കൊച്ചി: ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിലെ ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് യതീഷ് ചന്ദ്ര ജി. എച്ച്. ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.പോലീസ് ഉദ്യോഗസ്ഥർ ജോലിക്കിടെ നേരിടുന്ന മാനസിക സമ്മർദങ്ങൾ കൈകാര്യം ചെയ്യുന്നതിനും മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളോട് ഉചിതമായ രീതിയിൽ ഇടപെടുന്നതിനും ആവശ്യമായ അവബോധം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മാനസിക സമ്മർദം അനുഭവിക്കുന്നവരെ എങ്ങനെ സമീപിക്കണമെന്നും സമ്മർദങ്ങളെ ഫലപ്രദമായി നേരിടാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ എന്തെല്ലാമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ യതീഷ് ചന്ദ്ര വിശദീകരിച്ചു.ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസസ് മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. റിങ്കു തെരേസ ജോസ്, കൺസൾട്ടന്റുമാരായ ഡോ. വിനീത വി. ജോസ്, ഡോ. മനു എൻ. എ., ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ അജയ്, കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ജെയ്സിൽ ജേക്കബ്, ഡോ. ബി. എ. അഷിമ അസീസ്, ഡോ. മരിയ എം. ജെ., ഡോ. ഫെക്സാ ലിസ് ബെന്നി എന്നിവർ വിവിധ സെഷനുകൾ നയിച്ചു.സബ് ഇൻസ്പെക്ടർമാരായ ബേബി കെ. ജി., സിബി അച്ചുതൻ, കെ. ആർ. ജയചന്ദ്രൻ എന്നിവർ പോലീസ് സേവനത്തിനിടയിലെ അനുഭവങ്ങൾ പങ്കുവെച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.ഫോട്ടോ: ലൂർദ് ആശുപത്രിയിൽ നടന്ന ലോക മാനസികാരോഗ്യ ദിനാചരണം എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ജി. എച്ച്. ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു. ദിവ്യ അജയ്, ഡോ. വിനീത വി. ജോസ്, ഡോ. മനു എൻ. എ., ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ജെയ്സിൽ ജേക്കബ്, ഡോ. റിങ്കു തെരേസ ജോസ് എന്നിവർ സമീപം.
Trending
- കടല് പണിക്കാരന്റെ മകന്
- പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി
- തെര്ത്തുല്യന് ലത്തീന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ്
- ഒരു കുമ്പസാരം, ഒരു വഴിത്തിരിവ്
- വിശുദ്ധ പത്രോസും വത്തിക്കാനും
- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി

