- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി
Author: admin
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ആറാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തിങ്കളാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. NIDS പ്രോജക്ട് ഓഫീസർ മൈക്കിൾ അധ്യക്ഷത വഹിച്ച യോഗം NIDS കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ബിജു സി.സി., NIDS പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, സാഫല്യം അസോസിയേഷൻ പ്രസിഡൻ്റ് തങ്കമണി , പ്ലെയിസ് മെൻ്റ് ഓഫീസർ ജെറിൻ, അഞ്ചനടീച്ചർ പ്രോഗ്രാം കോ ഓഡിനേറ്റർ ജയരാജ്, എന്നിവർ സംസാരിച്ചു. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . CBR കോ-ഓഡിനേറ്റർ ശശികുമാർ, സോനടീച്ചർ, മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു .
സിനിമ / പ്രഫ. ഷാജി ജോസഫ് ക്രിസ്റ്റ്യന്‍ ഡൂഗ്വേ യുടെ സംവിധാനത്തില്‍ ഇറങ്ങിയ ‘എ ബാഗ് ഓഫ് മാര്‍ബ്ള്‍സ് ‘ ഒരു ഹൃദയ സ്പര്‍ശിയായ ചരിത്ര സിനിമയാണ്. പ്രശസ്ത ഫ്രഞ്ച് എഴു ത്തുകാരനായ ജോസഫ് ജോഫോയുടെ 1973ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കി യാണ് ഈ ചലച്ചിത്രം നിര്‍മ്മി ച്ചിരിക്കുന്നത്. ഹോളോകോസ്റ്റിന്റെ ഭീമമായ ദുരന്തത്തെ രണ്ട് കുട്ടികളുടെ ദൈനംദിന ലോക ത്തിലൂടെ അവതരിപ്പിക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാന്‍സിലെ നാസി അധിനിവേശത്തിനിടയില്‍ അതിജീവനത്തി നായി പോരാടിയ രണ്ട് ബാല്യ ങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥയാണിത്, വലിയ രീതിയിലു ള്ള യുദ്ധ രേഖാചിത്രമല്ല ഇത്; കുട്ടികളുടെ അനുഭവങ്ങളെ കേന്ദ്രീകരിച്ച് മനുഷ്യത്വത്തിന്റെ ആന്തരികതയെ കണ്ടെത്തുന്ന ഒരു വികാരഭരിതമായ യാത്രയാണ് നിരവധി ലോക ചലച്ചിത്ര മേളകളില്‍ പ്രശംസ നേടുകയും പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുകയും ചെയ്ത ഈ ചിത്രം. രണ്ടാം ലോകമഹായുദ്ധത്തിന്റെ (1939-1945) പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 1941-ലെ അധീന പാരിസ് നഗരം, അ ഡോള്‍ഫ് ഹിറ്റ്‌ലറിന്റെ…
പക്ഷം / ഫാ. സേവ്യര്‍ കുടിയാംശ്ശേരി പി.എം.ശ്രി പദ്ധതി തത്കാലം കേരളത്തില്‍ നടപ്പാക്കുന്നില്ല എന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുകയാണ്. കൂടാതെ ഈ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനെ തടഞ്ഞിരിക്കുകയുമാണ് സിപിഎം പോളിറ്റ് ബ്യൂറോ. മിക്കവാറും ബാക്കിയെല്ലാ സംസ്ഥാനങ്ങളും അതു നടപ്പാക്കുമ്പോള്‍ കേരളം മാത്രം അതില്‍നിന്ന് എന്തിനു മറിനില്‍ക്കണം? പി.എം. ശ്രീയില്‍നിന്നു പിന്മാറിയിട്ടില്ലെന്നും മാറ്റിവച്ചിട്ടേയുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും തത്വത്തില്‍ വേണ്ടെന്നു വച്ചിരിക്കുകയാണെന്നു വേണം കരുതാന്‍. ഈ വിഷയം സംബന്ധിച്ച്ഭരണകക്ഷിയിലെ സിപിഐയും സിപിഎം തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സിപിഐ ഇടയാന്‍ രണ്ടു മുന്നു കാരണങ്ങളുണ്ട്. ആദ്യത്തേത് രാഷ്ട്രിയമാണ്. സിപിഐ യോടു പറയാതെ പോയി കേന്ദ്രവുമായി പി. എം. ശ്രീയില്‍ ഒപ്പുവച്ചു. ഈ വിവരം പുറംലോകം അറിയുന്നതിനുമുമ്പു നടന്ന ക്യാബിനറ്റു യോഗത്തില്‍ ബിനോയ് വിശ്വം ഈ വിഷയം സംബന്ധിച്ചു ചോദിച്ചപ്പോള്‍ ഒപ്പുവച്ചു കഴിഞ്ഞിരുന്നു. എന്നിട്ടുപോലും ഒന്നും മിണ്ടിയില്ല. ഇത്ര ഗൗരവമുള്ള ഒരു വിഷയം തങ്ങളില്‍നിന്നു മറച്ചുവച്ചതിനു ഒരു…
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷം ആണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ അറസ്റ്റ്
നൈജീരിയയിലും ഉക്രൈനിലും നിരവധിയാളുകൾ കൊല്ലപ്പെടുന്നതിൽ ആശങ്കയറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.
