- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു . വെള്ളിയാഴ്ച പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. 19, 959 പത്രികളാണ് മലപ്പുറത്ത് ലഭിച്ചത്.പതിവിന് വിപരീതമായി എല്ലാ രാഷ്ട്രീയ കക്ഷികളിൽ നിന്നും സീറ്റുകിട്ടാത്തവർ ഒരു ധാർമ്മികതയുമില്ലാതെ തങ്ങളുടെ വിരുദ്ധ രാഷ്ട്രീയ ചേരിയിലേക്ക് കൂറുമാറി മത്സരിക്കുകയാണ് . പലയിടത്തും കോൺഗ്രസിലും ബിജെപിയിലും കൂട്ടയിടി വരെ നടന്നു .ആദ്യ റൗണ്ട് പ്രചാരണത്തിൽ പലയിടത്തും സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരില്ല.ഇന്ന് വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും .
ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ എൽസിഎ തേജസ് വിമാനം തകർന്നുവീണതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു
കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം സമർപ്പിച്ച ഇറ്റാലിയന്‍ വൈദികന്‍ ഫാ. കാർമെലോ ഡി പാൽമ വാഴ്ത്തപ്പെട്ട പദവിയില്‍
ലേഖനം / ഫാ. ജോൺസൻ പുത്തൻവീട്ടിൽ ലോകമെമ്പാടുമുള്ള മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും പ്രാധാന്യം, ആരോഗ്യകരമായ സമുദ്ര ആവാസവ്യവസ്ഥയുടെ ആവശ്യകത, മത്സ്യസമ്പത്തിന്റെ സുസ്ഥിരത എന്നിവയെക്കുറിച്ച് അവബോധം വളർത്തുക.ഇന്ത്യയിൽ ഈ വർഷത്തെ പ്രധാന വിഷയം ” ഇന്ത്യയുടെ ബ്ലൂ ട്രാൻസ്ഫോർമേഷൻ: സമുദ്രോത്പന്ന കയറ്റുമതിയിലെ മൂല്യവർദ്ധനവ് ശക്തിപ്പെടുത്തുന്നു” (India’s Blue Transformation: Strengthening Value Addition in Seafood Exports) എന്നതാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം, സമുദ്രസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, അമിത മത്സ്യബന്ധനം പോലുള്ള പ്രശ്നങ്ങൾ എന്നിവ ഈ ദിവസം ചർച്ചചെയ്യപ്പെടുന്നു. ” ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല, പക്ഷേ നിന്റെ വാക്കു കേട്ട് ഞാൻ വല ഇറക്കാം ” (ലൂക്കാ 5/5) എന്നതാണ് കത്തോലിക്കാ സഭ ഈ ദിനത്തിനായെടുത്ത ആപ്തവാക്യം. പ്രത്യാശ കൈവിടരുതെന്ന യേശുവിന്റെ ക്ഷണത്തിന് പത്രോസിന്റെ മറുപടിയാണത്. ജോലി ഫലം കാണാതെ വരികയും ശക്തി മങ്ങാൻ തുടങ്ങുകയും ചെയ്യുമ്പോൾ, യേശു അപ്പോസ്തലന്മാരോട് വീണ്ടും പുറപ്പെട്ട് വല താഴ്ത്താൻ ആവശ്യപ്പെടുന്നു. വിശ്വസിച്ചുകൊണ്ട് അപ്പോസ്തലന്മാർ അനുസരിക്കുന്നു. “ഇതാണ് മത്സ്യത്തൊഴിലാളികൾ എല്ലാ…
ചാലക്കുടി : നാഷ്ണൽ മാജിക്ക് & ഹിപ്പ്നോട്ടിക്ക് കൗൺസിൽ ഓർഗനൈസേഷൻ്റഭാരതത്തിലെ ഈ വർഷത്തെ മികച്ച ഹിപ്പ്നോ തെറാപ്പിസ്റ്റിനുള്ള അവാർഡ് ശിൽപ്പ ജോൺസണ് . കോട്ടപ്പുറം രൂപതയിലെ സമ്പാളൂർ വി ഫ്രാൻസീസ് സേവ്യർ തീർത്ഥാടന ഇടവകാംഗമാണ് ശിൽപ്പ ജോൺസൺ.
