- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
വത്തിക്കാൻ: നവംബർ 16-ന് ലോക ദരിദ്രദിനം ആഘോഷിക്കുമ്പോൾ, ദരിദ്രരുടെ ജൂബിലി ആഘോഷവേളയിൽ, ഇന്നത്തെ ലോകത്തിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സഹിഷ്ണുതയും സാക്ഷ്യവും തിരിച്ചറിയാൻ വിശ്വാസികളെ പ്രേരിപ്പിച്ച് ലിയോ പാപ്പാ . “ലോകത്തെ രക്ഷിക്കുന്ന സത്യത്തിനും, ജനങ്ങളെ അടിച്ചമർത്തലിൽ നിന്ന് മോചിപ്പിക്കുന്ന നീതിക്കും, എല്ലാവർക്കും സമാധാനത്തിലേക്കുള്ള വഴി കാണിക്കുന്ന പ്രത്യാശയ്ക്കും സാക്ഷ്യം വഹിക്കുക” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു . ദശലക്ഷക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന സംഘർഷങ്ങൾ, ദുരന്തങ്ങൾ, പീഡനങ്ങൾ എന്നിവ സമൂഹം ഇപ്പോഴും നേരിടുമ്പോൾ യേശുവിന്റെ സന്ദേശം പ്രത്യേകിച്ചും പ്രസക്തമാണെന്ന് ലിയോ പാപ്പാ അഭിപ്രായപ്പെട്ടു. അക്രമത്തിന്റെയും അസ്ഥിരതയുടെയും ദൈനംദിന വാർത്തകൾ അദ്ദേഹം ചൂണ്ടിക്കാട്ടി . പക്ഷേ യേശുവിന്റെ വാക്കുകൾ ഉറപ്പ് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “സമയം ഇരുട്ടാകുന്തോറും വിശ്വാസം സൂര്യനെപ്പോലെ പ്രകാശിക്കും,” ലോകാവസാനത്തെ അടയാളപ്പെടുത്തുന്ന പ്രക്ഷോഭങ്ങളെ ഭയപ്പെടരുതെന്ന് വിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യദിനത്തിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിൽ കേരളം. ബാബ അപരാജിത്, അഭിജിത് പ്രവീൺ എന്നിവരുടെ അർധസെഞ്ചുറികളാണ് കേരളത്തിനെ രക്ഷപ്പെടുത്തിയത്. അഭിഷേക് ജെ നായർ, അഭിജിത് പ്രവീൺ, ശ്രീഹരി എസ് നായർ എന്നിവർ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം. കേരളത്തിനായി അഭിഷേക് ജെ നായരും രോഹൻ കുന്നുമ്മലും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായിരുന്നു . കുമാർ കാർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് താരത്തെ മടക്കിയത്.രണ്ടാം വിക്കറ്റിൽ അഭിഷേകും അങ്കിത് ശർമ്മയും ചേർന്ന് 54 റൺസ് നേടി . എന്നാൽ 20 റൺസെടുത്ത അങ്കിത് ശർമ്മയെ എൽബിഡബ്ല്യൂവിൽ കുടുക്കി സരൻശ് ജെയിൻ കൂട്ടുകെട്ടിന് അവസാനമിട്ടു. പിന്നാലെ തുടരെ വിക്കറ്റുകൾ വീണതാണ് കേരളത്തിന് തിരിച്ചടിയായത് .സച്ചിൻ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി.അഭിഷേകിനെയും മുഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മൊഹമ്മദ് അർഷദ് ഖാനും പുറത്താക്കിയതോടെ…
പാറ്റ്ന: ബിഹാറിൽ വീണ്ടും നിതീഷ് കുമാർ .ജെഡി-യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തുനടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രമുഖഎൻഡിഎ നേതാക്കൾ സംബന്ധിക്കും. പത്താം തവണയാണ് മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുന്നത് . മഹാസഖ്യത്തിന് 35 സീറ്റുകളിൽ ഒതുക്കി വൻ വിജയം നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ബിഹാറിൽ വീണ്ടും അധികാരത്തിലേറ്ന്നത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്.
മക്ക : മക്കയില്‍ നിന്ന് മദീനയിലേയ്ക്കു പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അപകടം . 35ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പ്രാഥമിക വിവരം.. ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ ബസ്സിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചതായാണ് അറിയുന്നത് . ബസില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. മദീനയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മുഹറഹാത്തിൽ ഇന്നലെ രാത്രി 11.15നാണ് സംഭവം. ഹൈദരാബാദില്‍ നിന്നെത്തിയ തീര്‍ഥാടകറായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത് . പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി .തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങള്‍. തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്ന ഉംറ സര്‍വ്വീസ് കമ്പനി പ്രതിനിധികളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നു. ലാലുവിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു
ചെങ്കോട്ടയിൽ ഉപയോഗിച്ചത് ‘മദർ ഓഫ് സാത്താൻ എന്ന മാരക സ്ഫോടക വസ്തു എന്ന് സംശയം
സിനിമ വെറുമൊരു വിനോദത്തിനുള്ള കലയല്ലയെന്നും, മനുഷ്യന്റെ ആത്മീയസാഹസികതയുമായി അനുസ്യൂതം അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.
ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ നാമത്തിൽ പാലിയേറ്റിവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു.
വിയറ്റ്നാമിലെ കിയൻ ഗിയാങ് പ്രവിശ്യയിലെ റാച്ച് ഗിയായിലെ ചു വാൻ ആൻ: ഒരു ദിവസവും മുടങ്ങാതെ പള്ളിയിൽ പോകുന്ന കടുത്ത കത്തോലിക്കാ വിശ്വാസിയാണ് ലൂയീസ്. ഒരു കത്തോലിക്കാ വൈദികനാകണമെന്നാണ് ട്രൂക്ക് ലാമിന്റെ ഇപ്പോഴത്തെ ആഗ്രഹം.
പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ചിനാണ് മണ്ഡല മകര വിളക്ക് തീർഥാടനത്തിനായി നട തുറക്കുക. പുതിയ മേൽശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എംജി മനുവും നാളെ ചുമതലയേൽക്കും. ഇന്ന് ചുമതലയേൽക്കുന്ന നിയുക്ത ദേവസ്വം പ്രസിഡൻറ് ജെ.ജയകുമാർ ഐഎഎസും നാളെ സന്നിധാനത്തെത്തും. മകര വിളക്ക് മഹോത്സവത്തിൻറെ ഭാഗമായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു . ദിവസവും 90,000 പേർക്കാണ് പ്രവേശനം.ശബരിമല സ്വർണ കൊള്ള കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ചോദ്യം ചെയ്യാൻ ഹാജരായില്ലെങ്കിൽ കസ്റ്റഡിയിൽലെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാർ ആവശ്യപ്പെട്ട സമയ പരിധി അവസാനിച്ച സാഹചര്യത്തിൽ നോട്ടിസ് അയക്കും . സ്വർണ കൊള്ള കേസ് അന്വേഷിക്കാൻ എഫ്‌ഐആർ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട് . സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. കേസിൽ പ്രഥമ ദൃഷ്‌ടിയിൽ കള്ളപ്പണം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
