- റവ. ഡോ. ആന്റണി ലാസര് കെസിബിസി സോഷ്യല് ഹാര്മണി & വിജിലന്സ് കമ്മീഷന് സെക്രട്ടറി
- ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസി
- ശതോത്തര സുവർണ്ണ ജൂബിലി നിറവിൽ വരാപ്പുഴ അതിരൂപത
- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
Author: admin
യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന കലാസൃഷ്ടികൾ ഒരുക്കിയ കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ച് മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷൻ (എം.സി.എ). സർഗ്ഗാത്മകതയിലൂടെ, ക്രിസ്തുവിന്റെ രക്ഷാകര തുടക്കത്തിന്റെ സംഭവക്കഥ അവർ മനോഹരമായി പ്രകടിപ്പിച്ചുവെന്നും അതിനാലാണ് അവാർഡ് സമ്മാനിച്ചതെന്നും വാഷിംഗ്ട്ടൺ ഡി സിയിലെ മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ ഡയറക്ടർ അലിക്സാണ്ട്ര ഹോൾഡൻ ഇന്നലെ ഡിസംബർ 5ന് നടന്ന അവാർഡ് ദാന ചടങ്ങിൽ പറഞ്ഞു.
പള്ളുരുത്തിയിലെ സെൻ്റ് റീത്ത പബ്ലിക് സ്കൂൾ മതമൗലികവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ താത്ക്കാലികമായി അടച്ചു. കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത്തരം ഒരു ഭീഷണിയിൽ അടച്ചു പൂട്ടേണ്ടി വന്നത്. സമത്വത്തിൻ്റെ പ്രതീകമായി കണക്കാക്കുന്ന സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയ്ക്ക് മാത്രമായി മത വസ്ത്രം വേണം എന്ന രക്ഷിതാക്കളുടെ പിടിവാശിയാണ് മാനേജ്മെന്റിനെ കൊടിയ സമ്മർദ്ധത്തിലേക്ക് നയിച്ചത്.
കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിൽ (പരേഡ് ഗ്രൗണ്ട്) ഉച്ചകഴിഞ്ഞു മൂന്നിനാണ് മെത്രാഭിഷേകകർമ്മം നടത്തപ്പെടുക. ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിക്കും. സഹകാർമികരായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി മുൻ മെത്രാൻ ഡോ. ജോസഫ് കരിയിലും ഉണ്ടാകും
ചായ് (CHAI) സ്ഥാപനങ്ങളിലെ ഡയറക്ടർമാർക്കും അഡ്മിനിസ്‌ട്രേറ്റർമാർക്കും എച്ച്ആർ മാനേജർമാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന ശില്പശാല ഇന്ന് POC, പാലാരിവട്ടത്തിൽ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ തന്ത്രപരമായ മിസൈൽ പദ്ധതി രൂപപ്പെടുത്തുന്നതിൽ സഹായിച്ച പ്രശസ്ത എയ്‌റോസ്‌പേസ് എഞ്ചിനീയർ ഡോ. ടെസ്സി തോമസിന് ഞായറാഴ്ച ന്യൂഡൽഹിയിൽ വെച്ച് എട്ടാമത് പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് 2025 നൽകി ആദരിച്ചു
