Author: admin

കൊച്ചി :ലോക പക്ഷാഘാത ദിനം എറണാകുളം ലൂർദ് ആശുപത്രിയും പോലീസ് ഡിപ്പാർട്ട്മെൻ്റ് എറണാകുളം റേഞ്ചും സംയുക്തമായി ആചരിച്ചു. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എറണാകുളം റേഞ്ച് ഡോ: എസ്. സതീഷ് ബിനോ ഐ.പി.എസ് പക്ഷാഘാത ദിനാചരണവും സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് പാക്കേജും ഉദ്ഘാടനം ചെയ്തു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് ലോക പക്ഷാഘാത ദിനത്തിൻ്റെ ഈ വർഷത്തെ വിഷയമായ ‘ഓരോ നിമിഷവും എണ്ണപ്പെട്ടതാണ്’ എന്നതിനെ ആസ്പദമാക്കി ന്യൂറോളജി വിഭാഗം ഡോക്ടർമാരായ ഡോ: ബോബി വർക്കി,ഡോ.കെവിൻ റെജി,ഡോ. വിനീത് കെ. കെ,ഡോ.ആകർഷ്. ജെ എന്നിവർ ക്ലാസുകൾ നയിച്ചു. പോലീസുകാർക്ക് കുറഞ്ഞ നിരക്കിൽ ലൂർദ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്ന പ്രിവിലജ് കാർഡ് ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര DIG ഡോ. സതീഷ് ബിനോ IPS ന് നല്കി ഉദ്ഘാടനം ചെയ്തു. പക്ഷാഘാത ദിനാചരണത്തിൻ്റെ ഭാഗമായി പോലീസ് സേനാംഗങ്ങൾക്കായി ലൂർദാശുപത്രി വിഭാവ…

Read More

എഡിറ്റോറിയൽ / ജെക്കോബി കേരളം ഭരിക്കുന്ന ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ സിപിഐയെ മാത്രമല്ല, മന്ത്രിസഭയെയും സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയും കേരളത്തിലെ ജനങ്ങളെയും ഇരുട്ടില്‍ നിര്‍ത്തിയാണ്പിഎംശ്രീ എന്ന ചുരുക്കപ്പേരുള്ള പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ എന്ന കേന്ദ്ര വിദ്യാഭ്യാസ മോഡല്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് എന്ന വെളിപ്പെടുത്തല്‍ കേരളരാഷ് ട്രീയത്തെ പ്രകമ്പനംകൊള്ളിച്ചു. ഇടതുപക്ഷവും കേരള സര്‍ക്കാരും രാഷ് ട്രീയമായും പ്രത്യയശാസ്ത്രപരമായും അതിശക്തമായി എതിര്‍ത്തുകൊണ്ടിരുന്ന മോദി സര്‍ക്കാരിന്റെ 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) അംഗീകരിക്കുന്നതിന്റെ പ്രത്യക്ഷ പ്രമാണമാണ് ആ ധാരണാപത്രം. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, സംസ്ഥാനത്ത് പാര്‍ട്ടിയിലോ ഭരണമുന്നണിയിലോ പോലും ഒരു കൂടിയാലോചനയുമില്ലാതെ, തിടുക്കത്തില്‍ പിഎംശ്രീ ഉടമ്പടി ഒപ്പുവച്ചതിനു പിന്നിലെ നയപരമായ മലക്കംമറിച്ചിലിന്റെ ആഘാതത്തെക്കാള്‍ ആശങ്കാജനകമാണ് അതിലേക്കു നയിച്ച ബിജെപിയുമായുള്ള നിഗൂഢ ധാരണയിലെ രാഷ് ട്രീയ വഞ്ചന എന്ന് ഭരണപക്ഷത്തുള്ളവര്‍ തന്നെ വിളിച്ചുപറയുകയായിരുന്നു. ഇന്ത്യയുടെ…

