Author: admin

തിരുനനന്തപുടുരം :സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.കടൽ പ്രക്ഷുബ്ധമായതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുത്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള– കർണാടക തീരത്തിനടുത്ത് അറബിക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപമെടുത്തേക്കും. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിച്ചു. ഇന്ന് രാവിലെ 3 മണിക്ക് ജലനിരപ്പ് 136 അടി വരെ ഉയർന്നു. അണക്കെട്ടിലേക്കുള്ള ജലപ്രവാഹവും വർധിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ അണക്കെട്ടിൻറെ ഷട്ടറുകൾ ഇന്ന് രാവിലെ 8 മണി മുതൽ ഘട്ടം ഘട്ടമായി തുറക്കും. 13 ഷട്ടറുകളും ഉയർത്തി 5000 ഘനയടി വെള്ളം വരെ പുറത്തേക്ക് ഒഴുക്കും. പെരിയാറിൻറെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ്…

Read More

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ തന്റെ നിലപാട് ഒരിക്കൽ കൂടിവ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലലപാട് .ഇക്കാര്യത്തിൽ നിയമപരമായ സംരക്ഷണവും അദ്ദേഹത്തിനുണ്ട് . സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് മാറ്റി നിർത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണെന്ന് മന്ത്രി പറഞ്ഞു. ഒരു കുട്ടിയെ വിദ്യാലയത്തിൽ നിന്ന് അകറ്റി നിർത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നിൽക്കലാണെന്നും സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കുട്ടിയുടെ പിതാവിന് മേൽ കടുത്ത സമ്മർദ്ദമുണ്ട് . മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് താഴെ: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. കൊച്ചി സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ ക്ലാസിൽ…

Read More

അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായി കുരിശ് പതിച്ചുള്ള മെഡലാണ് ചാർലി കിർക്കിനു പരമോന്നത ബഹുമതിയായി നൽകിയത്.

Read More

അഞ്ചെണ്ണത്തില്‍ ഒരെണ്ണത്തില്‍ യേശുക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്തിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. പുരാതന റോമൻ ബൈസന്റൈൻ കേന്ദ്രമായ ടോപ്രാക്റ്റെപ്പിലാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

Read More

എറണാകുളം ലൂർദ്സ് ഹോസ്പിറ്റലിൽ ലോക അനസ്തേഷ്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര സംസാരിക്കുന്നു. ഡോ. മേരി ആൻ ലിൻഡ, ഡോ. കൗമുദി. വി. എം, ഡോ. ശോഭ ഫിലിപ്പ്, ഡോ. അനുഷ വർഗീസ്, ഡോ. കൃഷ്ണ മൂർത്തി, ഡോ. പ്രവീണ എലിസബത്ത് എന്നിവർ വേദിയിൽ.

Read More

ആഗോള കത്തോലിക്ക സഭയിലെ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് കെ.ആർ.എൽ.സി.ബി.സി. ഫാമിലികമ്മിഷൻ സംഘടിപ്പിക്കുന്ന നേതൃസംഗമം ‘ഫമീലിയ-2’ ഒക്ടോബർ 20 തിങ്കളാഴ്ച എറണാകുളം ആശിർഭവനിൽനടക്കും.

Read More

കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന പരിപാടിയിൽ ശ്രീമതി ദ്രൗപദി മുർമു, ആദരണീയ ഇന്ത്യൻ രാഷ്‌ട്രപതി വിശിഷ്ടാതിഥിയാകു

Read More

സംസ്ഥാന സർക്കാർ പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ആത്മാർത്ഥത ഉള്ളതാണോയെന്നു സംശയമുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കർഷകരെ പറ്റിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ അതിശക്തമായി പ്രതികരിക്കുമെന്നും താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

Read More