Author: admin

കോട്ടയം: ആർഎസ്എസിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം . അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നൽകി . പോക്‌സോ വകുപ്പ് അടക്കം ചുമത്തി അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.വാഴൂർ ബ്ലോക്ക് കമ്മിറ്റിയാണ് പൊൻകുന്നം സ്റ്റേഷനിൽ പരാതി നൽകിയത്. ശാഖയില്‍വെച്ച് നിരന്തരമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ല. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നാണ് യുവാവ് പറയുന്നത് .മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന്ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Read More

കോഴിക്കോട്: ഇന്നലെ പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എം പി സുഖം പ്രാപിച്ചു വരുന്നതായി കോൺഗ്രസ്. മൂക്കിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും നേതാക്കൾ അറിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് ആഹ്വാനം ചെയ്തത്. ഇന്ന് മുതൽ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു . അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ഇന്നലെയാണ് കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എം പിയ്ക്ക് മർദ്ദനമേറ്റത്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റു.

Read More

ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിന്ദലിൻ്റെ മൂത്ത സഹോദരന്‍ രാംകുമാര്‍ ബിന്ദല്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

Read More

മരിയ. തന്റെ പേര് പോലെ അടിയുറച്ച മരിയ ഭക്തി പുലര്‍ത്തുന്ന മരിയ മച്ചാഡോ, പൊതുവേദികളില്‍ ജപമാലയും കുരിശ് രൂപവും ധരിച്ചെത്തിയ നിരവധി ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരിന്നു.

Read More

കൊച്ചി : വൈറ്റില, തൈക്കൂടം വിശുദ്ധ റാഫേൽ മാലാഖയുടെ റോമൻ കത്തോലിക്ക ദേവാലയത്തിന്റെ 180 മത് വാർഷിക ആഘോഷങ്ങൾ സമാപിച്ചു . വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ അർപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം ഒരു വർഷമായി അണയാതെ കത്തി നിന്ന ദീപ നാളത്തിൽ നിന്നും പുതിയ തലമുറയ്ക്ക് വെളിച്ചം നൽകിക്കൊണ്ട് ഇടവകയിലെ 12 പൈതങ്ങൾക്ക് വിശ്വാസദീപം പകർന്നു നൽകി അതിൽനിന്ന് ഇടവകയിലെ മുഴുവൻ പേരും ദീപം തെളിയിച്ചു.തുടർന്ന് വിൻസെന്റ് ഡി പോൾ സൊസൈറ്റി നിർമ്മിച്ചു നൽകുന്ന രണ്ട് ഭവനങ്ങളുടെ ശില വെഞ്ചിരിപ്പ് കർമ്മവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ആഘോഷമായ സമാപന ദിവ്യബലിക്ക് ശേഷം കൊടി ഇറക്കലും, രൂപം എടുത്തു വെക്കലും ഉണ്ടായി ..ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ നെൽസൺ തിരുനിലത്ത് സ്വാഗതം പറഞ്ഞു. ഇടവകയുടെ ഐക്യവും, കരുണയും, സേവനങ്ങളും ആണ് ഈ മഹാ ജൂബിലിയുടെ ആഘോഷമെന്നും , വികാരിയും, ആഘോഷ കമ്മിറ്റി ചെയർമാനുമായ ഫാ. സെബാസ്റ്റ്യൻ…

Read More

കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി സമൂഹത്തിൽ പ്രചോദനപരമായി മുന്നേറ്റം നടത്തുന്ന വനിതകൾക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരങ്ങൾഒക്ടോബർ 12 ഞായറാഴ്ച എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ഹണി. എം വർഗീസ് വിതരണം ചെയ്യും. എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള ഇ.എസ്. എസ് .എസ് ഹാളിൽ വൈകീട്ട് മൂന്നിന് നടക്കുന്നപരിപാടിയിൽവിവിധ മേഖലകളിൽ നിന്ന് 17 വനിതകളെ ആദരിക്കും.തൃക്കാക്കര ഭാരത മാതാ കോളേജ് റിട്ട. അധ്യാപിക ഡോ. കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിക്കുന്നചടങ്ങിൽ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സിൻസി മോൾ ആൻ്റണി കെ,എറണാകുളം ഇൻഫന്റ് ജീസസ് ഇടവക വികാരി റവ.ഡോ. ഡഗ്ളസ് പിൻഹീറോ,ശിമിത്തേരിമുക്ക് തിരു കുടുംബ ആശ്രമാംഗം ഫാ.ഡെന്നീസ് തറയിൽ എന്നിവർ ആശംസകൾ നേരും. നായരമ്പലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡൻ്റ് വി.എ. കൊച്ചുത്രേസ്യ ഫാദർ ഫിർമൂസ് അനുസ്മരണ പ്രസംഗം നടത്തും.ഫാദർ ഫിർമൂസ് ഫൗണ്ടേഷൻജനറൽ…

Read More