കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട് മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് വിവാദങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും, കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന നിലപാടിൽ ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ ഉറച്ചുനിന്നു. തുടർന്ന് ഫോറൻസിക് വിദഗ്ധരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം അഡീഷണൽ എസ്.പി. ദുരൂഹതയില്ലെന്ന് സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമായി.ഭാവിയിൽ സഭാ സംവിധാനങ്ങളെയും പള്ളി വികാരിയെയും ബന്ധപ്പെട്ടവരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ഫാ. ജിൽബെറ്റ്. “ഞങ്ങൾക്ക് ആശ്വാസമായി. ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു,” എന്ന് പറഞ്ഞ് കരിക്കോട്ടക്കരി പ്രിൻസിപ്പൽ എസ്.ഐ. എം.ജെ. ബെന്നി ഫാ. ജിൽബെറ്റിനെ ചേർത്ത് പിടിച്ചു.ഇതിനിടെ, ഫാ. ജിൽബെറ്റ് കൊന്നയിലിന്റെ സഹോദരി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായി. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ കുപ്രചാരണങ്ങൾ നടന്നതായും, അച്ഛനെയും സഭയെയും കുറ്റപ്പെടുത്താൻ ചില മാധ്യമങ്ങൾ ശ്രമിച്ചതായും അവർ കുറിപ്പിൽ പറയുന്നു.”ഓരോ പുരോഹിതരും പണത്തിനും ലൗകിക സുഖങ്ങൾക്കും അപ്പുറം ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും വില കൽപ്പിക്കുന്നവരാണ്. ഒരാളെക്കുറിച്ച് വിധിയെഴുതുന്നതിന് മുമ്പ് അദ്ദേഹത്തെ ഒരുദിവസമെങ്കിലും അടുത്തറിയാൻ ശ്രമിക്കണം,” എന്നാണ് ഫാ. ജിൽബെറ്റിന്റെ സഹോദരി കുറിച്ചത്.
Trending
- ഉദയംപേരൂർ സൂനഹദോസിന് ഇന്ന് 427 വയസ്സ്
- വിശുദ്ധ നാടിനായുള്ള പോരാട്ടങ്ങള്‍:കുരിശുയുദ്ധങ്ങളുടെ ചരിത്രവും പശ്ചാത്തലവും
- വാണിയപ്പാറ വികാരിയച്ചനെ കുറിച്ച് സഹോദരിയുടെ കുറിപ്പ് വൈറലാകുന്നു
- ലഹരി വിരുദ്ധ ദിനാഘോഷം നടത്തി.
- കടലിന്റെ കാവല്‍ക്കാര്‍ക്ക് കരുതലുണ്ടോ?കേരള ബജറ്റും തീരദേശ യാഥാര്‍ത്ഥ്യങ്ങളും
- ബജറ്റ് നിര്‍ദേശങ്ങള്‍ സുസ്ഥിര വികസനത്തിന് കോടാലിയോ?
- മിഷന് മോഡില്‍ മദ്യവീര്യവും
- ളോഹയ്ക്കുള്ളിലെ ബുള്‍ബുള്‍ പക്ഷിക്കൂടും……. വഴിയരികിലെ മുണ്ടുരിയലും….!

