പിറവം : സമൂഹത്തിൽ നന്മയും മൂല്യബോധവുമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണി വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ചാവറ മാട്രിമണിയുടെ 33-ാമത് ബ്രാഞ്ച് പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഹൃദയങ്ങളെ ചേർത്തിണക്കുക’ എന്ന മഹത്തായ ആശയത്തിലൂന്നി ജീവിതമൂല്യങ്ങൾ പകർന്നുനൽകാൻ കഴിയുന്നതാണ് മൂന്ന് പതിറ്റാണ്ടിലേറെയായി സ്ഥാപനത്തിന്റെ പ്രവർത്തനമികവിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു. ചാവറ മാട്രിമണിയുടെ സാന്നിധ്യം പിറവം പ്രദേശത്തിന് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആതുരശുശ്രൂഷാ, വിദ്യാഭ്യാസ മേഖലകളിൽ ആത്മാർഥതയോടും അർപ്പണബോധത്തോടും കൂടി സേവനം ചെയ്യുന്നവരാണ് സി.എം.ഐ. സഭാംഗങ്ങളെന്ന് മന്ത്രി അനുസ്മരിച്ചു. സി.എം.ഐ. സഭയുടെ സ്ഥാപനത്തിൽ വിദ്യാഭ്യാസം നേടിയ വ്യക്തിയെന്ന നിലയിൽ സഭയുടെ സമർപ്പണവും പ്രവർത്തനശൈലിയും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാവറ മാട്രിമണിക്ക് എല്ലാ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.പിറവം ഹോളി കിംഗ്സ് ഫൊറോന പള്ളി വികാരി ഫാ. സിറിയക് മറ്റത്തിൽ പുതിയ ഓഫീസിന്റെ ആശീർവാദകർമം നിർവഹിച്ചു. പിറവം നഗരസഭാ ചെയർമാൻ കെ.ആർ. പ്രദീപ്, പിറവം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്ത്, ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., അസിസ്റ്റന്റ് ഡയറക്ടർ ഫാ. എമിൽ സെബാസ്റ്റ്യൻ സി.എം.ഐ., എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. അബ്രഹാം, ജനറൽ മാനേജർ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.ബാങ്കോക്കിൽ നടക്കുന്ന ഒമ്പതാമത് വേൾഡ് റോക്കറ്റ് ബോൾ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളായ അൽഫോൺസ ജോണിനെയും ആൻസി മേരിയെയും ചടങ്ങിൽ ആദരിച്ചു. ഇരുവരുടെയും ബാങ്കോക്ക് യാത്രയുടെ മുഴുവൻ ചെലവുകളും ചാവറ മാട്രിമണി വഹിക്കും. ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി അനൂപ് ജേക്കബ് കൈമാറി.പിറവം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വള്ളംകളിയിൽ ഒന്നാം സ്ഥാനം നേടുന്നവർക്കുള്ള സമ്മാനത്തുകയിലേക്കായി ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. ചെക്ക് മന്ത്രിക്ക് കൈമാറി.പിറവം പാണ്ടിയാലിൽ ആർക്കേഡിലാണ് ചാവറ മാട്രിമണിയുടെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.
Trending
- മൂല്യബോധമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണിയുടെ പങ്ക് അതുല്യം: മന്ത്രി അനൂപ് ജേക്കബ്
- അധ്യാപകർക്കായി ചൈൽഡ് ഹെൽത്തി സ്കൂൾസ് പരിശീലന പരിപാടി സംഘടിപ്പിച്ചു
- 100 മത് ആഗോള മിഷൻ ഞായർ
- പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത വേണം: കർദ്ദിനാൾ ചേർണി
- സംഗീതം പൊഴിക്കുന്ന 70 വെങ്കലമണികൾ
- കുടുംബങ്ങൾ സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണം: ലെയോ പതിനാലാമൻ പാപ്പ
- ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളുമായി ആനപ്പാറ ഇടവകാംഗം
- കെസിയ ഹോപ്പ് സെന്ററിലൂടെ 223-ാമത്തെ ഭവനം കൈമാറി സിസ്റ്റർ ലിസി ചക്കാലയ്ക്കൽ