പുസ്തകം /ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍ (ഡയറക്ടര്‍, ഹെറിറ്റേജ് കമ്മീഷന്‍ വരാപ്പുഴ അതിരൂപത) മിഷണറി വ്യാകരണത്തിന്റേയും ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളുടെ ആധുനിക മലയാള ഭാഷാന്തരണത്തിന്റേയും ഗ്രന്ഥകര്‍ത്താവായ ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെ തൂലികയില്‍നിന്നും അടര്‍ന്നുവീണ ഏറ്റവും പുതിയ ഗ്രന്ഥമാണ് ‘പുണ്യം പൂക്കുന്ന വാകമരം ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്‍ ഒരു ചരിത്രവായന’ എന്ന ആത്മീയ ചരിത്രഗ്രന്ഥം. നാലു കാണ്ഡങ്ങളായി തിരിച്ചുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് വാകയിലച്ചന്റെ ജീവചരിത്രം അവതരിപ്പിക്കുന്നത്. പതിനേഴാം നൂറ്റാണ്ടുമുതലുള്ള കേരളസഭയുടെ സിരാകേന്ദ്രവും ഉദാത്താതീദീര്‍ഘമായ ചരിത്രപൈതൃകവും സംഭവപരമ്പരകളും അരങ്ങേറിയ പുണ്യഭൂമിയാണ് വരാപ്പുഴ. കേരള സഭയില്‍ ഉടലെടുത്തകര്‍മ്മലീത്താദ്ധ്യാത്മികതയുടെ പ്രഭവഭൂമിയാണ് പ്രസ്തുത വരാപ്പുഴ. ഈ വരാപ്പുഴയെ കുറിച്ചുള്ള ചരിത്രോല്‍ഗ്രഥനമാണ് ഗ്രന്ഥത്തിലെ ഒന്നാം കാണ്ഡത്തിലെ വിഷയം. പ്രസ്തുത കര്‍മ്മലീത്താദ്ധ്യാത്മികത ഈ പ്രഭവഭൂമിയും കടന്ന് വാകയിലച്ചന്റെ ജന്മഭൂമിയായ കൂനമ്മാവില്‍ പ്രസരിച്ചതെങ്ങനെയെന്ന് രണ്ടാം കാണ്ഡത്തില്‍ ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നു.ഇന്നത്തെ വിജയപുരം രൂപതയുടെ പ്രാഗ്രൂപമായ കോട്ടയം മിഷനില്‍ കര്‍മ്മലീത്താ പ്രേഷിത ചൈതന്യം പ്രോജ്വലിക്കപ്പെട്ടപ്പോള്‍ വരാപ്പുഴ വികാരിയത്തിന്റെ കിഴക്ക് തെക്ക് ഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം അനേകം സ്വദേശീയരുടേയും…
ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള മേഘാലയയിൽ താമസിക്കുന്ന ഡങ്കൻ മക്‌നോട്ട്, ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തെ പ്രശംസിക്കുകയും സോഷ്യൽ മീഡിയയിൽ പലപ്പോഴും രാജ്യത്തെക്കുറിച്ച് കാണപ്പെടുന്ന നെഗറ്റീവ് പക്ഷപാതത്തെ വിമർശിക്കുകയും ചെയ്തു.