ഡോ. ബി.ആർ. അംബേദ്കറിന്റെ ചരമവാർഷികദിനമാണിന്ന് . ഇന്ത്യാരാജ്യത്ത് ആദ്യമായി സാംസ്‌കാരിക വിപ്ലവത്തിന് തുടക്കം കുറിച്ച മഹാവ്യക്തിയായിരുന്നു ഡോ. അംബേദ്കർ. നീണ്ട യാതനാ പർവ്വങ്ങൾ താണ്ടി ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രം പ്രതിലോമശക്തികളോട് മല്ലിട്ടു ജീവിതവിജയം കൈവരിച്ച ഒരു ജീവിതമാണ് അംബേദ്കറുടെത് .അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ കഥകൂടിയാണിത്. 1891 ഏപ്രിൽ 14-ന് മഹാരാഷ്ട്ര സംസ്ഥാനത്തെ രത്നഗിരി ജില്ലയിൽ അംബെവാഡേ ഗ്രാമത്തിൽ ജനിച്ച ഡോ.അംബേദ്ക്കറുടെ അച്ഛനമ്മമാരിട്ട പേർ ‘ഭീം’ എന്നായിരുന്നു. താണ ജാതിയെന്ന് ഗണിച്ചിരുന്ന ‘മഹർ’ജാതിയിലാണ് അദ്ദേഹം ജനിച്ചത്.പട്ടാളത്തിൽ ഒരു സുബേദാറായിരുന്ന രാംജി സക്പാലിന്റെ പതിനാലാമത്തെ മകനായിരുന്നു ഭീം. ചെറുപ്പത്തിൽത്തന്നെ സവർണരുടെ അനാചാരങ്ങൾക്ക് കൊച്ചു ഭീം ബലിയാടായിരുന്നു. ഈ അനുഭവങ്ങളായിരുന്നു പിൽക്കാലത്ത് ഭീമിന് തന്റെ ചുറ്റിലും നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹിക അനാചാരങ്ങൾക്കെതിരെ പൊരുതാൻ ആവേശവും കരുത്തും പകർന്നത്. പ്രാഥമിക വിദ്യാഭ്യാസാനന്തരം ഹൈസ്‌കൂൾ, പഠനം നടത്തുകയും മെട്രിക്കുലേഷൻ പരീക്ഷ പാസാവുകയും ചെയ്തു ഭീം.ദളിതനായതുകൊണ്ട് പഠനകാലത്തുതന്നെ വലിയ പീഡനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പമിരിക്കാനോ കുടിവെള്ള പൈപ്പിൽ…
വത്തിക്കാൻ :മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാജീൻ ഖുറേൽസുഖ് വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി . പാപ്പായുടെ പ്രസ് ഓഫീസാണ് ഡിസംബർ 4 വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം അണ്ടർ സെക്രട്ടറി മിഹായിത്സ ബ്ളാജ് തുടങ്ങിയവരുമായും പ്രസിഡന്റ് ഖുറേൽസുഖ് കൂടിക്കാഴ്ച നടത്തിയെന്ന് പ്രസ് ഓഫീസ് കുറിപ്പിൽ വ്യക്തമാക്കി. സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ നടന്ന ഈ കൂടിക്കാഴ്ചകളിൽ, വത്തിക്കാനും മംഗോളിയയ്ക്കുമിടയിലുള്ള നല്ല ഉഭയകക്ഷിബന്ധം പ്രത്യേകമായി പരാമർശിക്കപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ സാംസ്കാരികതലങ്ങളിലെ ബന്ധങ്ങൾ കൂടുതലായി വളർത്താനുള്ള സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു. മംഗോളിയയിൽ കത്തോലിക്കാസഭ പൊതുസമൂഹത്തിന് നൽകുന്ന സേവനങ്ങൾ, പ്രത്യേകമായി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സാന്നിദ്ധ്യം പരാമർശിക്കപ്പെട്ടുവെന്നും പ്രസ് ഓഫീസ് അറിയിച്ചു. 2021 ജൂൺ 25-നാണ് രാജ്യത്തിന്റെ ആറാമത്തെ പ്രസിഡന്റായി ഉഖ്‌നാജീൻ ഖുറേൽസുഖ് സ്ഥാനമേറ്റെടുത്തത്.
