വട്ടിയൂർക്കാവ്: ലീജിയൻ ഓഫ് മേരി വട്ടിയൂർക്കാവ് ഫൊറോനയുടെ നേതൃത്വത്തിൽ സെപ്റ്റംബർ സമ്മേളനം സംഘടിപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടന്ന ജപമാല റാലിയോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്.കാഞ്ഞിരംപാറ ഇടവകയിൽ നിന്ന് ആരംഭിച്ച ജപമാല റാലി വട്ടിയൂർക്കാവ് ഇടവകയിൽ സമാപിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷമണിഞ്ഞ് കുട്ടികളും സ്ത്രീകളും റാലിയിൽ അണിനിരന്നത് ശ്രദ്ധേയമായി. റാലിയുടെ സമാപനത്തിന് പിന്നാലെ പതാക ഉയർത്തൽ ചടങ്ങും നടന്നു.തുടർന്ന് നടന്ന സെപ്റ്റംബർ അസംബ്ലിക്ക് ഫൊറോന അല്മായ ശുശ്രൂഷ വൈദിക കോഓർഡിനേറ്റർ റവ. ഫാ. ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷത വഹിച്ചു. അതിരൂപത കോഓർഡിനേറ്റർ റവ. ഫാ. ലോറൻസ് കുലാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ വിശിഷ്ടാതിഥികൾ ആശംസകൾ നേർന്നു.ലീജിയൻ ഓഫ് മേരിയുടെ സ്ഥാപനദിനം, പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാൾ, തിരുനാമ തിരുനാൾ എന്നിവയുൾപ്പെടെ സെപ്റ്റംബർ മാസത്തിലെ പ്രധാന ആത്മീയ പ്രത്യേകതകൾ സമ്മേളനത്തിൽ വിശദീകരിച്ചു. ജപമാല ഭക്തിയുടെ പ്രാധാന്യവും ചർച്ചയായി.സുവിശേഷത്തിന്റെ സംഗ്രഹമായ ജപമാല നിത്യജീവിതത്തിന്റെ ഭാഗമാക്കി ചൊല്ലുകയും ധ്യാനിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യണമെന്ന് സമ്മേളനം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഫൊറോന ലീജിയൻ ഓഫ് മേരി ഭാരവാഹികൾ, ഫൊറോന അല്മായ ശുശ്രൂഷ ഭാരവാഹികൾ, ആനിമേറ്റർ റീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Trending
- മരണത്തിനും മായ്ക്കാനാകാത്തൊരു ജീവിതമുണ്ട്
- പ്രിയ അനിയന് ജിജോയുടെ ഓര്‍മ്മയ്ക്ക് ഒരു തിലോദകം
- കറ പുരളാത്ത ജീവിതം
- ഡെഡ്ലൈനിനപ്പുറം ജിജോ ജോണ്‍ പുത്തേഴത്തിന്റെ ജീവിതം
- എല്‍നിനോയും ലാനിനയും കേരളത്തിന്റെ മത്സ്യജീവിതവും
- വട്ടിയൂർക്കാവിൽ ലീജിയൻ ഓഫ് മേരി സെപ്റ്റംബർ സമ്മേളനം
- ശക്തികുളങ്ങരയിൽ പരിശുദ്ധ കർമല മാതാവിന്റെ കൊമ്പ്രിയ തിരുനാളിന് തുടക്കം
- മഴക്കാലത്തും കേരളം വെന്തുരുകുമ്പോള്‍