Read More

വത്തിക്കാൻ: ബുധനാഴ്ചത്തെ പൊതു സദസ്സിൽ നടത്തിയ തന്റെ മതബോധന പ്രഭാഷണത്തിൽ, ലിയോ പതിനാലാമൻ പാപ്പാ ജൂത-കത്തോലിക്ക ബന്ധങ്ങളുടെ പ്രാധാന്യം പ്രഖ്യാപിച്ചു . രാഷ്ട്രീയത്തിന്റെ സ്വാധീനത്തിനെതിരെ മുന്നറിയിപ്പ് നൽകി, മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് മതങ്ങൾക്ക് എങ്ങനെ സഹകരിക്കാമെന്ന് വ്യക്തമാക്കി. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്ത്യൻ ഇതര മതങ്ങളുമായുള്ള സഭയുടെ ബന്ധത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘നോസ്ട്ര എറ്റേറ്റ്’ കഴിഞ്ഞ് അറുപത് വർഷം തികയുന്ന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . “എന്റെ മുൻഗാമികളെല്ലാം വ്യക്തമായ വാക്കുകളിലൂടെ സെമിറ്റിക് വിരുദ്ധതയെ അപലപിച്ചിട്ടുണ്ട്.” ഒക്ടോബർ 29 ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ സംസാരിച്ച അദ്ദേഹം, “സഭ സെമിറ്റിക് വിരുദ്ധതയെ സഹിക്കുന്നില്ലെന്നും സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ അതിനെതിരെ പോരാടുമെന്നും ഞാൻ സ്ഥിരീകരിക്കുന്നു” എന്ന് വ്യക്തമാക്കി . മതാന്തര സംവാദത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വിവിധ വിശ്വാസങ്ങൾക്ക് പൊതുനന്മയ്ക്കായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പാപ്പാ വിശദീകരിച്ചു, ജൂത-കത്തോലിക് ബന്ധങ്ങളുടെ പ്രാധാന്യം ആവർത്തിച്ചു.”‘നോസ്ട്ര ഏറ്റേറ്റ്’ മുതലുള്ള അറുപത് വർഷത്തിനിടയിൽ തെറ്റിദ്ധാരണകളും ബുദ്ധിമുട്ടുകളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട് എന്നത്…

Read More

കണ്ണൂർ: ബക്കളം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ബി ആർ ജെ അസ്സോയിയേറ്റ്സ് LLP, പരിയാരം മെഡിക്കൽകോളേജിനു എതിർഭാഗത്തുള്ള കോൾപിംഗ് ബിൽഡിങ്ങിൽ ബി ആർ ജെ ഇവെന്റ്സ് എന്ന ഒരു പുതിയ സേവനമേഖല കൂടി ആരംഭിച്ചു . ട്രാവൽ & ടൂറിസവുമായി ബന്ധപ്പെട്ട് എല്ലാവിധ ടിക്കററ് ബുക്കിംഗ്, തീർത്ഥയാത്ര, ടൂർ പക്കേജുകൾ, പാർസൽ സർവീസ്, ജനസേവന സൗകര്യങ്ങൾ തുടങ്ങിയവയോടൊപ്പം, മൃതസംസ്കാരത്തിന് കൊണ്ടുപോകുവാനുള്ള ആംബുലൻസ്, മൃതസംസ്കാര പെട്ടികൾ, മൊബൈൽ മോർച്ചറികൾ എന്നിവയും ലഭ്യമാക്കുന്നു. ഈ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കയ്റോസ് ഡയറക്‌ടർ ഫാ. ജോർജ്ജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ, കണ്ണൂർ രൂപതാ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി നിർവഹിച്ചു. ചടങ്ങിൽ, ഫൊറോന വികാരിമാർ, വിവിധ ഇടവകകളിലെ വികാരിമാർ, കയ്റോസ് സ്റ്റാഫ് അംഗങ്ങൾ, സാമൂഹ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കർ എന്നിവർ പങ്കെടുത്തു.

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മീൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ .കുട്ടികൾ അടക്കം 35 പേർ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലായി . ഇവിടെയുള്ള വിവിധ മാർക്കറ്റുകളിൽ നിന്നും മീൻ വാങ്ങി കഴിച്ചവർക്കാണ് വിഷബാധയേറ്റത്.ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Read More

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്രപരിഷ്‌കകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകവെ നടപടിയെ നിയമ പരമായി നേരിടാൻ ഒരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആർ നടപടികളും സമാന്തരമായി നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാർട്ടികളുടെ തീരുമാനം. ബുധനാഴ്ച ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ബിജെപി ഒഴികെ മറ്റ് പ്രതിനിധികളെല്ലാം എസ്.ഐ.ആർ നടപടികൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയതോടെയാണ് വിഷയം കോടതിയിലേക്ക് നീങ്ങുന്നത്.സിപിഎം പ്രതിനിധി എംവി ജയരാജൻ ഇന്നലെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ സിപിഎം കക്ഷി ചേർന്നിട്ടുണ്ടെന്നും കേരളത്തിലെ സാഹചര്യം കോടതിയെ അറിയിക്കും എന്നുമായിരുന്നു എം വി ജയരാജന്റെ പ്രതികരണം. പുതുക്കിയ വോട്ടർ പട്ടിക പ്രകാരമാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നിലപാട് എടുത്തത്. തിയതി മാറ്റാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശവും അദ്ദേഹം വ്യക്തമാക്കി. എം.വി ജയരാജന് പുറമെ സണ്ണി ജോസഫ്…

