- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
കൊച്ചി:വരാപ്പുഴ അതിരൂപത പാലാരിവട്ടം സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകാംഗംഅഞ്ജു റാണി ജോർജ് ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പാലാരിവട്ടം നടുവിലവീട്ടിൽജോർജിന്റെ യും ജാൻസി യുടെയും മകളായ അഞ്ജുകോയമ്പത്തൂരിലെ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്.Cancer Biology യിൽ, ശരീരത്തിൽ iron കൂടുതൽ മൂലം ഉണ്ടാകുന്ന ലിവർ ക്യാൻസറിനെ പ്രതിരോധിക്കുവാൻ “തൊഴുകണി” എന്ന ചെടിയിൽ നിന്നും,സത്ത് എടുത്ത് എലികളിൽ പരീക്ഷണം നടത്തി വിജയിക്കുകയും, അതിനെപ്പറ്റിയുള്ള പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. ക്ലിനിക്കൽ ട്രയൽസിലും മറ്റ് എക്സ്പിരിമെന്റ്സ് നടത്തി,ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചാൽ ഈ പ്രോഡക്റ്റ് ഒരു മരുന്നായിട്ട് വിപണിയിൽ എത്തിക്കാം. ഇടവകവികാരി റവ.ഫാ. ജോജി കുത്തുകാട്ട്ഡോ.അഞ്ജു റാണി ജോർജിനുഇടവകയുടെ ഉപഹാരം സമ്മാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷാ ടൈം ടേബിൾ പുനക്രമീകരിച്ചു
കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ പുതിയ പ്രസിഡൻ്റായി റോയ് ഡി ക്കൂഞ്ഞയെ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.
കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ പുതിയ പ്രസിഡൻ്റായി റോയ് ഡി ക്കൂഞ്ഞയെ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. റോയ് പാളയത്തിലാണ് ജനറൽ സെക്രട്ടറി. എൻ .ജെ പൗലോസ് (ട്രഷറർ) ബാബു ആൻ്റണി,എം.എൻ. ജോസഫ്, ഡോ. സൈമൺ കൂമ്പയ്ൽ, ഫില്ലി കാനപ്പിള്ളി(വൈസ്പ്രസിഡൻ്റുമാർ) നിക്സൺ വേണാട്ട്,നവീൻ വർഗീസ്, ബിജു മുള്ളൂർ, റോസ് മാർട്ടിൻ(സെക്രട്ടറിമാർ)എന്നിവരെയുംജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.അടുത്ത മൂന്ന് വർഷത്തേക്കാണ്പുതിയ ഭാരവാഹികളുടെ കാലാവധി.എറണാകുളംആശീർഭവനിൽ ചേർന്ന ജനറൽ കൗൺസിലിൻ്റെ സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം വരാപ്പുഴ വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ച ജനറൽ കൗൺസിൽ യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അവതരിപ്പിച്ചു. വാർഷിക കണക്ക് ട്രഷറർ എൻ.ജെ പൗലോസും,ആഡിറ്റർ പി.പി.ജോസഫ് ആഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സിടിസി സുപ്പീരിയർ ജനറൽ മദർ ഷാഹില സിടിസി, കെആർഎൽസി സി…
സിനിമ / പ്രൊഫ.ഷാജി ജോസഫ് ടര്‍ക്കിഷ് സംവിധായകനായ കാന്‍ ഉല്‍ക്കെ ഒരുക്കിയ അയ്‌ല: ദി ഡോട്ടര്‍ ഓഫ് വാര്‍ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി നിര്‍മ്മിച്ച, അത്യന്തം ഹൃദയഭേദകമായ ഒരു സിനിമയാണ്. 1950-കളിലെ കൊറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഒരു ടര്‍ക്കിഷ് സൈനികനും അനാഥയായ ഒരു കൊറിയന്‍ പെണ്‍കുട്ടിയും തമ്മിലുള്ള അസാധാരണമായ ബന്ധമാണ് 2017-ല്‍ പുറത്തിറങ്ങിയ ഇതിന്റെ ഹൃദയം. ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥന പ്രകാരം ദക്ഷിണ കൊറിയയെ സഹായിക്കാന്‍ ടര്‍ക്കി അയക്കുന്ന ബ്രിഗേഡിലെ ഒരു സൈനികനാണ് സെര്‍ജന്റ് ‘സുലൈമാന്‍ ദില്‍ബിര്‍ലിഗി’. തണുത്തുറഞ്ഞ ഒരു രാത്രിയില്‍ യുദ്ധമുഖത്ത് വെച്ച് സുലൈമാന്‍ ഭയാനകമായ ഒരു കാഴ്ച കാണുന്നു – മരിച്ചവരുടെ ശരീരങ്ങള്‍ക്കിടയില്‍, ഒരു കൊച്ചുകുട്ടി തനിച്ചിരിക്കുന്നു. മാതാപിതാക്കളെ യുദ്ധത്തില്‍ നഷ്ടപ്പെട്ട ഭയം കാരണം സംസാരം നിലച്ചുപോയഅഞ്ച് വയസ്സുകാരിയായ ആ പെണ്‍കുട്ടിയെ സുലൈമാന്‍ തന്റെ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. അവളെ എവിടെ ഏല്‍പ്പിക്കണമെന്ന് അറിയാത്തതിനാല്‍ താല്‍ക്കാലികമായി സ്വന്തം മകളെപ്പോലെ സംരക്ഷിക്കാന്‍ തീരുമാനിക്കുന്നു.അമാവാസി രാത്രിയില്‍ ചന്ദ്രവെളിച്ചത്തില്‍ അവളെ കണ്ടെത്തിയതുകൊണ്ട്, സുലൈമാന്‍ അവള്‍ക്ക് ടര്‍ക്കിഷ്ഭാഷയില്‍…
തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിലെ 2000 – 2005 കാലയളവിലെ കെസിവൈഎം പ്രവർത്തകർ ഒരുമിച്ചുകൂടി. 2004 കൊടിമര നിർമ്മാണത്തിന്റെ ഇരുപത്തിയൊന്നാം വർഷം കൂടെയാണ് ഇത്.
പഠനശിബിരം പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
KRLCC ദുബായിയുടെ ആഭിമുഖ്യത്തിൽ നവംബർ 23-ന് “LATIN DAY 2025” ആചരിക്കുന്നു
എറണാകുളം പ്രസ്‌ക്ലബും ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി നൽകുനൻ പ്രിവിലേജ് കാർഡ് വിതരണം ടി ജെ വിനോദ് എം എൽ എയുടെ സാന്നിധ്യത്തിൽ ഐ എം എ കൊച്ചിൻ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ നിർവഹിക്കുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി ഷജിൽകുമാർ, ഹുസ്സൈൻ കൊടിഞ്ഞി, ഐ ഫൗണ്ടേഷൻ മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ മുരളി, ഡോ.ഉമേഷ് കൃഷ്ണ, ഐ ഫൗണ്ടേഷൻ റീജിയണൽ മാനേജർ എയ്‌ജോ ജോസഫ് തുടങ്ങിയവർ സമീപം.
ധാക്ക: ബംഗ്ളാദേശിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്‌ക്ക് എതിരെ അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വിധി വരാനിരിക്കെ രാജ്യത്തെ സ്ഥിതി സംഘർഷഭരിതം. ഇന്നലെ രാത്രി വൈകിയും രാജ്യത്ത് വിവിധയിടങ്ങളിൽ ബോംബ് സ്‌ഫോടനങ്ങളുണ്ടായി. ക്രൂഡ് ബോംബുകളാണ് പൊട്ടിയതെന്നാണ് റിപ്പോർട്ട് . ധാക്ക ബസാറി സ്‌ഫോടനം ഉണ്ടായി .കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന വിദ്യാർത്ഥി കലാപവും തുടർന്നുണ്ടായ സൈനിക നടപടികളിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ ഷെയ്‌ഖ് ഹസീനയെ വധശിക്ഷയ്‌ക്ക് വിധിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ . ജൂലായ് മാസത്തിലുണ്ടായ കലാപത്തിന് പിന്നാലെ ഇന്ത്യയിലെത്തിയ ഹസീന ഇപ്പോഴും ഇവിടെ തുടരുകയാണ്. ഹസീനയ്‌ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഹസീന തന്റെ പാർട്ടിയായ അവാമി ലീഗിന്റെ ഫേസ്‌ബുക്ക് പേജിലിട്ട ഓഡിയോ സന്ദേശത്തിൽ സർക്കാരിനെതിരായ പാർട്ടിയുടെ പോരാട്ടം തുടരാൻ ആഹ്വാനം ചെയ്‌തു. വിധിപ്രസ്‌താവനയ്‌ക്ക് മുന്നോടിയായി ഇന്ന് രാജ്യത്താകെ ബന്ദിന് അവാമി ലീഗ് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
