കൊച്ചി : വരാപ്പുഴ അതിരൂപത കെ എൽ സി എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ ദ്വിദ്വിന ഒത്തുവാസം തോട്ടുവ നവജീവൻ ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ചു.കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരിഉദ്ഘാടനം ചെയ്തു.അതിരൂപത പ്രസിഡൻ്റ് റോയ് ഡിക്കൂഞ്ഞയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ നവജീവൻ ആനിമേഷൻ സെൻ്റർ അസി. ഡയറക്ടർ ഫാ. സോബിൻ സ്റ്റാൻലി പള്ളത്ത് ആശംസകൾ അർപ്പിച്ചു.

ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,ട്രഷറർ എൻ ജെ പൗലോസ് എന്നിവർ പ്രസംഗിച്ചു.അല്മായ പ്രേഷിതത്വം ക്രിസ്തുവിന്റെ വ്യക്തിത്വ പ്രകാശന തുടർച്ച എന്ന വിഷയത്തിൽ ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കരയും,പങ്കാളിത്ത സഭയും കെഎൽസിഎയും എന്ന വിഷയത്തിൽ അതിരൂപത രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിലും, ലത്തീൻ സമുദായത്തിന്റെ അവകാശ സംരക്ഷണവും, സമുദായ സംഘടനയും എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസും,സംഘടനയും ഞാനും – പ്രവർത്തനങ്ങൾ, ആത്മവിശ്വാസം, ആത്മവിമർശനം, ആരോഗ്യപര വിമർശനം എന്ന വിഷയത്തിൽ ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ക്ലാസുകൾ നയിച്ചു.

ഡയറക്ടർഫാ. മാർട്ടിൻ തൈപ്പറമ്പിൽ,സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്,സംസ്ഥാനപബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ് എന്നിവർ വിവിധ വിഷയങ്ങളിൽ മോഡറേറ്റർമാരായിരുന്നു.സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിതനായ അഡ്വ.ഷെറി ജെ തോമസിനെ അതിരൂപതയ്ക്കുവേണ്ടി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ ആദരിച്ചു.അതിരൂപതാഭാരവാഹികളായ ബാബു ആൻ്റണി,ഫില്ലി കാനപ്പിള്ളി,നവീൻ വർഗീസ്,റോസ് മാർട്ടിൻ, നിക്സൺ വേണാട്ട്അഡ്വ.കെ എസ് ജിജോ,ബേസിൽ മുക്കത്ത്,ഡോ.സൈമൺ കൂമ്പേൽ,ആഷ്ലിൻ പോൾ,വിൻസ് പെരിഞ്ചേരി,ടി എ ആൽബിൻ എന്നിവർ പ്രസംഗിച്ചു.
ഫാ.മാർട്ടിൻ തൈപ്പറമ്പിലും, ഫാ.സോബിൻ സ്റ്റാൻലി പള്ളത്തും വിവിധ ദിവസങ്ങളിൽ ദിവ്യബലി അർപ്പിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു മുള്ളൂർ,ജോബി ജോർജ്, ഡോ. ജോമിഷ് ജോസ്, ആൻസ ജെയിംസ്, സോണിയ ബിനു എന്നിവർ നേതൃത്വം നൽകി.

