- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി
കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം മാർച്ച് 25 ബുധനാഴ്ച തലശ്ശേരി അതിരൂപത പാസ്റ്ററൽ സെൻററിൽ വച്ച് നടന്നു. സുല്ത്താന് ബത്തേരി രൂപത ബിഷപ് ജോസഫ് മാര് തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര് ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ജീവനോടെ ജനിച്ച മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2013-ല് ശിക്ഷിക്കപ്പെടുകയും ചെയ്ത ഫിലാഡല്ഫിയയിലെ ഗര്ഭച്ഛിദ്ര ഡോക്ടര് കെര്മിറ്റ് ഗോസ്നെല് (85) അന്തരിച്ചു.
വത്തിക്കാന് സിറ്റി: ആര്ച്ച്ബിഷപ്പ് ഫുള്ട്ടണ് ജെ. ഷീനെ സെപ്റ്റംബര് 24-ന് സെന്റ് ലൂയിസില് വെച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്ന് വിശുദ്ധര്ക്കായുള്ള വത്തിക്കാന് കാര്യാലയം അറിയിച്ചു. സുവിശേഷവല്ക്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രിഫെക്റ്റ് കര്ദിനാള് ലൂയിസ് അന്റോണിയോ ടാഗ്ലെ ചടങ്ങുകള്ക്ക് മുഖ്യകാര്മ്മികത്വം വഹിക്കും. 2019 ഡിസംബറില് നടക്കേണ്ടിയിരുന്ന നാമകരണ ചടങ്ങുകള് വത്തിക്കാന് മാറ്റിവെച്ചിരുന്നു. ആറ് വര്ഷത്തെ കാത്തിരിപ്പിന് ശേഷം, ആര്ച്ച്ബിഷപ്പ് ഷീന്റെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാന് വത്തിക്കാന് അനുമതി നല്കിയതായി ഫെബ്രുവരി 9-ന് ഇല്ലിനോയിയിലെ പിയോറിയ രൂപത അറിയിച്ചിരുന്നു.
കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷയെ പുരുഷന്മാരിൽ മാത്രം ഭരമേൽപ്പിക്കുന്നതിനെ അപ്പോസ്തോലിക പിന്തുടർച്ചയുടെ വെളിച്ചത്തിൽ മനസ്സിലാക്കാമെന്നും “സുവിശേഷപരമായ ദാനധർമ്മത്തിൽ തീക്ഷ്ണതയുള്ളവരും” “ധൈര്യമുള്ള മിഷനറിമാരും” ആയ പുരോഹിതന്മാരെയാണ് പൗരോഹിത്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതെന്നും ലിയോ പതിനാലാമൻ പാപ്പ ബുധനാഴ്ച പറഞ്ഞു.
വ്യത്യസ്ത ആരാധനാക്രമ രീതികളോട് താല്പ്പര്യമുള്ള കത്തോലിക്കര്ക്കിടയില് സ്നേഹത്തിന്റെയും പരസ്പര ധാരണയുടെയും പുതിയൊരു ചൈതന്യം ആവശ്യമാണെന്ന് പാപ്പ
ദിബ്രുഗഡ് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് മൂലന്റെ മരണം സ്ഥിരീകരിച്ചതായി രൂപത അധികൃതർ അറിയിച്ചു. 91 വയസ്സായിരുന്നു, മാർച്ച് 24 ന് ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്ക് വിവേക് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിന്റെ പേരിൽ മത്സരരംഗത്ത് ഉള്ളവർ സമുദായത്തിന്റെ പ്രതിനിധികൾ അല്ല എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത. ലത്തീൻ സമുദായത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ നിർത്തുന്നതിന് കൊല്ലം രൂപതയോ കെആർഎൽസിസിയോ തീരുമാനിച്ചിട്ടില്ല.
2026 പെസഹാ വ്യാഴം,ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കത്തിൽ കെ.എൽ സി എ കൊച്ചി രൂപത സമിതി പ്രതിഷേധിച്ചു.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ക്രിസ്തുവിൻ്റെ പീഢാസഹനവും കുരിശു മരണവും ഉയിർതെഴുന്നേൽപ്പും അനുസ്മരിക്കുന്ന പുണ്യ ദിനങ്ങളിൽ പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവ യുവജനങ്ങളുടെ മൗലികഅവകാശങ്ങളിലും വിശ്വാസ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണ്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരം ചെയ്തികൾ നടക്കുകയുണ്ടായി.
ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ് സി ആർ എ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വിദേശ ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ച ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ അനുവാദം നൽകുന്നതാണ് ബില്ല്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
