- അർത്തുങ്കൽ ബസലിക്ക ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
- അമേരിക്ക -ഇറാൻ സമാധാന കരാർ ;സ്വാഗതം ചെയ്ത് പാപ്പ
- അക്ഷരങ്ങളിൽ നിന്ന് അറിവിലേക്ക്; ഡിജിറ്റൽ യുഗത്തിലെ വായന
- ശിശുക്കടത്ത് കേസിൽ നിർണായക വിധി
- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
Browsing: Vishudha Veedhi
ഒരു നാല്പത്തിനാലുകാരന്‍ അതീവ ലളിതമായി കടന്നുപോയതിന്റെ 800-ാം വര്‍ഷം ആചരിക്കവേയാണ് അതേ ആധ്യാത്മിക ധാരയില്‍പെട്ട ഒരു അമ്പത്തിനാലുകാരന്‍ കേരളത്തില്‍ ധന്യനായി പ്രഖ്യാപിക്കപ്പെടുന്നത്. അസ്സീസിയിലെ ഫ്രാന്‍സിസിനെയും തെയോഫിനച്ചനെയും കുറിച്ചാണ് പറയുന്നത്.തെയോഫിനച്ചനെക്കുറിച്ചും പൊന്നുരുന്നി ആശ്രമത്തെക്കുറിച്ചും നന്നേ ചെറുപ്പത്തില്‍ത്തന്നെ കേട്ടതിന്റെ വളരെ മങ്ങിയ ഓര്‍മ്മകളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച വര്‍ഷമായിരുന്നു അദ്ദേഹം കടന്നുപോകുന്നത്.
യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്‍മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം
ദൈവവിളി സംബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഡിസംബര്‍ മാസം എട്ടാം തീയതി ‘വിശ്വസ്തതയില്‍ സൃഷ്ടിക്കപ്പെടുന്ന ഭാവി’ എന്ന പേരില്‍ ഒരു അപ്പോസ്‌തോലിക പ്രബോധനം പുറത്തിറക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും ചിന്തകളും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രാര്‍ഥന, ഉപവാസം, ദാനധര്‍മ്മം എന്നീ ത്രിവിധ പുണ്യങ്ങളിലൂടെ ഉത്ഥിതനായ മിശിഹായെ സ്വീകരിക്കാന്‍ സഭ നമ്മെ ഒരുക്കുന്ന കൃപയുടെ കാലമാണല്ലോ വലിയ നോമ്പ്. എന്നാല്‍, ഈ നാല്‍പ്പതു ദിനങ്ങളിലെ ആത്മീയ ചൈതന്യം ലിറ്റര്‍ജിക്കല്‍ കലണ്ടറിന് അപ്പുറം, നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ലക്ഷ്യം. കേവലം ഒരു കാലഘട്ടത്തില്‍ ഒതുങ്ങിനില്‍ക്കാതെ, ഹൃദയത്തില്‍ ഒരു ‘നിരന്തര നോമ്പ്’ എപ്രകാരം കാത്തുസൂക്ഷിക്കാം എന്ന് നമുക്ക് ചിന്തിക്കാം.
ദൈവോന്മുഖവും പരോന്മുഖവുമായ സ്‌നേഹത്തില്‍ അധിഷ്ഠിതമായ 40 ദിനരാത്രങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് തപസ്സുകാലം. തമ്പുരാനോട് ചേര്‍ന്നിരിക്കുവാന്‍ ക്ഷണിക്കുന്ന വിരുന്നാണിത്. ബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നത് ഇപ്രകാരമാണ്. നാം നമ്മുടെ ഉള്ളില്‍ നിന്ന് രണ്ട് സ്വരമാണ് കേള്‍ക്കുക. The voice of conscience and the voice of concupiscience. മനസ്സാക്ഷിയുടെ സ്വരവും ജഡികതയുടെ സ്വരവും. മനസ്സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ജീവിച്ചാല്‍ നാം ദൈവിക മനുഷ്യരാകും. എന്തുകൊണ്ടായിരിക്കാം നാം ഈ രണ്ട് സ്വരവും കേള്‍ക്കുക? കാരണം മനുഷ്യനില്‍ ആത്മാവും ശരീരവും ഉണ്ട്. ആത്മാവ് ദൈവത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ ശരീരം ജഡികസുഖം ആഗ്രഹിക്കും.
വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന്‍ എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ എന്ന ബഹുമതിയും തിയോഫിനച്ചന് ഇനി സ്വന്തം. ജീവിതകാലത്തുതന്നെ തിയോഫിനച്ചന്‍ എല്ലാവരുടെയും വല്യച്ചനായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്.
ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്‌കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’ എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം
ജനലക്ഷങ്ങളുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കികൊണ്ട്, കഴിഞ്ഞ ഏതാനും വര്‍ഷം കേരളത്തിന്റെ നാനാഭാഗത്തും, ചുറ്റി സഞ്ചരിച്ചിരുന്ന താപസ ശ്രേഷ്ഠനായ റവ. ഫാ. തിയോഫിന്‍ ഇന്നലെ ദിവംഗതനായി. അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കരണം വരാപ്പുഴ മെത്രാപോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് അട്ടപ്പേറ്റി തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ ഇവിടെ അടുത്ത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയില്‍ നടത്തപ്പെട്ടു.
എറണാകുളത്ത് പൊന്നുരുന്നി എന്ന ഗ്രാമീണമേഖലയുടെ ആത്മീയ ചൈതന്യമായിരുന്ന ദൈവദാസന്‍ ഫാ. തിയോഫിന്‍ കപ്പുച്ചിനെ ലെയോ പാപ്പാ 2026 ഫെബ്രുവരി 21ന് ‘ധന്യന്‍’ (ഢലിലൃമയഹല) എന്ന പദത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിനോടുള്ള അചഞ്ചലമായ ഭക്തിയും പാവപ്പെട്ടവരോടുള്ള കരുണയും വഴി ജീവിതകാലത്തുതന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിത്വമായിരുന്നു തിയോഫിനച്ചന്റേത്.
കോട്ടപ്പുറം രൂപതയ്ക്ക് ആത്മാഭിമാനം പകരുന്ന ആത്മീയ തേജസ്സായ ദൈവദാസൻ തിയോഫിൻ കപ്പുച്ചിനച്ചൻ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിചെറിയ ജോർജ് – അന്ന ദമ്പതികളുടെ ഒമ്പത് മക്കളിൽ ആറാമനായി 1913 ജൂലൈ 20 ന് ജനിച്ചു. മൈക്കിൾ എന്ന പേരാണ് ജ്ഞാനസ്നാനാവസരത്തിൽ നല്കപ്പെട്ടത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