വത്തിക്കാൻ സിറ്റി: ശാസ്ത്രീയ മികവും കാരുണ്യവും ധാർമ്മിക ഉത്തരവാദിത്തവും സംയോജിപ്പിക്കുന്ന ഒരു സന്തുലിത സമീപനം ഉയർത്തിപ്പിടിക്കാൻ കാർഡിയോളജിസ്റ്റുകളോട് ലിയോ പതിനാലാമൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. മനുഷ്യ ഹൃദയത്തെ സുഖപ്പെടുത്തുന്നതിൽ ശാരീരിക പരിചരണവും ആഴമേറിയ ആത്മീയ മാനവും ഉൾപ്പെടുന്നുവെന്ന് പറഞ്ഞു. വത്തിക്കാനിൽ, പാരീസ് റീവാസ്കുലറൈസേഷൻ കോഴ്‌സിൽ പങ്കെടുക്കുന്ന കാർഡിയോളജിസ്റ്റുകളെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്റർവെൻഷണൽ കാർഡിയോളജി മേഖലയിലെവരുടെ ഗണ്യമായ സംഭാവനയെ പാപ്പാ അംഗീകരിച്ചു, അവരുടെ പ്രവർത്തനം “ശാസ്ത്രം, അനുകമ്പ, ധാർമ്മിക ഉത്തരവാദിത്തം എന്നിവയുടെ സംഗമമാണ് “. ഓരോ മെഡിക്കൽ പ്രവൃത്തിയും സേവനത്തിൽ എങ്ങനെ വേരൂന്നിയതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രോഗികളോടുള്ള ക്രിസ്തുവിന്റെ ആർദ്രതയെ മാതൃകയായി പരാമർശിച്ചുകൊണ്ട്, ദുർബലരെ സേവിക്കുന്നതിൽ വൈദ്യശാസ്ത്ര വിദഗ്ധരെ പ്രചോദിപ്പിക്കുന്നതിനായി ലിയോ പാപ്പാ ഇവാഞ്ചേലിയം വീറ്റയെ പരാമർശിച്ചു. ഹൃദയചികിത്സയിലെ പുരോഗതി വ്യാപകമായി പങ്കിടണമെന്നും, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രാപ്യമായിരിക്കണമെന്നും, തിരഞ്ഞെടുത്ത ചിലർക്ക് ഒരു പദവിയായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി . “ആത്മാക്കളുടെയും ശരീരങ്ങളുടെയും വൈദ്യൻ” എന്ന് അദ്ദേഹം വിശേഷിപ്പിച്ച യേശുവിന്റെ തിരുഹൃദയത്തിന് കാർഡിയോളജിസ്റ്റുകളുടെ പ്രവർത്തനം…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടർ പട്ടിക പുതുക്കൽ നടപടികളുടെ (എസ്‌ഐആർ) സമയപരിധി നീട്ടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു . ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോം സ്വീകരിക്കും . പുതുക്കിയ സമയക്രമമനുസരിച്ച് 2026 ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി. ഇത് സംബന്ധിച്ച് കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു .കോടതിയുടെ നിർദേശപ്രകാരം ഇക്കാര്യം വ്യക്തമാക്കി കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടികളാണ് ഒരാഴ്ചത്തേക്ക് നീട്ടിയത്. പുതിയ സമയക്രമമനുസരിച്ച് കരട് വോട്ടർ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. നേരത്തെ ഇത് ഡിസംബർ 16നായിരുന്നു നിശ്ചയിച്ചിരുന്നത്. കരട് പട്ടിക വന്നശേഷം ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാൻ 2026 ജനുവരി 22 വരെ സമയം ലഭിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഡിസംബർ ഒമ്പത്, 11…
ആലുവ :കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സഭാചരിത്രക്വിസ് -ലസ്തോറിയ 2025- രൂപതതല മത്സരങ്ങൾ ഡിസംബർ ഏഴിന് ഇടവകകളിൽ നടക്കും. രൂപത തലത്തിൽ വിജയികളായവർക്കുള്ള സംസ്ഥാന തലമത്സരം 2026 ഫെബ്രുവരി എട്ടിന് സംഘടിപ്പിക്കും. ജോൺ ഓച്ചന്തുരുത്ത് രചിച്ച അടിവേരുകൾ എന്ന പുസ്തകത്തിൽ നിന്നും പേജ് ഒന്നു മുതൽ 176 വരെയുള്ള ഭാഗങ്ങളാണ് ഈ വർഷം പഠനത്തിനായി നൽകിയിരിക്കുന്നത്. വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കിടയിൽ സഭയെയും സമുദായത്തെയും സംബന്ധിച്ച ചരിത്ര പഠനത്തിന് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് ലെസ്ടോറിയ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന്വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
