Browsing: Vishudha Veedhi

ണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികമാണിത്. പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ പാപ്പാ ആഗോള സഭയിൽ 2026 ജനുവരി 10-ാം തിയതി മുതൽ 2027 ജനുവരി 10-ാം തിയതി വരെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ സമ്പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സുവർണ്ണാവസരം നല്കിയിരിക്കുന്നു. ക്രിസ്തുനാഥനോടുള്ള ആഴമായ സ്നേഹത്താൽ നിറഞ്ഞു ദാരിദ്ര്യാരൂപി ജീവിത വ്രതമാക്കിയ ഈ വിശുദ്ധൻ കാലാതീതമായി ഇന്നും മനുഷ്യഹൃദയങ്ങളിൽ ജ്വലിച്ചു നില്ക്കുന്നു.

ഒരു കൊച്ചു പെൺകുട്ടിക്ക്, ദൈവം കനിഞ്ഞരുളിയ ഭാഗ്യം കൊണ്ടു മാത്രം പരിശുദ്ധ പാപ്പായോട് ചേർന്ന് നിൽക്കാൻ കിട്ടിയ ഓർമ്മകളാണ്. കത്തീഡ്രൽ ഇടവകാംഗമായ അഡ്വ: ആന്റണി ബെനഡിക്ട് ആണ് അപൂർവ്വ ഭാഗ്യത്തിന്റെ ഈ ഓർമ്മകൾ പങ്കുവെച്ചത്.

മറ്റ് മതസ്ഥരോട് അനുഭാവപൂര്‍വ്വം വര്‍ത്തിക്കുകയും മതാത്മക സമീപനം 800 വര്‍ഷങ്ങള്‍ക്ക്മുന്‍പ് സ്വീകരിക്കുകയും ചെയ്ത വിശുദ്ധനാണ് ഫ്രാന്‍സിസ്. മതത്തിന്റെ പേരില്‍ പരസ്പരം കുരുതികൊടുക്കുന്ന ടുണീഷ്യയിലും മൊറോക്കോയിലും സ്പെയിനിലും സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് ശിഷ്യന്മാരെ അയച്ചു. തന്റെ ക്ഷീണത്തിന്റെയും രോഗത്തിന്റെയും മധ്യേ സിറിയായിലും ഈജിപ്തിലും സമാധാനം സ്ഥാപിക്കാന്‍ യാത്രചെയ്തു. സ്വന്തം ജീവന്‍ അപകടപ്പെട്ടാലും കുഴപ്പമില്ല എന്ന് കരുതി മുഹമ്മദീയസുല്‍ത്താന്റെ അരികില്‍ സമാധാന സന്ദേശവുമായി എത്തി. മതങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ഇക്കാലത്തും പ്രധാനമാണെന്ന് ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നു.