എറണാകുളം: എറണാകുളം സെന്റ് തെരേസാസ് ഓട്ടോണമസ് കോളജ് ഏര്‍പ്പെടുത്തിയിട്ടുള്ള ദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ മികച്ച സേവന പ്രവര്‍ത്തനം നടത്തിയവര്‍ക്ക് അപേക്ഷിക്കാം.25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം ഡയറക്ടര്‍, സെന്റ് തെരേസാസ് ഓട്ടോണമസ് കോളജ്, എറണാകുളം-682011 എന്ന വിലാസത്തില്‍ ഡിസംബര്‍ 20നു മുമ്പ് അപേക്ഷിക്കണം.
കൊച്ചി : കേരള ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) ആയി നിയമിതയായ ആർഷ മേരി മാർഗ്രറ്റ്. വരാപ്പുഴ അതിരൂപത കലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവക പാലപ്പറമ്പിൽ അഡ്വ. ജെറോം പി.ജിയുടെയും ഷാലി തോമസിന്റെയും മകളാണ്.
ലേഖനം / ഡോ. ജേക്കബ് പ്രസാദ് ദരിദ്രരോടുള്ള മുന്‍ഗണനാപരമായ താത്പര്യം ഈ ലേഖനത്തില്‍ ഊന്നിപ്പറയുന്നു.അതേസമയം ‘ഈ മുന്‍ഗണന’ ഇതര വിഭാഗങ്ങളില്‍പെട്ടവരോടു വിവേചനം കാട്ടുകയോഅവരെ ഒഴിവാക്കുകയോ അല്ല; അത് ദൈവത്തിനു സാധ്യമാകില്ലല്ലോ. ഈ മുന്‍ഗണനയുടെഅര്‍ഥം മനുഷ്യരാശിയുടെ ദാരിദ്ര്യത്തിന്റെയും ദൗര്‍ബല്യത്തിന്റെയുംമേലുള്ള ദൈവത്തിന്റെ അനുകമ്പ എന്നതാണ്. നീതിയുടെയും സാഹോദര്യത്തിന്റെയുംഐകമത്യത്തിന്റെയും ആയ ഒരു ദൈവരാജ്യം ഉദ്ഘാടനം ചെയ്യുക എന്ന ലക്ഷ്യത്തോടെപ്രവര്‍ത്തിക്കുന്ന ദൈവത്തിനു വിവേചനം അനുഭവിക്കുകയുംമര്‍ദ്ദിതരായിരിക്കുകയും ചെയ്യുന്ന ജനത്തിന് തന്റെ ഹൃദയത്തില്‍ പ്രത്യേകസ്ഥാനമുണ്ട്. അതിനാല്‍ ദൈവം ഏറ്റവും ദുര്‍ബലരായവരോടു വിപ്ലവാത്മകമായരീതിയില്‍ പെരുമാറാന്‍ തന്റെ സഭയോട് ആവശ്യപ്പെടുന്നു. പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലികആഹ്വാനമായ ‘ഞാന്‍ നിന്നെ സ്‌നേഹിച്ചു’ (ദിലേക്‌സി തേ) 2025 ഒക്ടോബര്‍ഒന്‍പതാം തീയതി പ്രസിദ്ധീകൃതമായി. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെതിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലാം തീയതി പരിശുദ്ധ പിതാവ് അത്ഒപ്പുവച്ചിരുന്നു. ദരിദ്രരോടുള്ള ക്രിസ്തുവിന്റെ സ്‌നേഹത്തില്‍കേന്ദ്രീകരിച്ചുള്ള ഈ ലേഖനം ആവശ്യങ്ങളില്‍ ഇരിക്കുന്ന ആളുകളോടുള്ള സഭയുടെപ്രതിജ്ഞാബദ്ധതയ്ക്ക് ഊന്നല്‍ നല്കുന്നു; അതിനായി സഭയെ ക്ഷണിക്കുന്നു.’ദരിദ്രരോടുള്ള സ്‌നേഹം’ എന്നതാണ് ഇതിന്റെ ഉപശീര്‍ഷകം.…
