മാനായി വർഷങ്ങളോളം സേവനമനുഷ്ഠിച്ച പിതാവ് (ടെങ് റുജുൻ) വിരമിച്ച ശേഷം, തന്റെ ജോലി മകനെ (ലിയു യെ) ഏൽപ്പിക്കുന്നു. മൂന്നു ദിവസങ്ങളായി 230 കിലോമീറ്ററോളം ദൈർഘ്യമുള്ള കാൽനട യാത്രയിൽ ചൈനയുടെ ഗ്രാമഹൃദയത്തിലേക്ക് കത്തുകൾ എത്തിക്കുകയാണ് അവരുടെ ജോലി, ഈ യാത്രയിൽ കണ്ടെത്തുന്ന മനുഷ്യരിൽ നിന്നും മകൻ തനിക്ക് അറിയാത്ത പിതാവിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു. അവർ പരസ്പരം കൂടുതൽ അടുത്തറിയുന്നു, ബന്ധങ്ങൾ കൂടുതൽ മുറുകുന്നു.’പോസ്റ്റ്മെൻ ഇൻ ദി മൗണ്ടൻസ്’ അച്ഛനും മകനും തമ്മിലുള്ള ബന്ധം, സമർപ്പണ മനോഭാവം, പർവതപ്രദേശമായ ചൈനയിലെ ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ സൗന്ദര്യം എന്നിവ ചർച്ച ചെയ്യുന്നു. പാരമ്പര്യം, ഉത്തരവാദിത്തം, തലമുറകൾ തമ്മിലുള്ള മാറ്റം എന്നിവഅന്വേഷിക്കുന്ന…
ജോയ് സി. മാത്യു ന്യൂഡല്‍ഹി വിലക്കയറ്റത്തിന്റെ തീപ്പൊരി അരി, പച്ചക്കറി, എണ്ണ എല്ലാത്തിനും വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. ഓണം സന്തോഷമാണെങ്കില്‍ ഓണച്ചന്ത വിഷമത്തിന്റെ പ്രതീകവുമാണ്. ചന്തയിലെ തിരക്ക് കുറയുന്നില്ലെങ്കിലും, സാധനങ്ങള്‍ വാങ്ങുന്നവരുടെ മുഖത്തുള്ള ആശങ്ക ഓണം കഴിഞ്ഞാല്‍ കടംവീട്ടാന്‍ നടക്കുന്നതിനെ കുറിച്ചോര്‍ത്താകും. കേരളത്തിന്റെ താങ്ങ് തകരുമ്പോള്‍ കേരളത്തിലേക്കെത്തുന്ന വിദേശപണത്തിന് കുടിയേറ്റത്തിന്റെ വലിയ സ്വാധീനം എക്കാലത്തുമുണ്ടായിരുന്നു. ആദ്യകാലത്ത് ഗള്‍ഫ് കുടിയേറ്റമാണ് നിര്‍ണായക സ്വാധീനം ചെലുത്തിയത്. മലയാളികള്‍ ഗള്‍ഫ് കുടിയേറ്റം തുടങ്ങുന്നത് അറുപതുകളിലും എഴുപതുകളിലുമാണെന്ന് കാണാം. അക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ കണ്ടെത്തിയതും രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ വന്‍ കുതിപ്പും മൂലം ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായി വളര്‍ന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളെ വ്യാപാരത്തിന്റെയും തൊഴിലവസരങ്ങളുടെയും കേന്ദ്രമാക്കി. ഇവിടങ്ങളിലെ സാമ്പത്തിക വളര്‍ച്ച മലയാളികളെ ഗള്‍ഫിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. പിന്നീട് ഓയില്‍ ബൂം സാധ്യമാക്കിയ ഗള്‍ഫ് കുടിയേറ്റ ട്രെന്‍ഡ് 1980-കളോടെ ശക്തിപ്പെടുന്നതും കാണാം. ഗള്‍ഫ് കുടിയേറ്റത്തിന്റെ കേരളത്തെ സംബന്ധിച്ച ഏറ്റവും വലിയ സവിശേഷത, അത് സാധാരണക്കാരുടെയും നിരക്ഷരരുടെയും…
കാലികം / വി. ആര്‍. ജോഷി ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ മാത്രം വരുന്ന സവര്‍ണ സമുദായങ്ങള്‍ എന്തടിസ്ഥാനത്തിലാണ് 10% സാമ്പത്തിക സംവരണം അനുഭവിക്കുന്നത് എന്ന് ആത്മപരിശോധന നടത്തുവാന്‍ അവര്‍ തയ്യാറാവണം. 18% ജനസംഖ്യയുള്ള ക്രൈസ്തവ സഭകളില്‍ പത്തു ശതമാനവും ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരുമാണ്. അതായത് ക്രൈസ്തവരില്‍ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് സാരം. ഉദ്യോഗ മേഖലയില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 40% സംവരണം അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇത് വിവിധ കോഴ്സുകള്‍ക്ക് 20% മുതല്‍ 30% വരെ മാത്രമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ ഉദ്യോഗ മേഖലയില്‍ ലഭ്യമായ 40% സംവരണം അനുവദിക്കാന്‍ തയ്യാറാവണം. ഒപ്പം പാവപ്പെട്ടവരുടെ പേരില്‍ അനുവദിച്ചിരിക്കുന്ന 10 ശതമാനം സംവരണത്തില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ പാവപ്പെട്ടവര്‍ക്കും അവസരം ഉറപ്പാക്കുകയും വേണം. ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പിന്നാക്ക സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികളെക്കാള്‍ താഴ്ന്ന റാങ്ക് ലഭിച്ച മുന്നാക്ക…
Subscribe to Updates
Get the latest creative news from FooBar about art, design and business.
