- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
ലക്‌നൗ: സനാതനധർമ്മം പൂണ്ട് വിളയാടുന്ന യോഗിയുടെ യു പിയിൽ കൂലി ആവശ്യപ്പെട്ടതിൻ്റെ പേരിൽ ദളിത് കര്‍ഷകത്തൊഴിലാളിയെ ഭൂവുടമയും ഗുണ്ടകളും ചേർന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.അമേഠിയില്‍ ആണ് സംഭവം . ഹോസില പ്രസാദ് (40) എന്ന തൊഴിലാളിയെയാണ് ഭൂവുടമയും ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 26 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്താവുന്നത്. ഭൂവുടമ ശുഭം സിങ്ങും ഇയാളുടെ ഗുണ്ടകളും ചേർന്നാണ് കൊല നടത്തിയത്. വയലിൽ ജോലിക്ക് എന്ന് പറഞ്ഞ് ശുഭം സിങ്ങും സംഘവും ഹോസിലയെ വിളിച്ചുകൊണ്ടുപോയി. ഇതിന് ശേഷമായിരുന്നു കൊലപാതകം എന്നാണ് ഹോസിലയുടെ ഭാര്യ കീർത്തി പറയുന്നത്.
വത്തിക്കാൻ : മരിച്ചുപോയ എല്ലാ വിശ്വസ്തരുടെയും അനുസ്മരണത്തോടനുബന്ധിച്ചു ആഞ്ചലസിൽ നടന്ന ചടങ്ങിൽ , ലിയോ പതിനാലാമൻ പാപ്പ പുനരുത്ഥാന പ്രത്യാശയെയും മരിച്ചുപോയവരെ ഓർക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു . ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, സഭ എല്ലാ വിശുദ്ധരുടെയും തിരുനാളും മരിച്ചുപോയ എല്ലാ വിശ്വസ്തരുടെയും അനുസ്മരണവും ആഘോഷിക്കുന്ന നവംബറിന്റെ ആദ്യ ദിവസങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പ സംസാരിച്ചു. ഈ ദിവസങ്ങളിൽ, “ക്രൂശിക്കപ്പെട്ട യേശുവിന്റെ മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം നമ്മുടെ ഓരോരുത്തരുടെയും വിധിയിലേക്ക് വെളിച്ചം വീശുന്നു” എന്ന് അദ്ദേഹം പറഞ്ഞു. യോഹന്നാന്റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട്, അദ്ദേഹം യേശുവിന്റെ വാക്കുകൾ ഓർമ്മിച്ചു: “എന്നെ അയച്ചവന്റെ ഇഷ്ടം ഇതാണ്, അവൻ എനിക്ക് തന്നതിൽ ഒന്നും ഞാൻ നഷ്ടപ്പെടുത്തരുത്, മറിച്ച് അവസാന ദിവസം അതിനെ ഉയിർപ്പിക്കണം.” ഈ ഭാഗത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, “ദൈവത്തിന്റെ ആശങ്കകളുടെ കേന്ദ്രബിന്ദു വ്യക്തമാണ്” എന്ന് മാർപ്പാപ്പ എടുത്തുപറഞ്ഞു, അതായത്, “ആരും എന്നെന്നേക്കുമായി നശിക്കരുത് എന്നും എല്ലാവർക്കും അവരുടേതായ…
തിരുവനന്തപുരം: വര്‍ക്കലയില്‍ വച്ചു ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ട്രാക്കിലേക്ക് വീണു പരിക്കേറ്റ പെൺകുട്ടി ഐസിയുവില്‍ തുടരുന്നു. തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി (19)യാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് . ആന്തരികരക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് തെറിപ്പിച്ചത് . പ്രതി സുരേഷ് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു . പനച്ചിമൂട് സ്വദേശി സുരേഷ് പെയിന്റ് തൊഴിലാളിയാണ്. പ്രതി കുറ്റം സമ്മതിച്ച് . ട്രെയിനിന്റെ വാതിലിന്റെ അടുത്ത് നിന്നും പെൺകുട്ടികൾ മാറാത്തത് പ്രകോപിപ്പിച്ചെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചു. സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു . എസ്ഐടി. എസ്.പി. ശശിധരനാണ് എൻ. വാസുവിന്റെ മൊഴിയെടുത്തത്. വാസുവിന്റെ പിഎ ആയിരുന്ന സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് വാസുവിനെ എസ്ഐടി ചോദ്യം ചെയ്തത്. എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം .അതേസമയം ,കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്നുണ്ടാകും . റിമാൻഡിൽ ഉള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയെ സമീപിക്കും. പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നറിയുന്നു .
