കൊച്ചി : വരാപ്പുഴ അതി രൂപത കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ ദിനാഘോഷം വ്യാഴാഴ്ച ഇൻഫന്റ് ജീസസ് യു പി സ്കൂളിൽ നടത്തി.
ഡയറക്ടർ ഫാദർ ജോസഫ് ഷെറിൻ ചെമ്മായത്ത് അധ്യക്ഷ വഹിച്ചു.

വൈപ്പിൻ നിയോജകമണ്ഡലം എം എൽ എ ടോണി ചമ്മണി ഉദ്ഘാടന പ്രസംഗത്തിൽ ഭാവി വാഗ്ദാനങ്ങൾ ആയ കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നത് വളരെ നന്നായിരിക്കും എന്ന് ഓർമിപ്പിച്ചു. ഇൻഫന്റ് ജീസസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ നിരഞ്ജന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മദ്യലഹരി വിരുദ്ധ സമിതി പ്രസിഡന്റ് അലക്സ് മുല്ലപ്പറബൻ ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം ബിതാ കോളിൻസ് ആറാം വാർഡ് മെമ്പർ സോഫിയ ജോയ്,സെക്രട്ടറി ജൂഡ് തദേവൂസ് എന്നിവർ പ്രസംഗിച്ചു. ഇൻഫന്റ് ജീസസ് കോൺവെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് റിനീഷ് തോമസ് എം പി ടി എ പ്രസിഡന്റ് സിന്ധു ലിജു,വൈസ് പ്രസിഡന്റ് ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് വിദ്യാലയത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി.


