Author: admin

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിലെ ആളുകളെ കണ്ടെത്തണമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുപ്പക്കാരെ മുഴുവൻ കണ്ടെത്തണം. ശബരിമലയിലെ അമൂല്യമായ സ്വർണം അപഹരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകൾ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു . കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം. ഇതോടെ പത്മകുമാറിനും അപ്പുറത്തേക്കുള്ള ഉന്നതരിലേക്ക് കൂടി എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകണമെങ്കിൽ ദേവസ്വം ബോർഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ല. നിലവിൽ പ്രതികളായവർക്ക് മുകളിലുള്ള വൻതോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ നിർദ്ദേശം. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തിൽ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയത്. ഈ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണം . പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട്…

Read More

തിരുവനന്തപുരം: ഞായറാഴ്ച വൈകുന്നേരം ആറിന് തദ്ദേശ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായുള്ള പരസ്യപ്രചാരണം അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുക . പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ നടത്തരുത് . പരസ്യ പ്രചാരണത്തിൻറെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെൻറുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. പരസ്യപ്രചാരണത്തിൻറെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48…

Read More

കൊളംബോ: ശ്രീലങ്കൻ മന്ത്രി സുസിൽ രണസിംഗെയുമായി ഇന്ത്യൻ ഹൈക്കമ്മിഷണർ സന്തോഷ്‌ ഝാ കൂടിക്കാഴ്‌ച നടത്തി . ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയിൽ പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് പുനർനിർമ്മാണ, പുനരധിവാസ ആവശ്യങ്ങൾക്കായി ഭവന മേഖലയിൽ നിലവിലുള്ള ശക്തമായ വികസന സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്‌തതായി സന്തോഷ്‌ ഝാ എക്‌സിൽ കുറിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഏറ്റവും വലിയ ദുരന്തമാണ് ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായത് . വെള്ളപ്പൊക്കത്തിൽ പെട്ട് ഇതുവരെ 486 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ദുരന്ത നിവാരണ സേനയുടെ കണക്ക് പ്രകാരം നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കും. അതേസമയം ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും.

Read More

കോട്ടയം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച വിവരങ്ങൾ എസ്‌ഐടിക്ക് നല്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ് ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ടു 500 കോടിയുടെ കൊള്ളയാണ് നടന്നെന്നാണ് സംശയിക്കുന്നത്. മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റതായിട്ടാണ് തനിക്കു ലഭിച്ചിരിക്കുന്ന വിവരം . ഇക്കാര്യങ്ങളെല്ലാം എസ്‌ഐടി അന്വേഷിക്കണം. ഒരു വ്യവസായിൽ നിന്നാണ് ശബരിമലയുമായി ബന്ധപ്പെട്ടു വിവരങ്ങൾ ലഭിച്ചത്. ഇക്കാര്യങ്ങളാണ് എസ്‌ഐടിയ്ക്കു കൈമാറുന്നതെന്നും കൂടുതൽ അന്വേഷണം നടക്കുന്നതോടെ വൻ സ്രാവുകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തൻറെ പക്കലില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ വിവരങ്ങൾ തനിക്കു നല്കിയ വ്യക്തിയുടെ പേർ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തില്ല. തന്നോടു വിവരങ്ങൾ വെളിപ്പെടുത്തിയ വ്യക്തി എസ്‌ഐടിക്ക് വിവരങ്ങൾ നല്കാൻ തയാറാണ് . പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻറെത്. സിപിഎമ്മിലെ രണ്ടു നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.…

Read More

കൊച്ചി: കൊച്ചിയില്‍ സഭൈക്യത്തിന്‍റെ വസന്തം സമ്മാനിച്ച വിസ്മയരാവ് മൂന്നാം പതിപ്പ് ഇത്തവണയും ഡിസംബര്‍ 22 ന് നടത്തുമെന്ന് ജനറൽ കൺവീനർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ അറിയിച്ചു. എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ പള്കളികളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്ന ഈ സ്നേഹസംഗമത്തിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ആഘോഷ കമ്മിറ്റി രക്ഷാധികാരി ഫാ. ജോയ് അയിനിയാടൻ പറഞ്ഞു. ഇതോടനുബന്ധിച്ച് കടവന്ത്ര സാന്‍ജോ ഹാളില്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ഫാ. കെ.ജി. ജോസഫ് അധ്യക്ഷത വഹിച്ചു.ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ നിന്ന് തുടങ്ങി സമ്മേളനവേദിയായ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ എത്തിച്ചേരും. വൈറ്റില സെന്‍റ് പാട്രിക് , എളംകുളം സെന്‍റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്‍റ് ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, , ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെന്‍റ് ജോസഫ്, സെന്‍റ് സെബാസ്റ്റ്യന്‍, എന്നീ പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരുമാണ് മതമൈത്രിയുടെയും എക്യുമെനിസത്തിൻ്റെയും ഈ…

Read More

ന്യൂഡൽഹി: റിപ്പോ നിരക്കിൽ ആർ.ബി.ഐ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി . 5.25 ശതമാനമായാണ് ആർ.ബി.ഐ നിരക്ക് കുറച്ചത്. ഇതോടെ രാജ്യത്ത് ഭവന-വാഹന വായ്പപലിശനിരക്കുകൾ കുറയും. മൂന്ന് ദിവസമായി നടന്ന ആർ.ബി.ഐ പണനയ യോഗത്തിനു ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് നിരക്ക് കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഓപ്പൺ മാർക്കറ്റ് റെഗുലേഷനായി ഒരു ലക്ഷം കോടി മാറ്റിവെക്കുകയാണെന്നും ആർ.ബി.ഐ അറിയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിലാണ്. സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച രീതിയിൽ പണപ്പെരുപ്പത്തിൽ കുറവ് വന്നു . ഉപഭോക്തൃ വിലസൂചിക​യെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് മുന്നോട്ട് പോകുന്നതെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോവുന്നത് . ഗ്രാമീണമേഖലയിലെ ഡിമാൻഡ് ശക്തമായി തുടരുന്നുണ്ട്. നഗരമേഖലകളിൽ ക്രമാനുഗതമായ വളർച്ച ഡിമാൻഡിൽ ഉണ്ടാവുന്നുണെടന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി. നിർമാണമേഖലയിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവുന്നുണ്ട്. സേവന, കയറ്റുമതി മേഖലകൾ തിരിച്ചവരവിന്റെ പാതയിലാണെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.