Read More

കളമശ്ശേരി:സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആറു പതിറ്റാണ്ട് പിന്നിട്ട് കളമശ്ശേരി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. വരാപ്പുഴ അതിരൂപതയുടെ കീഴില്‍ 1965 ലാണ് ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭം കുറിക്കുന്നത്. രാജ്യത്തെ തന്നെ മികവുറ്റ സാങ്കേതിക വിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുള്ള ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പുതിയ സാധ്യതകള്‍ കൊണ്ടുവന്നിട്ടുള്ള സ്ഥാപനം കൂടിയാണ്. പഠിച്ചാല്‍ ജോലി ഉറപ്പ് എന്നതാണ് ലിറ്റില്‍ ഫ്‌ളവര്‍ മുന്നോട്ടുവയ്ക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങള്‍ അതിന്റെ തെളിമ ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ തങ്ങളുടെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും, അതിനാവശ്യമായ പഠനോപകരണങ്ങള്‍ സ്വായത്തമാക്കി, ലോകത്തെമ്പാടുമുള്ള തൊഴില്‍ സംരഭങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് ആരെയാണോ അത് തിരിച്ചറിഞ്ഞ് വൈദഗ്ദമുള്ളവരെ രൂപപ്പെടുത്തി നല്‍കുകയും ചെയ്യുന്നുവെന്നതാണ് ലിറ്റില്‍ ഫ്‌ളവറിനെ വേറിട്ടു നിര്‍ത്തുന്നത്. രാജ്യത്തെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ഐഐടിയുമായി ചേര്‍ന്നുള്ള കോഴ്‌സുകള്‍ വരെ ആരംഭിക്കാനായതും ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജയവഴിയിലെ തിളക്കങ്ങളാണ്. റോബോട്ടിക് വെല്‍ഡിംഗ് മുതല്‍ പുതിയകാലത്ത് കൂടുതല്‍ തൊഴില്‍…

Read More

ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തി.

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ഒരാൾ കൂ​ടി മരിച്ചു വീ​ട്ട​മ്മ​യായ ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ സ്വ​ദേ​ശി വ​സ​ന്ത (77)യാ​ണ് മ​രി​ച്ച​ത്. ഒ​രു​മാ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ത്തു ദി​വ​സം മു​ൻ​പാ​ണ് വ​സ​ന്ത​യ്ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 31 ആ​യി.

Read More

ക​രാ​ർ ലം​ഘ​ന​മു​ണ്ടാ​യാ​ൽ ശ​ക്‌​ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം ടെ​ൽ അ​വീ​വ്: ഗാ​സ​യി​ൽ കനത്ത ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ഹ​മാ​സ് ക​രാ​ർ ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാണിത് . ചൊ​വ്വാ​ഴ്‌​ച ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 46 കു​ട്ടി​ക​ളും 20 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 104 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​രാ​ർ പാ​ലി​ക്കാ​ൻ‌ പ്ര​തി​ജ്‌​ഞാ​ബ​ദ്ധ​മാ​ണെ​ന്നും ക​രാ​ർ ലം​ഘ​ന​മു​ണ്ടാ​യാ​ൽ ശ​ക്‌​ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം വ്യ​ക്‌​ത​മാ​ക്കി.ഹ​മാ​സി​ൻറെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഗാ​സ​യി​ൽ ശ​ക്‌​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഹ​മാ​സ് തി​രി​കെ ന​ൽ​കി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ര​ണ്ട് വ​ർ​ഷം മു​മ്പ് മ​രി​ച്ച ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളാ​ണെ​ന്നും നെ​ത​ന്യാ​ഹു ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​സ്ര​യേ​ൽ ക​രാ​ർ ലം​ഘി​ക്കു​ക​യാ​ണെ​ന്നു ഹ​മാ​സും ആ​രോ​പി​ച്ചു . ആ​ക്ര​മ​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹം കൈ​മാ​റു​ന്ന​തു വൈ​കു​മെ​ന്നും ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടുണ്ട് . അ​തേ​സ​മ​യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​പ​ക​ട​ത്തി​ല​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ൻറ് ഡോ​ണ​ൾ​ഡ് ട്രം​പ് സംഭവത്തിൽ പ്ര​തി​ക​രി​ച്ചു.

Read More