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കെ എൽ സി എ മുൻകൈയെടുത്ത് സബ്മിഷൻ ഉന്നയിക്കപ്പെട്ടിരുന്നു. പിന്നീട് ഈ ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും 9.2.2021 തീയതി ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ ശുപാർശകൾ സർക്കാരിന് സമർപ്പിക്കപ്പെട്ടതിനെ തുടർന്ന് 20.10.2023 തീയതി 33 വകുപ്പുകളിലേക്കായി ശുപാർശകൾ സംബന്ധിച്ച റിപ്പോർട്ട് ചോദിച്ച് സർക്കാർ അനൗദ്യോഗിക കത്തും നൽകിയിരുന്നു. രണ്ടാഴ്ചക്കകം വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് അന്ന് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതുവരെയും ഇതു സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കെ എൽ സി എ ക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കേരള ഹൈക്കോടതിയെ സമീപിച്ചത്. കേസ് സർക്കാരിൻ്റെ മറുപടിക്കായി മാറ്റി. കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് നിലവിലെ അവസ്ഥ അറിയിക്കണമെന്ന ഇടക്കാല ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
കവർ സ്റ്റോറി / ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുടുംബം മനുഷ്യജീവിതത്തിന്റെ ആദ്യ പാഠശാലയാണെന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. പക്ഷേ ഇന്നത്തെ കാലത്ത് ഈ പാഠശാലയുടെ അടിത്തറയില്‍ തന്നെ വിള്ളലുകള്‍ വീഴുന്നു. ആപല്‍ക്കരമായി രൂപംകൊള്ളുന്ന ഈ തകര്‍ച്ച, ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രതികരിക്കാനാകാതെ സഹിക്കേണ്ടി വരുന്ന കുട്ടികളെയും, സ്ത്രീകളെയും ആണ്. പല വീടുകളിലെ അകത്തളങ്ങളിലും സ്‌നേഹബന്ധങ്ങള്‍ക്ക് പകരം സംശയത്തിന്റെ നിറവും, ഭയത്തിന്റെ ആഴവും, സംവാദങ്ങള്‍ക്ക് പകരം നിശ്ശബ്ദതയുടെ ഗാഢതയും നിറഞ്ഞിരിക്കുന്നു. ആഹ്‌ളാദത്തിന്റെ ശബ്ദം കേള്‍ക്കേണ്ടിടത്ത്, ഭിന്നിച്ച ബന്ധങ്ങളുടെ പ്രതിധ്വനികള്‍ ആണ് മുഴങ്ങുന്നത്. കുഞ്ഞുങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ തീരാത്ത നൊമ്പരമായി, വിങ്ങലായി ആ പിഞ്ചുമനസ്സുകളില്‍ അവശേഷിക്കുന്നു. ഭര്‍ത്താക്കന്മാരുടെ മദ്യപാനാസക്തിയും ഗാര്‍ഹികപീഡനവും കുടുംബിനികളുടെജീവിതം ദുരിതപൂര്‍ണമാക്കുന്നു, മക്കളുടെ പഠനത്തെയും സുരക്ഷിതത്വത്തെയും ഭാവിയെയും ബാധിക്കുന്നു. കുടുംബനാഥന്റെ പ്രവാസജീവിതം പല കുടുംബങ്ങളിലും മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വിവാഹം നടക്കാതെ,ജീവിതപങ്കാളിയെ ലഭിക്കാതെ ഏകാന്തതയില്‍ കഴിയേണ്ടിവരുന്നവരില്‍, പ്രത്യേകിച്ച് പുരുഷന്മാരില്‍, കാണപ്പെടുന്ന ഒറ്റപ്പെടല്‍, വിഷാദരോഗം, മദ്യം, മയക്കുമരുന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
