- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമേകി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. അമ്മ ഇന്ത്യൻ സംവിധായിക മീരാ നായരാണ്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം വിജയിച്ചത് . ന്യൂയോര്‍ക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.
ആലപ്പുഴ: ആലപ്പുഴ രൂപത ജൂബിലി 2025 അല്മായ നേതൃസംഗമം നടത്തി.രാഷ്ട്രീയ, സാമുഹിക, മേഖലകളിൽ രൂപതയിലെ നേതാക്കൾ പ്രശംസനീയമായ സാന്നിധ്യമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സമുദായത്തിലെ യുവാക്കൾക്കും വനിതകൾക്കും മറ്റ് നേതാക്കൾക്കും അർഹമായ സ്ഥാനം ലഭിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക, സമുദായ സംഘടനകളിലെ രൂപതാ നേതൃത്വത്തിന്റെ രൂപതാതല സംഗമമാണ് നടത്തപ്പെട്ടത്. രാവിലെ നടന്ന ഉദ്ഘാടനസമ്മേളനം രൂപതാ വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. റവ. ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, ലിജു ജേക്കബ്, എലിസബത്ത് അസ്സീസി എന്നിവർ നേതൃത്വപരമായ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. സമാപനസമ്മേളനം അഭിവന്ദ്യ രൂപതാ മെത്രാൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആത്മാവിന്റെയും പ്രകൃതിയുടെയും സംരക്ഷകരാകാൻ പ്രതിജ്ഞാബദ്ധരാകാൻ ബിഷപ്പ് ആഹ്വാനം ചെയ്തു. രൂപതയുടെയും പൊതുസമൂഹത്തിന്റെയും നിസ്തുലമായ വളർച്ചയ്ക്ക് നിലകൊള്ളുന്ന അല്മായ സംഘടനകളേയും പ്രതിനിധികളേയും അഭിനന്ദിക്കുകയും അർഹമായ പ്രാതിനിധ്യം ലഭിക്കട്ടെയെന്നു ആശംസിച്ചു. ഫാ. ജോർജ്ജ് ഇരട്ടപുളിക്കൽ, അനിൽ ആന്റണി, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ജോസ് ആന്റണി, പുഷ്പരാജ്, സോഫി രാജു, സന്തോഷ്…
കേരള സഭയിലെ ആദ്യ സന്ന്യാസിനി കൊച്ചി:കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. . മദർ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവിൽ സ്ഥാപിച്ച കർമലീത്ത നിഷ്പാദുക മൂന്നാം സഭ – (റ്റി.ഒ.സി.ഡി) ആണ് 1890 -ൽ റീത്തടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട്, കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്‌സ് (സി.റ്റി.സി), കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ (സി.എം.സി), എന്നീ രണ്ട് സന്ന്യാസിനി സഭകൾ രൂപം കൊണ്ടത്. മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകർമം 2025 നവംബർ എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ നടത്തും. അന്നേദിനം വൈകീട്ട് 4 -ന് ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്ന ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിനെയും മറ്റ് വിശിഷ്ടാതിഥികളേയും ബസിലിക്കാ അങ്കണത്തിൽ സ്വീകരിക്കും. 4.30…
157 വിശുദ്ധരുടെ വേഷമണിഞ്ഞ കുരിയച്ചിറ ഇടവകയിലെ കുട്ടികൾ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി.
തിരുസഭ മരിച്ചവരെ പ്രത്യേകം അനുസ്മരിക്കുന്ന ഈ നവംബർ മാസത്തിന്റെ തുടക്കത്തിൽ, കഴിഞ്ഞ വർഷം മരിച്ച കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്മാര്‍ അനുസ്മരിച്ച് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പണം നടന്നു.
ഹൈദരാബാദ്-ബീജാപൂര്‍ ഹൈവേയില്‍ ടിപ്പര്‍ ലോറിയും തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും കൂട്ടിയിടിച്ച് വന്‍ അപകടം. 10 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു
പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ 2025-ലെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിൽ താന്‍ ജയിലില്‍ വിശ്വാസം മുറുകെ പിടിച്ച് ഏറ്റെടുത്ത കാര്യങ്ങള്‍ വിശദീകരിച്ചു
55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയുംമികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു
മുംബൈ :അനില്‍ അംബാനിയുടെ 3,084 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി. 4൦ വസ്തുക്കളാണ് കണ്ടുകെട്ടിയത് .മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കള്‍ ഉൾപ്പടെയാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഒക്ടോബര്‍ 31-ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി എം എല്‍ എ) സെക്ഷന്‍ 5(1) പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ വരുമാനം കണ്ടെത്തുന്നതും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും തുടരുകയാണെന്ന് ഇ ഡി അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
