കൊച്ചി: സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ്പ് സെന്ററിന്റെ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിർമിച്ച 223-ാമത്തെ വീടിന്റെ താക്കോൽ കൈമാറി. കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസും സ്പോൺസർ കുര്യൻ ജോസും ചേർന്നാണ് താക്കോൽദാനം നിർവഹിച്ചത്.
അധ്യാപികയായിരുന്ന സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ പൂർവവിദ്യാർഥിനിയുടെ കുടുംബത്തിനാണ് വീട് കൈമാറിയത്. കുടുംബത്തിനുവേണ്ടി ഹൗസ് ചലഞ്ച് കോ-ഓർഡിനേറ്റർ ലില്ലി പോൾ താക്കോൽ ഏറ്റുവാങ്ങി.സിസ്റ്റർ ലിസി ചക്കാലയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെന്റ് സെബാസ്റ്റ്യൻ ഇടവക സഹവികാരി ഫാ. വിപിൻ മാളിയേക്കൽ , റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപോളിസ് പ്രസിഡന്റ് സുധീപ് സക്കറിയ, ക്യാപ്റ്റൻ എസ്.എം. ഇഫ്തി കരുതിൻ, ടി.എം. റിഫാസ് എന്നിവർ പ്രസംഗിച്ചു.