എഡിറ്റോറിയൽ / ജെക്കോബി ബിഹാറിന്റെ രാഷ് ട്രീയ ചരിത്രം അപ്പാടേ മാറുകയാണ്. ഹിന്ദി ഹൃദയഭൂമിയില്‍ഇന്നേവരെ ബിജെപിക്ക് ഒറ്റയ്ക്ക് മത്സരിക്കാന്‍ കഴിയാത്ത, ഒരു ബിജെപിമുഖ്യമന്ത്രിയുണ്ടാകാത്ത ഏക സംസ്ഥാനമാണ് ബിഹാര്‍. ബിഹാര്‍ നിയമസഭാചരിത്രത്തില്‍ ആദ്യമായി 2025-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയഒറ്റകക്ഷിയായി മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി സംസ്ഥാനംഭരിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദളിനൊപ്പം (യുണൈറ്റഡ്)ബിജെപി ഇത്തവണ നേടിയ അതിഭംഗീര വിജയം ദേശീയ തലത്തില്‍ പ്രധാനമന്ത്രിമോദിയുടെ പെരുമയും പ്രഭാവവും കൂടുതല്‍ പ്രോജ്ജ്വലത്താക്കാന്‍ പോന്നതാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ളഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ നിതീഷ് കുമാറിന്റെയും ആന്ധ്രപ്രദേശ്മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണ തേടേണ്ടിവന്നതിന്റെക്ഷീണത്തില്‍ നിന്നു കരേറാന്‍ മോദിക്ക് ഹരിയാന, മഹാരാഷ് ട്ര, ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പുകളിലെ തകര്‍പ്പന്‍ നേട്ടത്തിനു പിന്നാലെ ബിഹാറിലെ243 അംഗ നിയമസഭയില്‍ 202 സീറ്റ് നേടി എന്‍ഡിഎ കൈവരിച്ച സര്‍വ്വാതിശായിയായജയം പതിന്മടങ്ങ് ഉത്തേജകമാകും. രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി)കോണ്‍ഗ്രസും നയിക്കുന്ന മഹാഗഢ്ബന്ധന്‍ എന്ന പ്രതിപക്ഷ മഹാസഖ്യം 35സീറ്റുകളിലൊതുങ്ങി ഏതാണ്ട് നാമാവശേഷമായിരിക്കുന്നു. ബിഹാറില്‍…
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുടെ പ്രസിഡൻഷ്യൽ റഫറന്‍സില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും . ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക.ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീംകോടതി സമയം നിശ്ചയിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോയെന്നാണ് രാഷ്ട്രപതിയുടെ ചോദ്യം . ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്നും സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വത്തിക്കാൻ : ലോക ശിശുദിനത്തിന്റെ രണ്ടാം പതിപ്പ് 2026 സെപ്റ്റംബർ 25 മുതൽ 27 വരെ റോമിൽ നടക്കുമെന്ന് ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ചു . ബുധനാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത് , 2026 ലെ ആഘോഷത്തിന്റെ ഔദ്യോഗിക ലോഗോ ഉൾക്കൊള്ളുന്ന പതാകയിൽ അദ്ദേഹം ഒപ്പിടുകയും ചെയ്തു. ഇറ്റാലിയൻ സംസാരിക്കുന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട്, അവർക്കായി സമർപ്പിച്ച പരിപാടിയിൽ താൻ കാണാൻ ആഗ്രഹിക്കുന്ന കുട്ടികളിലേക്ക് തന്റെ ചിന്തകൾ തിരിയുന്നുവെന്ന് പാപ്പാ പറഞ്ഞു. പിന്നീട് ഗാസയിൽ നിന്നുള്ള ഏഴ് വയസ്സുള്ള ആൺകുട്ടി മജ്ദ് ബെർണാഡ് പതാക അദ്ദേഹത്തിന് സമ്മാനിച്ചു. ലോക ശിശുദിനത്തിനായുള്ള പൊന്തിഫിക്കൽ കമ്മിറ്റിയുടെ പ്രസിഡന്റ് ഫാ. എൻസോ ഫോർച്യൂണാറ്റോOFMയാണ് കൺവെൻഷൻ പ്രസിഡന്റ്. കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ലോക ശിശുദിനം “ലോകമെമ്പാടുമുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്ന കൂടിക്കാഴ്ചയുടെയും പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും ഒരു നിമിഷമായിരിക്കും ആഘോഷമെന്ന് അറിയിച്ചു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
