നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) സ്ത്രീശിശു വികസന കമ്മീഷൻ്റെയും കോൾപിംഗ് ഇന്ത്യ നെയ്യാറ്റിൻകര റീജിയൻ്റെയും നേതൃത്വത്തിൽ സ്ത്രീജ്യോതി സംഗമവും കോൾപിംഗ് ദിനാചരണവും സംഘടിപ്പിച്ചു. ഒക്ടോബർ 27-ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിലായിരുന്നു പരിപാടികൾ.
കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂരിൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് സംഗമത്തിന് തുടക്കമായത്. എൻ ഐ ഡി എസ്ഡ യറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, കമ്മീഷൻ സെക്രട്ടറി ഫാ. സുജിൻ ജോൺസൺ, നെടുമങ്ങാട് ഫൊറോന വികാരി ഫാ. ഡി. ഷാജ് കുമാർ എന്നിവർ സഹകാർമികരായിരുന്നു.
സ്ത്രീജ്യോതി പ്രസിഡൻ്റ് ലീല ലോറൻസ്അ ധ്യക്ഷത വഹിച്ച പൊതുസമ്മേളനം രൂപത വികാരി ജനറലും എൻ ഐ ഡി എസ്പ്ര സിഡൻ്റുമായ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. എൻ ഐ ഡി എസ്ഡ യറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. സുജിൻ ജോൺസൺ, അൽഫോൻസ ആൻ്റിൽസ്, കോൾപിംഗ് ഇന്ത്യ നാഷണൽ ഓഫീസ് പ്രോഗ്രാം സപ്പോർട്ട് ഓഫീസർ ഹാനറ്റ് റോബർട്ട്, ഡി എൽ കെ എഫ്മെ വിൽസൺ, മേഖല ആനിമേറ്റർ ഷൈല മാർക്കോസ് എന്നിവർ പ്രസംഗിച്ചു.
നെയ്യാറ്റിൻകര കോൾപിംഗ് റീജിയൻ കോ-ഓർഡിനേറ്റർ സുലേഖ മേബിളും സ്ത്രീജ്യോതി ജനറൽ സെക്രട്ടറി സരിതയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.കോൾപിംഗ് ഇന്ത്യ നാഷണൽ ഓഫീസ് പ്രോഗ്രാം സപ്പോർട്ട് ഓഫീസർ ഹാനറ്റ് റോബർട്ടിനെ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ ആദരിച്ചു. കോൾപിംഗ് അംഗങ്ങൾക്ക് വിദ്യാഭ്യാസ വായ്പ, ഭവന അറ്റകുറ്റപ്പണി, ശുചിമുറി നിർമാണം, പശുവളർത്തൽ, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയ്ക്കുള്ള വായ്പകളും സ്ത്രീജ്യോതിയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായവും വിതരണം ചെയ്തു.ഫാ. ഡി. ഷാജ് കുമാറിൻ്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ പരിശീലന ക്ലാസും സൗഹൃദ കൂട്ടായ്മയും നടന്നു. തുടർന്ന് സംഘടിപ്പിച്ച അസീസി വൃക്ഷത്തൈ നടീൽ പരിപാടിക്ക് മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ നേതൃത്വം നൽകി.

