- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
വത്തിക്കാൻ :നന്മതിന്മകൾ തിരിച്ചറിയുന്നതിനും, സമൂർത്തമായ യാഥാർത്ഥ്യങ്ങളിലൂടെ സൃഷ്ടാവും രക്ഷകനുമായ ദൈവത്തിലേക്ക് നയിക്കപ്പെടുന്നതിനും തത്വശാശാസ്ത്രചിന്തകൾ സഹായകരമാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. “സംസ്കാരങ്ങൾക്കുള്ള സംഭാവനകൾ: തത്വശാസ്ത്രവും ക്രൈസ്തവികതയും തെക്കേ അമേരിക്കയും” എന്ന പേരിൽ പാരാഗ്വായിലെ അസുൻസിയോണിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്രസമ്മേളനത്തിലേക്കയച്ച തന്റെ സന്ദേശത്തിലാണ്, സഭയ്ക്കും ലോകത്തിനും തത്വശാസ്ത്രചിന്തകൾ നൽകുന്ന സംഭവനകളെക്കുറിച്ച് പാപ്പാ ഇങ്ങനെ എഴുതിയത്. മതപരമായ ലോകത്തുനിന്ന് വ്യത്യസ്തമായി ഉയർന്നുവന്നത് എന്ന ചിന്തയിൽ തത്വശാസ്ത്രചിന്തയെ സംശയപരമായ കാഴ്ചപ്പാടോടെ നോക്കിക്കാണുന്ന ഒരു പ്രവണതയെക്കുറിച്ച് പരാമർശിച്ച പാപ്പാ, വിശുദ്ധ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വിവിധ തത്വശാസ്ത്രചിന്തകളുമായി സംവാദത്തിലേർപ്പെടുന്നതിൽനിന്ന് വിശ്വാസികൾ അകന്നുനിൽക്കേണ്ടതില്ലെന്ന് പ്രസ്താവിച്ചു. വിശ്വാസിയായ ഒരു തത്വശാസ്ത്രജ്ഞന് തന്റെ ജീവിതസാക്ഷ്യം കൊണ്ട് ഏറെ വലിയ നന്മകൾ ചെയ്യാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യന്റെ അന്തസ്സ് വെളിപ്പെടുത്തുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങൾ ഏറെ ഉപകാരപ്രദമാണെന്ന് പ്രസ്താവിച്ച പാപ്പാ എന്നാൽ സത്യത്തിലെത്താൻ യുക്തിയും ഇച്ഛാശക്തിയും മാത്രം മതിയെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണെന്ന് തന്റെ സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു. വിശ്വാസത്തിന്റെ പ്രകാശത്തിനുനേരെ കണ്ണടച്ചുകൊണ്ട് മുന്നോട്ട് പോകാൻ…
ഒക്ടോബർ 12 ന് സഭ ആദ്യ തിരുനാൾ ആഘോഷിക്കുന്ന സഹസ്രാബ്ദ വിശുദ്ധൻ കാർലോ അക്യുട്ടിസ്, നമ്മൾ ഉപയോഗിക്കുന്ന അതേ സ്‌ക്രീനുകൾ ഉപയോഗിച്ചു. വ്യത്യാസം എന്തെന്നാൽ, അവൻ യുവാക്കളെ വിശുദ്ധീകരിച്ചു. നമ്മൾ പലപ്പോഴും ലൈക്കുകൾ തേടുമ്പോൾ, അവൻ അർത്ഥം തേടി. പലരും അനുയായികളെ പിന്തുടരുമ്പോൾ, അവൻ ദൈവത്തെ ലോകത്തിന് ദൃശ്യമാക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ നിശബ്ദ ഡിജിറ്റൽ വിപ്ലവം ആരംഭിച്ചത് ഒരു ആശ്രമത്തിലല്ല, മറിച്ച് ഒരു മദർബോർഡിലാണ്, തിളങ്ങുന്ന സ്‌ക്രീനിന് പിന്നിലും വിശുദ്ധി നിലനിൽക്കുമെന്ന് നമ്മെ വിശുദ്ധൻ ലോകത്തെ ഓർമ്മിപ്പിക്കുന്നു. ഇന്റർനെറ്റ് ആളുകളെ ബന്ധിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, പക്ഷേ അത് പലപ്പോഴും മനുഷ്യരെ കൂടുതൽ ഏകാന്തരാക്കുന്നു. നമ്മൾ ആയിരക്കണക്കിന് ആളുകളെ “പിന്തുടരുന്നു”, പക്ഷേ വളരെ കുറച്ച് പേരെ മാത്രമേ അറിയൂ. നമ്മൾ നിരന്തരം “പങ്കിടുന്നു” എന്നാൽ നിലനിൽക്കുന്ന മൂല്യമുള്ള എന്തെങ്കിലും അപൂർവ്വമായി വെളിപ്പെടുത്തുന്നു. സ്ക്രീനിന് പിന്നിലെ വിശ്വാസം കാർലോ ഒരിക്കലും സാങ്കേതികവിദ്യ നിരസിച്ചില്ല, മറ്റുള്ളവർക്ക് ഓഫ്‌ലൈനിൽ തുടരാൻ മുന്നറിയിപ്പ് നൽകിയതുമില്ല. അദ്ദേഹം അത് ഉപയോഗിച്ചത്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച തുടങ്ങും . നവംബർ 30 വരെയാണ് പര്യടനം . ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി ആയെങ്കിലും സൗദി യാത്രയുടെ കാര്യത്തില്‍ ആയിട്ടില്ല . 14നു രാത്രി തിരുവനന്തപുരത്തുനിന്നു ബഹ്‌റൈനിലെത്തും. 16നു വൈകിട്ട് 5നു പ്രവാസി മലയാളി സമ്മേളനത്തില്‍ പങ്കെടുക്കും.ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണു പരിപാടികള്‍ തീരുമാനിച്ചിട്ടുള്ളത്. 19നു കൊച്ചിയിലേക്കു തിരിക്കും. സൗദി സന്ദര്‍ശനത്തിന് അനുമതി ലഭിച്ചില്ലെങ്കില്‍ 16നുതന്നെ ബഹ്‌റൈനില്‍ നിന്നു മടങ്ങാനാണ് തീരുമാനം. 22നു രാത്രി തിരുവനന്തപുരത്തുനിന്ന് ഒമാനിലെ മസ്‌ക്കറ്റിലേക്കു പോകും. 24ന് അവിടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. 25നു സലാലയിലെ സമ്മേളനത്തില്‍ക്കൂടി പങ്കെടുത്തശേഷം 26നു കൊച്ചിയിലേക്കു തിരിക്കും. 28നു രാത്രി കൊച്ചിയില്‍നിന്നു ഖത്തറിലേക്ക് എത്തുന്ന മുഖ്യമന്ത്രി 30നു വൈകുന്നേരം 5ന് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 30നു രാത്രി തിരുവനന്തപുരത്തേക്കു മടങ്ങും.
കൊച്ചി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിടത്തെ ജനങ്ങളുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി. എസ്. എസ് ) സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരുവർഷത്തിലേറേയായി മുനമ്പം നിവാസികളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചു തർക്കം തുടരുന്നത്. കോടതികളിലെ നിയമപോരാട്ടത്തിനോടുവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ സി. എസ്. എസ്. സ്വാഗതം ചെയ്യുന്നു.അതോടൊപ്പം മുനമ്പത്തെ ജനങ്ങളുടെ ഭൂമി ഉടമസ്താവകാശങ്ങൾക്കുവേണ്ടി അഹോരാത്രം പോരാടിയ ഭൂസംരക്ഷണ സമര സമിതിയെയും അവർക്കു ഐക്ക്യദാർഢ്യവുമായി എത്തിയ എല്ലാ സംഘടനകളെയും സി. എസ്. എസ്. അഭിനന്ദിച്ചു. കൊച്ചിയിൽ ചേർന്ന സി. എസ്. എസ്. ഉന്നതാധികാര സമിതി യോഗത്തിൽ ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ, ടി. എം. ലൂയിസ്, ബെൻഡിക്ട് കോയിക്കൽ, ആനി ജേക്കബ്,പി.…
കൊച്ചി: ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന 2025 മഹാജൂബിലി വര്‍ഷത്തിന്റെ കേരള കത്തോലിക്കാ സഭയിലെ സമാപനം ഡിസംബര്‍ 13 നു ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് സമുചിതമായി ആഘോഷിക്കുവാന്‍ കേരള മെത്രാന്‍ സംഘം തീരുമാനിച്ചു. സമാപന ആഘോഷത്തോടനുബന്ധിച്ചുള്ള പതിനൊന്ന് കമ്മറ്റികളുടെ പ്രഥമയോഗം ഒക്ടോബര്‍ 11 ന് സഭാ കാര്യാലയമായ എറണാകുളം പി ഒ സിയില്‍ വെച്ച് നടന്നു. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ മോഡറേറ്ററായിരുന്നു. കേരളത്തിലെ മൂന്ന് റീത്തുകളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിവിധ വര്‍ക്കിംഗ് കമ്മറ്റികള്‍ പ്രസ്തുത യോഗത്തില്‍ രൂപീകരിച്ചു. കേരള സഭയെ പ്രതിനിധീകരിച്ച് 32 രൂപതകളില്‍ നിന്നും വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നും 3000-തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന മഹാസംഗമത്തില്‍ ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന ജൂബിലി ആപ്തവാക്യത്തെ അടിസ്ഥാനമാക്കി വിവിധ സെമിനാറുകളും പൊതുസമ്മേളനവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ ഫലമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാപ്രവചനം . ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിനും വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത് – കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മിസോറാം: ചായ് ( ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ) പത്തൊമ്പതാം ത്രിവത്സര സമ്മേളനം ഐസോൾ ( മിസോറാം ) ഐസോൾ തിയോളജിക്കൽ കോളേജിൽ വച്ച് നടത്തപ്പെട്ടു. ഒക്ടോബർ 7 തുടങ്ങി 11 വരെ നടത്തപ്പെട്ട ഈ സമ്മേളനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. ‘ സാമൂഹ്യ പരിവർത്തനത്തിൽ ക്രൈസ്തവരുടെ പങ്ക്’ എന്ന വിഷയത്തിൽ 20 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം നടത്തപ്പെട്ട ട്രൈവാർഷിക പൊതുസമ്മേളനത്തിൽ വച്ച് ദേശീയ പ്രസിഡണ്ടായി ഡോ. ചാൾസ് ഡയസ് ( കേരളം), ജനറൽ സെക്രട്ടറിയായി ഡോ. ശിവരാജ് മഹീന്ദ്ര ( ഉത്തരഖണ്ഡ് ), ട്രഷററായി ഫാ.ഡോ. ജോബി കൊച്ചുമുറ്റം( കർണാടക), വൈസ് പ്രസിഡണ്ടായി പ്രൊഫ. ആഗ്നസ് ഡി. സാ. ( മഹാരാഷ്ട്ര) ജോയിന്റ് സെക്രട്ടറിയായി ഡോ. ടിയാകല ജാമിർ ( മേഘാലയ) എന്നിവരെ തിരഞ്ഞെടുത്തു. ദേശീയതലത്തിൽ വിവിധ മേഖലകളിലായി ചരിത്രസമിനാറുകൾ നടത്തുവാൻ ചായ് ട്രസ്റ്റ് ബോർഡ്…
വെങ്കലം നേടിയ കേരള പെൺകുട്ടികളുടെ ടീമിൽ വരാപ്പുഴ അതിരൂപത പിഴല സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവകാംഗമായ ബ്രിസ്ന ബിജു
മദർ ഏലിശ്വയുടെ ചിത്രവുമായി ദീപങ്ങളേന്തി നടത്തിയ പദയാത്ര കോട്ടപ്പുറം കത്തീഡ്രലിൽ സെൻ്റ് ആൻസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ സ്റ്റൈൻ സിടിസി ക്ക് ദീപം തെളിച്ചു നൽകി കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഭൂമിയില്‍ താമസിക്കുന്നവര്‍, ഭൂമി വാങ്ങിയവര്‍ തുടങ്ങിയവരുടെ അടിസ്ഥാന അവകാശങ്ങളെ വഖഫ് ബോര്‍ഡ് ധിക്കാരപൂര്‍വം അവഗണിച്ചുവെന്ന് ഇന്നലത്തെ മുനമ്പം ഉത്തരവിൽ കോടതി വിമര്‍ശിച്ചു. 1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനല്‍കിയിട്ടുള്ളതല്ല. അത് ഫറൂഖ് കോളജിനുള്ള ഇഷ്ടദാനമാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത വിമര്ശനങ്ങലാണുള്ളത് . വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്‍കിയാല്‍, ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്നാണ് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് വഖഫ് ആക്കാം. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്‍പ്പിക അധികാരപ്രയോഗം അനുവദിക്കാനാകില്ല. ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കോടതിക്ക്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
