- ജില്ല ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ മികച്ച ഷൂട്ടറായി മാർക്ക് എൽവിൻ ഫെർണാണ്ടസ്
- കെ എൽ സി എ വരാപ്പുഴ അതിരൂപത ഒത്തു വാസം സംഘടിപ്പിച്ചു
- ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു
- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
Author: admin
സംസ്ഥാന സർക്കാർ പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ആത്മാർത്ഥത ഉള്ളതാണോയെന്നു സംശയമുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കർഷകരെ പറ്റിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ അതിശക്തമായി പ്രതികരിക്കുമെന്നും താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
ആഗോള പ്രസിദ്ധമായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തത് അയ്യായിരത്തോളം വിശ്വാസികൾ
ആന്ദ്രെ മിചാൽസ്കിയാണ് വെളുത്ത അറേബ്യൻ കുതിരയെ ഇന്നലെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്.
പാകിസ്ഥാൻ കളിക്കാരുമായി ഹസ്തദാനം ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പരിഹസിക്കുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്ന ഒരു പ്രൊമോഷണൽ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
പുതിയ റിപ്പോർട്ട് പ്രകാരം അർജന്റീന ടീമിന്റെ ഇന്ത്യൻ പര്യടനം റദ്ദാക്കിയിരിക്കുകയാണ്.
ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സം ഘം (എസ്ഐടി). രാത്രി പതിനൊന്ന രയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിരീക്ഷണം / ബിഎസ് സ്വതന്ത്ര ഇന്ത്യയില്‍ എഴുത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ എഡിറ്ററായിരുന്നു ടി.ജെ.എസ്. ജോര്‍ജ് ചില പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ എഴുതുന്നു, ചരിത്രവും സാഹിത്യവും എഴുതുന്നവരുമുണ്ട്. ടി.ജെ.എസ്. ജോര്‍ജ് സാര്‍ അപൂര്‍വമായ വിഭാഗത്തില്‍ പെട്ടയാളായിരുന്നു – സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, നമ്മള്‍ അവ എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ സൂക്ഷ്മമായി വിശകലനം ചെയ്ത മാധ്യമപ്രവര്‍ത്തകന്‍. വാര്‍ത്തകളും ചരിത്രവും സാഹിത്യവുമെല്ലാം അദ്ദേഹത്തിന്റെ തൂലികാഗ്രത്തില്‍ ഭദ്രമായിരുന്നു. 97-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍, ഇന്ത്യയ്ക്ക് നേരിന്റെ ഒരു ചരിത്രകാരനെ മാത്രമല്ല, പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മിക ദിശാസൂചികയേയും നഷ്ടപ്പെട്ടു.1928 മെയ് 7-ന് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമത്തില്‍ തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ.എസ്. ജോര്‍ജ് ജനിച്ചു. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും ആദരണീയനായ എഡിറ്റര്‍മാരില്‍ ഒരാളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ച ശേഷം ബോംബെയിലെ ദി ഫ്രീ പ്രസ്…
സിനിമ / പ്രൊഫ .ഷാജി ജോസഫ് ജാപ്പനീസ് എഴുത്തുകാരനും സംവിധായകനുമായ ഹിറോക്കാസു കൊറെ-എഡ സംവിധാനം ചെയ്ത ‘Our Little Sister’ പ്രണയത്തിന്റെയും നഷ്ടത്തിന്റെയും ഒരുമയുടെയും സൂക്ഷ്മമായ നൂലുകള്‍ പകര്‍ത്തുന്ന ഒരു സിനിമയാണ്. ജപ്പാനിലെ ‘കാമകുര’ എന്ന തീരദേശ പട്ടണത്തിലാണ് കഥ വികസിക്കുന്നത്. അവിടെ ഇരുപതുകളിലുള്ള മൂന്ന് സഹോദരിമാര്‍ മുത്തശ്ശിയുടെ ഉടമസ്ഥതയിലുള്ള ഒരു മനോഹരമായ വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നു. മൂവരും വളരെക്കാലമായി മാതാപിതാക്കളില്‍ നിന്ന് അകന്നു കഴിയുകയാണ്. സച്ചി (ഹരുക്ക അയാസെ), യോഷിനോ (മസാമി നാഗസവ), ചിക്ക (കഹോ). അവരുടെ ജീവിതം സൗമ്യമായ താളത്തില്‍ നീങ്ങുന്നു: മൂത്ത സഹോദരി സച്ചി ഒരു നഴ്‌സാണ് യോഷിനോ ആവേശഭരിതനും പ്രണയഭാജനവുമാണ്, ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു; ഇളയവളായ ചിക്ക, സന്തോഷവതിയും വിചിത്ര സ്വഭാവക്കാരിയുമായ ഒരു സ്‌പോര്‍ട്‌സ് സ്റ്റോറില്‍ ജോലി ചെയ്യുന്നു. സഹോദരിമാരുടെ ദൈനംദിന ജീവിതം ശാന്തമാണ്, പക്ഷേ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു മുറിവിന്റെ നിഴലിലാണ് – അവരുടെ മാതാപിതാക്കളുടെ വിവാഹമോചനവും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ പിതാവിന്റെ…
കവർ സ്റ്റോറി /സ്റ്റാലിന്‍ ദേവന്‍, ഫാ. ജോഷി മയ്യാറ്റില്‍ മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ശക്തമായ വാക്കുകളുള്ള വിധിയില്‍, സ്വത്ത് ഏകപക്ഷീയമായി വഖഫ് ആയി പ്രഖ്യാപിക്കുന്നതിന് ജുഡീഷ്യല്‍ മുദ്ര നല്‍കുന്നതിനെതിരേ കേരള ഹൈക്കോടതി കനത്ത മുന്നറിയിപ്പ് നല്‍കി. ‘അത്തരമൊരു ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തില്‍ ജുഡീഷ്യല്‍ അംഗീകാരം ചാര്‍ത്തുകയാണെങ്കില്‍, നാളെ താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം അല്ലെങ്കില്‍ ഈ കോടതി മന്ദിരം എന്നിവയുള്‍പ്പെടെ ഏതു കെട്ടിടവും സംവിധാനവും വഖഫ് ബോര്‍ഡ് ഏതു സമയത്തും ഏതെങ്കിലും ക്രമരഹിതമായ രേഖയുടെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തിന്റെ ബ്രഷ് ഉപയോഗിച്ച് വഖഫാക്കി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്’, കോടതി പറഞ്ഞു. വഖഫ് ബോര്‍ഡിന് അമിതാധികാരങ്ങള്‍ അംഗീകരിച്ചു നല്കുന്നത്, ഭരണഘടനയുടെ 300 അ, 19, 21 എന്നീ ആര്‍ട്ടിക്കിളുകളെ പ്രതിസന്ധിയിലാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.ഇതോടൊപ്പം, വാദത്തിനായി വഖഫ് സംരക്ഷണ വേദിയും വഖഫ് ബോര്‍ഡും കോടതിയില്‍ അടിസ്ഥാനമാക്കിയ രേഖകള്‍ കൂലംകഷമായി പഠിച്ചുകൊണ്ട് മുനമ്പം ഒരു കാരണവശാലും വഖഫ് അല്ല എന്ന് കാര്യകാരണ സഹിതം ഡിവിഷന്‍ ബഞ്ച്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
