- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) ആലപ്പുഴ രൂപത എഴുപുന്ന യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ഹോസന ഞായർ ദിനത്തിൽ യൂണിറ്റ് ഭാരവാഹികൾ ഉപവാസ സത്യാഗ്രഹം നടത്തും. കോടംതുരുത്ത് , എഴുപുന്ന , കുത്തിയതോട് ഗ്രാമ പഞ്ചത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ലഹരിയുടെ ഉപയോഗം മൂലം അക്രമങ്ങൾ കൊലപാതകം ആയി മാറുന്നു. സാധരണക്കാരന് വീടിന്റെ പുറത്തു ഇറങ്ങി നടക്കുവാൻ ബുദ്ധിമുട്ട് ഉള്ള അവസ്ഥയാണ്. ഈ സമയത്ത് നാട്ടുകാരുടെ ശ്രദ്ധക്ഷണിയ്ക്കുന്നതിനാണ് വിശുദ്ധ വരത്തിനു തുടക്കം കുറിയ്ക്കുന്ന ഹോസന ഞായർ ദിനത്തിൽ ഉപവാസ സത്യാഗ്രഹം നടത്തുന്നത് എന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
മെൽഗിബ്സന്റെ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് ഓർക്കസ്ട്രയായി കൊച്ചിയിൽ അവതരിപ്പിക്കുന്നു. കൊച്ചിൻ ചേംബർ ഓർക്കസ്ട്രയാണ് നാളെ മുതൽ ഏപ്രിൽ രണ്ടു വരെ കൊച്ചിയിലെ ഫൈൻ ആർ ട്സ് ഹാളിൽ ലൈവ് ഓർക്കസ്ട്രയായി അവതരിപ്പിക്കുന്നത്.
കത്തോലിക്കാ സഭ എന്തുകൊണ്ടാണ്, കുടിയേറ്റക്കാരുടെ വിഷയത്തിൽ അധികം താത്പര്യം കാണിക്കുന്നതെന്ന ഒരു ചോദ്യം സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകമായി, പാപ്പാമാർ തങ്ങളുടെ സന്ദേശങ്ങളിൽ, കുടിയേറ്റക്കാർക്ക് വേണ്ടി സംസാരിക്കുമ്പോൾ, മുഖം തിരിക്കുന്ന ഒരു പ്രവണതയും വിശ്വാസികൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. വിശപ്പിന്റെ വിളി അറിയണമെങ്കിൽ, ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കണം എന്ന് പറയുന്നതുപോലെ, കുടിയേറ്റത്തിന്റെ കയ്പുനിറഞ്ഞ വേദന മനസ്സിലാകണമെങ്കിൽ, അത്തരം ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയ വ്യക്തികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.
ലിയോപോളിയിലുള്ള ബെർണദീത്ത സന്ന്യാസാശ്രമസമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 22 പേർക്കെങ്കിലും പരിക്കേറ്റു. ഉക്രൈൻ രാജ്യാതിർത്തിയിൽനിന്ന് അകലെ പടിഞ്ഞാറൻ ഉക്രൈൻ നഗരമായ ലിയോപോളിയിൽപ്പോലും റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നവെന്ന് മേയർ അന്ദ്രി സാദോവി. മാർച്ച് 24-ന് മാത്രം ആയിരത്തോളം ഡ്രോണുകളാണ് റഷ്യ അയച്ചത്.
ആർച്ച്ബിഷപ് സാറ മുള്ളാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാർച്ച് 26.ന് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അയച്ച തന്റെ സന്ദേശത്തിലാണ് ഇരുസഭകളും തമ്മിലുള്ള ബന്ധം തുടരേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്.
ആംബുലൻസിന്റെ വളയം പിടിച്ച് ജീവൻ രക്ഷിക്കാൻ പായുന്ന ജോൺസി ഇനിയില്ല. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മിന്നൽ യാത്രകൾ നടത്തിയ ജോൺസിയെ മരണം മിന്നൽ പോലെ കവർ ന്നെടുത്തപ്പോൾ നാടിനു നഷ്ടമായതു ആത്മാർഥതയുള്ള ജീവകാരുണ്യ പ്രവർത്തകനെയാണ്. മാവേലിക്കര കല്ലുമലയിൽ പുനലൂർ രൂപതയിലെ ഉമ്പർനാടു സെന്റ് മേരീസ് ഇടവയിലെ കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യു (47) നടത്തിയിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾ ഏറെയാണ്.
അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില് പതിനാറാം നൂറ്റാണ്ടില് രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ജെന്സന് സി. ജോസ് തുര്ക്കിഷ് സാഹിത്യത്തെ ലോകവേദിയില് അടയാളപ്പെടുത്തിയ നോബല് ജേതാവ് ഓര്ഹന് പാമുക്കിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ് ‘നൈറ്റ്സ് ഓഫ് പ്ലേഗ്’. ‘പ്ലേഗിന്റെ രാത്രികള്’ എന്ന പേരില് മാങ്ങാട് രത്നാകരനും ശരത് കുമാര് ജി. എല്ലും ചേര്ന്നാണ് ഈ ബൃഹദ് ഗ്രന്ഥം മലയാളത്തിലേക്ക് മനോഹരമായി വിവര്ത്തനം ചെയ്തിരിക്കുന്നത്. ഒരു പകര്ച്ചവ്യാധിയുടെ കഥ എന്നതിലുപരി, ചരിത്രവും രാഷ്ട്രീയവും ഭാവനയും ഇഴചേരുന്ന ഒരു സങ്കീര്ണ്ണ ദൃശ്യാനുഭവമാണ് ഈ നോവല്. ഇതിവൃത്തം: ചരിത്രവും ഭാവനയും സന്ധിക്കുന്ന ഇടം 1901-ല് ഓട്ടോമന് സാമ്രാജ്യത്തിന്റെ അസ്തമയ കാലത്ത്, ‘മിന്ഘേരിയ’ എന്ന സാങ്കല്പ്പിക ദ്വീപില് പൊട്ടിപ്പുറപ്പെടുന്ന പ്ലേഗ് ബാധയെ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. സുല്ത്താന് അബ്ദുള് ഹമീദ് രണ്ടാമന് രോഗനിയന്ത്രണത്തിനായി അയക്കുന്ന ഉദ്യോഗസ്ഥരും, അവിടത്തെ വൈവിധ്യമാര്ന്ന ജനവിഭാഗങ്ങളും തമ്മിലുള്ള സംഘര്ഷമാണ് നോവലിന്റെ കാതല്. ഒരു ചരിത്രകാരി തന്റെ പൂര്വ്വികരുടെ കത്തുകളിലൂടെയും രേഖകളിലൂടെയും മിന്ഘേരിയയുടെ ചരിത്രം പുനര്നിര്മ്മിക്കുന്ന രീതിയിലുള്ള ആഖ്യാനശൈലി, വായനക്കാരെ ഒരു യഥാര്ത്ഥ ചരിത്രരേഖ വായിക്കുന്ന പ്രതീതിയിലേക്ക് നയിക്കുന്നു.…
യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്. അടിമത്തത്തില് നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില് നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം
വര്ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില് കേന്ദ്രത്തില് അധികാരത്തിന്റെ ചെങ്കോല് കൈവശം വച്ചിരിക്കുന്നവര് ഇവിടെയും കോര്പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്ഹോഫര് ഒരിക്കല് എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന് കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില് ആഴമായ ബന്ധം ഉണ്ടാകണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
