കൊച്ചി: ഹരിതാഭമായ ഭൂമി ദിവംഗതനായ പാപ്പായുടെ സ്വപ്നമായിരുന്നെന്ന് ഫാദർ ആൻ്റണി ജിബിൻ കൈമലേത്ത് അനുസ്മരിച്ചു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പനങ്ങാട് ഇടവകയിൽ കെ എൽ സി എ സംഘടിപ്പിച്ച വൃക്ഷ തൈ നടീൽ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.മനുഷ്യർ പ്രകൃതിസ്നേഹികളായിരിക്കണമെന്നും പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നവരായി വരും തലമുറക്ക് മാതൃകയാകണമെന്നും പാപ്പായുടെ ലൗദാത്തോസി എന്ന ചാക്രീക ലേഖനത്തെ ഉദ്ധരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലായി ആയിരത്തിൽ പരം യൂണിറ്റുകളിൽ കെ എൽ സി എ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഇന്ന് നേതൃത്വം നല്കി.യൂണിറ്റ് പ്രസിഡൻ്റ് ഡോ. സൈമൺ കൂമ്പേൽ, ഐ.എം ആൻ്റണി, ആൻ്റണി കന്നിപ്പറമ്പിൽ, ജോസ് കൊച്ചുപറമ്പിൽ, ജിമ്മി കേളന്തറ, സ്മിത ജോബ്, ക്രിസൻ്റീന വിൻസ്, ബെർത്തലോമിയോ തുടങ്ങിയവർ സംസാരിച്ചു.