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയ്ക്കു വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
കത്തോലിക്കര്‍ മതപരിവര്‍ത്തനം നടത്താറില്ലെന്നും അറിവാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
1983ൽ കപിലിന്റെ ചെകുത്താന്മാർ നേടി എടുത്തത് പോലൊരു ജയം. ചരിത്രത്തിലേക്ക് സുവർണ ലിപികളാൽ എഴുതിചേർക്കപ്പെട്ട ജയമാണ് രാജ്യത്തെ ത്രിസിപ്പിച്ചുകൊണ്ട് ഇന്ത്യൻ വനിത ടീം നേടിയെടുത്തിരിക്കുന്നത്.
ന്യൂമാനെ വേദപാരംഗതരുടെ പട്ടികയിൽ ചേർക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, വിശുദ്ധ തോമസ് അക്വിനാസിനൊപ്പം അദ്ദേഹത്തെ വിദ്യാഭ്യാസമേഖലയിലുള്ളവരുടെ സഹമദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു.
പൂന രൂപതയുടെ പുതിയ ബിഷപ്പായി 65 കാരനായ ഫാ. സൈമൺ അൽമേഡയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
കവർ സ്റ്റോറി / സിബി ജോയ് ഒരു നൂറ്റാണ്ട് മുമ്പ് തെളിഞ്ഞു വന്നൊരു ദീപം സ്ത്രീകളുടെ ആത്മബോധത്തിന്റെയും അറിവിന്റെയും പ്രകാശമായി പരിലസിക്കുന്നു. 1925-ല്‍, സ്ത്രീവിദ്യാഭ്യാസം സ്വപ്നമായി മാത്രം കണക്കാക്കിയിരുന്ന കാലഘട്ടത്തില്‍, ചില ധീരമായ തീരുമാനത്തോടെ സിഎസ്എസ്ടി സന്ന്യാസിനികള്‍ കൊച്ചിയുടെ ഹൃദയത്തില്‍ ആ വെളിച്ചം തെളിച്ചു. അതാണ് എറണാകുളം സെന്റ് തെരേസാസ് കോളജ്. പഴമയുടേയും പാരമ്പര്യത്തിന്റേയും ഗാഥകള്‍ ഒരുപാടുണ്ടെങ്കിലും, ഈ കലാലയം ഇപ്പോഴും ഓരോ തലമുറയെയും പുതുമയിലേക്കും ശക്തിയിലേക്കും വളര്‍ത്തിയെടുക്കുകയാണ്. പുസ്തകങ്ങളിലൂടെ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ പാഠങ്ങളിലൂടെയും സ്ത്രീകള്‍ക്ക് ചിറകുകള്‍ കൊടുത്ത ഈ സ്ഥാപനത്തിന്റെ കഥ, അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും അതുല്യമായ യാത്രയാണ്. നൂറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ നിമിഷത്തില്‍ സെന്റ് തെരേസാസ് വെറുമൊരു കലാലയമല്ല, അത് ഒരു പ്രചോദനമാണ്, ഒരു പാരമ്പര്യമാണ്, സ്ത്രീശക്തിയുടെ അനന്തഗാനമാണ് എന്ന് സമൂഹവും ഏറ്റുപറയുന്നു. പ്രകാശത്തിന്റെ ആരംഭം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടതില്ലെന്ന ധാരണ സമൂഹത്തിന്റെ സിരകളില്‍ രൂഡമൂലമായിരുന്ന കിടന്നിരുന്ന കാലത്ത്, ചില ദിവ്യഹൃദയങ്ങള്‍ ധൈര്യമായി മുന്നോട്ട് വന്നു. 1925-ല്‍,…
Subscribe to Updates
Get the latest creative news from FooBar about art, design and business.
