വട്ടിയൂർക്കാവ്: ലീജിയൻ ഓഫ് മേരി വട്ടിയൂർക്കാവ് ഫൊറോനയുടെ നേതൃത്വത്തിൽ സെപ്റ്റംബർ സമ്മേളനം സംഘടിപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടന്ന ജപമാല റാലിയോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്.കാഞ്ഞിരംപാറ ഇടവകയിൽ നിന്ന് ആരംഭിച്ച ജപമാല റാലി വട്ടിയൂർക്കാവ് ഇടവകയിൽ സമാപിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷമണിഞ്ഞ് കുട്ടികളും സ്ത്രീകളും റാലിയിൽ അണിനിരന്നത് ശ്രദ്ധേയമായി. റാലിയുടെ സമാപനത്തിന് പിന്നാലെ പതാക ഉയർത്തൽ ചടങ്ങും നടന്നു.തുടർന്ന് നടന്ന സെപ്റ്റംബർ അസംബ്ലിക്ക് ഫൊറോന അല്മായ ശുശ്രൂഷ വൈദിക കോഓർഡിനേറ്റർ റവ. ഫാ. ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷത വഹിച്ചു. അതിരൂപത കോഓർഡിനേറ്റർ റവ. ഫാ. ലോറൻസ് കുലാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ വിശിഷ്ടാതിഥികൾ ആശംസകൾ നേർന്നു.ലീജിയൻ ഓഫ് മേരിയുടെ സ്ഥാപനദിനം, പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാൾ, തിരുനാമ തിരുനാൾ എന്നിവയുൾപ്പെടെ സെപ്റ്റംബർ മാസത്തിലെ പ്രധാന ആത്മീയ പ്രത്യേകതകൾ സമ്മേളനത്തിൽ വിശദീകരിച്ചു. ജപമാല ഭക്തിയുടെ പ്രാധാന്യവും ചർച്ചയായി.സുവിശേഷത്തിന്റെ സംഗ്രഹമായ ജപമാല നിത്യജീവിതത്തിന്റെ ഭാഗമാക്കി ചൊല്ലുകയും ധ്യാനിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യണമെന്ന് സമ്മേളനം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഫൊറോന ലീജിയൻ ഓഫ് മേരി ഭാരവാഹികൾ, ഫൊറോന അല്മായ ശുശ്രൂഷ ഭാരവാഹികൾ, ആനിമേറ്റർ റീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Trending
- സെന്റ് വിൻസെന്റ് ഡി പോൾ മുതിയാവിള ഏരിയ കൗൺസിലിന്റെ 47-ാമത് വാർഷികം ആഘോഷിച്ചു
- ആലപ്പുഴ രൂപതയുടെ പുതിയ ചാൻസലറായി ഫാ. ഡോ. ജോസി കുരിശിങ്കൽ
- സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന അകലം കുറയ്ക്കാൻ കായികരംഗത്തിന് കഴിയും: ലെയോ പതിനാലാമൻ പാപ്പാ
- ഫാ. സജി വട്ടുകുളത്തിൽ ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം
- അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലെയോ പാപ്പ
- സ്തനാർബുദ പരിശോധനയ്ക്ക് മൊബൈൽ മാമോഗ്രാം ബസ്; അമല മെഡിക്കൽ കോളേജിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹായം
- മതപരിവർത്തന നിരോധന നിയമം പിൻവലിക്കണം; ക്രൈസ്തവ മനുഷ്യാവകാശ ഫോറം
- സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം ഇന്ന്; മരിച്ചവർക്കായി പ്രാർത്ഥിക്കാനും ജീവിതത്തിന്റെ നശ്വരത ഓർക്കാനും സഭയുടെ ആഹ്വാനം