Read More

നെടുമ്പാശ്ശേരി : ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കലും വൈകലും പതിവാകുന്നു . ഇത് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും സര്‍വീസുകളെ ബാധിച്ചുകഴിഞ്ഞു . പുലര്‍ച്ചെ 1.05ന് പുറപ്പെടേണ്ട തിരുവനന്തപുരം –ഷാര്‍ജ വിമാനം ഇതുവരെ പുറപ്പെട്ടില്ല. നെടുമ്പാശേരിയില്‍ പുലര്‍ച്ചെ 4.50ന് വരേണ്ട റാസല്‍ഖൈമ വിമാനവും 7.30ന് എത്തേണ്ട മസ്കറ്റ് വിമാനവും എത്തിയിട്ടില്ല.ഇന്‍ഡിഗോ രാജ്യ വ്യാപകമായി അറുന്നൂറിലധികം വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍ 225 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട് . ബെംഗളൂരുവില്‍ 102 സര്‍വീസുകളാണ് റദ്ദാക്കിയത് . ഇത് കേരളത്തിലും വിമാന സര്‍വീസുകളെ ബാധിച്ചു. നെടുമ്പാശേരിയിലും കരിപ്പൂരും വിമാനങ്ങള്‍ വൈകുന്നുണ്ട് . തിരുവനന്തപുരത്ത് ആറ് സര്‍വീസുകളാണ് റദ്ദാക്കിയത് .

Read More

കൊച്ചി: കൊച്ചി പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി . ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് നിഗമനം. ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് അറിവായിട്ടില്ല .മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്.അന്വേഷണം ഊർജ്ജിതമാണ്.

Read More

കൊച്ചി: കൊച്ചി നഗരത്തെയാകെ പുകമഞ്ഞ് മൂടി. വൈറ്റില, തൈക്കൂടം, ഏലൂർ, കളമശേരി തുടങ്ങി വിവിധ പ്രദേശങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് ഇന്ന് അനുഭവപ്പെട്ടത്. പുകമഞ്ഞിൽ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വിദഗ്ദർ പറയുന്നു .അതേസമയം കൊച്ചിയിലെ വായുഗുണനിലവാര സൂചിക 170ന് മുകളിലാണ് , ഗർഭിണികളും പ്രായമായവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണം.ഒരാഴ്ചയായി കൊച്ചിയിൽ മാത്രമല്ല മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമൊക്കെ ചൂട് കുറയുന്ന സാഹചര്യമുണ്ട്. ചെന്നൈ തീരത്തുണ്ടായ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമുണ്ട്. മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേരുമ്പോൾ അത് ആരോഗ്യത്തിന് നല്ലതല്ല.എന്നാൽ ഡൽഹി പോലുള്ള വൻ നഗരങ്ങളിലേതു പോലുള്ള സാഹചര്യം കൊച്ചിയിലില്ല. കൊച്ചിയിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർ മാസ്‌ക് ഉപയോഗിക്കണം. കൊച്ചിയിൽ കടൽക്കാറ്റ് ലഭ്യമാകുന്നത് വായു മലിനീകരണം കുറയ്ക്കാൻ സഹായകമാവുന്നുണ്ട് .

Read More

പ്രയാഗ്‌രാജ്: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി (എസ്‌സി) സമുദായങ്ങളിലെ വ്യക്തികൾക്ക് അവരുടെ പട്ടികജാതി പദവിയുമായി ബന്ധപ്പെട്ട സംവരണ ആനുകൂല്യങ്ങൾ സ്വയമേവ നഷ്ടപ്പെടുന്നുണ്ടോ എന്നത് പരിശോധിച്ച് നീതി നടപ്പിലാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. മതപരമായ വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി വിധി ഉദ്ധരിച്ച് ജസ്റ്റിസ് പ്രവീൺ കുമാർ ഗിരി, മതപരിവർത്തനത്തിന് ശേഷം പട്ടികജാതി ആനുകൂല്യങ്ങൾ അവകാശപ്പെടുന്നത് “ഭരണഘടനയെ വഞ്ചിക്കുന്നതിന്” തുല്യമാണെന്നും സംവരണ നയങ്ങൾ അടിസ്ഥാനമാക്കിയുള്ള തത്വത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ക്രിസ്തുമതത്തിൽ ബാധകമല്ലെന്നും അതിനാൽ മുൻ ജാതി സർട്ടിഫിക്കറ്റുകൾ പരിഗണിക്കാതെ മതപരിവർത്തനത്തിന് ശേഷം പട്ടികജാതി വർഗ്ഗീകരണം അസാധുവാകുമെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ മുൻ വിധിയും കോടതി പരാമർശിച്ചു. മതങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്ത ജിതേന്ദ്ര സഹാനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. “എന്റെ നാട്ടിൽ യേശുക്രിസ്തുവിന്റെ വചനങ്ങൾ പ്രസംഗിക്കാൻ” അനുമതിക്കായി അപേക്ഷിച്ചതേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപത്രം റദ്ദാക്കണമെന്ന്…

Read More